ഒരേ പൊസിഷനു വേണ്ടി മത്സരിക്കുമ്പോഴും ഞങ്ങൾ ഒറ്റക്കെട്ടാണ്, ഇതാണ് അർജന്റീനയുടെ കുതിപ്പിനു പിന്നിലെ ശക്തിയും
മുന്നേറ്റനിര താരങ്ങളുടെ കാര്യത്തിൽ ധാരാളിത്തമുള്ള രാജ്യമാണ് അർജന്റീന. ലയണൽ മെസി, ഡി മരിയ, ലൗടാരോ മാർട്ടിനസ്, ഹൂലിയൻ അൽവാരസ്, അലസാൻഡ്രോ ഗർനാച്ചോ തുടങ്ങിയ താരങ്ങൾ അതിൽ ഉൾപ്പെടുന്നു. ഇക്കഴിഞ്ഞ സീസണിൽ റോമക്കായി മികച്ച പ്രകടനം നടത്തിയ ഡിബാലയെ പുറത്തിരുത്തിയാണ് സ്‌ക്വാഡ് പ്രഖ്യാപിച്ചതെന്നത് അർജന്റീന മുന്നേറ്റനിരയുടെ മികവ് വ്യക്തമാക്കുന്നു. മികച്ച താരങ്ങൾ ഉള്ളതിനാൽ തന്നെ സ്‌ക്വാഡിനുള്ളിൽ മത്സരവും കൂടുതലാണ്. മുന്നേറ്റനിരയിൽ ലയണൽ മെസിയൊഴികെ മറ്റൊരു താരത്തിനും സ്ഥാനം ഉറപ്പില്ല. കഴിഞ്ഞ മത്സരത്തിൽ ഏഞ്ചൽ ഡി മരിയയെ ബെഞ്ചിലിരുത്തി നിക്കോ […]