കാനറിപ്പടയുടെ കളി മാറും, വമ്പൻ പരിശീലകനുമായി ചർച്ചകൾ ആരംഭിച്ചു
പ്രതിഭകളുടെ ധാരാളിത്തമുണ്ടായിട്ടും 2002നു ശേഷം ലോകകപ്പ് നേടാൻ ബ്രസീൽ ടീമിന് കഴിഞ്ഞിട്ടില്ല. യൂറോപ്യൻ ക്ലബുകളുടെ ആധിപത്യം കണ്ട ഇക്കാലയളവിൽ അപവാദമായത് ഈ ലോകകപ്പിൽ അർജന്റീനയുടെ കിരീടനേട്ടമാണ്. ഇരുപതു വർഷത്തിനു ശേഷമാണ് ഒരു ഒരു സൗത്ത് അമേരിക്കൻ ടീം അർജന്റീനയിലൂടെ ലോകകപ്പ് കിരീടം സ്വന്തമാക്കുന്നത്. 2014 ലോകകപ്പിൽ സെമി ഫൈനൽ വരെ എത്തിയതാണ് 2002നു ശേഷമുള്ള ബ്രസീലിന്റെ ഏറ്റവും വലിയ നേട്ടം. ഖത്തർ ലോകകപ്പിൽ കിരീടപ്രതീക്ഷയുമായി എത്തിയ ടീമായിരുന്ന ബ്രസീൽ ക്വാർട്ടർ ഫൈനലിൽ ക്രൊയേഷ്യയോട് തോറ്റാണ് പുറത്തായത്. ഇതിനു […]