മെസിക്ക് ലഭിക്കുന്ന പ്രതിഫലം അസ്വസ്ഥനാക്കി, റൊണാൾഡോ റയൽ മാഡ്രിഡ് വിട്ടതിന്റെ കാരണമിതാണ്
ക്രിസ്റ്റ്യാനോ റൊണാൾഡോ റയൽ മാഡ്രിഡ് വിടുമെന്ന് ആരും പ്രതീക്ഷിച്ചിരുന്ന കാര്യമല്ല. തുടർച്ചയായ മൂന്നാമത്തെ ചാമ്പ്യൻസ് ലീഗ് കിരീടം നേടിയതിനു പിന്നാലെയാണ് റയൽ മാഡ്രിഡ് വിടാനുള്ള തീരുമാനം റൊണാൾഡോ അറിയിക്കുന്നത്. അതിനു പിന്നാലെ യുവന്റസിലേക്ക് താരം ചേക്കേറുകയും ചെയ്‌തു. പുതിയ വെല്ലുവിളികൾ ഏറ്റെടുക്കാൻ വേണ്ടിയാണ് റൊണാൾഡോ ഇറ്റലിയിൽ എത്തിയതെന്നാണ് ഏവരും കരുതിയതെങ്കിലും യഥാർത്ഥ കാരണം അതല്ലെന്നാണ് പുതിയ റിപ്പോർട്ടുകൾ പറയുന്നത്. ബാഴ്‌സലോണയിൽ ലയണൽ മെസിക്ക് ലഭിക്കുന്ന കനത്ത പ്രതിഫലത്തിന്റെ കാര്യത്തിൽ റൊണാൾഡോ അസ്വസ്ഥനായിരുന്നു എന്നാണു സ്‌പാനിഷ് മാധ്യമമായ എൽ […]