റോമയിൽ ഡിബാല തരംഗം, 2023 അർജന്റീനിയൻ താരത്തിന് സ്വന്തം
യുവന്റസ് പുതിയ കരാർ നൽകുന്നതിലുണ്ടായ അഭിപ്രായവ്യത്യാസങ്ങൾ കാരണം റോമയിലേക്ക് ചേക്കേറിയ പൗളോ ഡിബാല മൗറീന്യോക്ക് കീഴിൽ ഈ സീസണിൽ തകർപ്പൻ പ്രകടനമാണ് നടത്തുന്നത്. ഇന്നലെ സ്പെസിയയും റോമയും തമ്മിൽ നടന്ന മത്സരത്തിൽ രണ്ട് അസിസ്റ്റുകൾ സ്വന്തമാക്കിയ താരം ടീമിന്റെ വിജയത്തിൽ നിർണായക പങ്കു വഹിച്ചു. ഇതോടെ സീരി എയിൽ മൂന്നാം സ്ഥാനത്തേക്ക് മുന്നേറി ചാമ്പ്യൻസ് ലീഗ് യോഗ്യത നേടാമെന്ന പ്രതീക്ഷ സജീവമാക്കാനും റോമക്കായി. ഖത്തർ ലോകകപ്പിൽ അർജന്റീന ടീമിൽ ഉണ്ടായിരുന്നെങ്കിലും പരിക്കിന്റെ ബുദ്ധിമുട്ടുകൾ ഉണ്ടായിരുന്നതിനാൽ അവസാനത്തെ രണ്ടു […]