മെസിക്കൊപ്പമുള്ള ചിത്രം പങ്കുവെച്ച് പഴയ സുഹൃത്തുക്കളെ കാണാൻ കഴിഞ്ഞതിൽ സന്തോഷമുണ്ടെന്ന സന്ദേശവുമായി റൊണാൾഡോ
സൗദി അറേബ്യയിലെ റൊണാൾഡോയുടെ ആദ്യത്തെ മത്സരത്തിൽ തന്നെ ലയണൽ മെസിയുടെ പിഎസ്‌ജിയെ എതിരാളികളായി ലഭിച്ചത് ആരാധകർക്ക് ആവേശം നൽകിയ കാര്യമായിരുന്നു. മെസിയും റൊണാൾഡോയും തമ്മിലുള്ള പോരാട്ടം മികച്ച രീതിയിൽ തന്നെയാണ് അവസാനിച്ചതും. പിഎസ്‌ജിക്കെതിരെ മികച്ച പ്രകടനം നടത്താൻ റിയാദ് ഇലവന് സാധിച്ചെങ്കിലും നാലിനെതിരെ അഞ്ചു ഗോളുകൾക്ക് പിഎസ്‌ജി വിജയം നേടി. റിയാദ് ഇലവന്റെ നായകനായിരുന്ന ക്രിസ്റ്റ്യാനോ റൊണാൾഡോ തകർപ്പൻ പ്രകടനം മത്സരത്തിൽ നടത്തുകയുണ്ടായി. ആദ്യപകുതിയിൽ രണ്ടു ഗോളുകൾ നേടിയ താരം രണ്ടാം പകുതിയുടെ തുടക്കത്തിൽ തന്നെ പിൻവലിക്കപ്പെട്ടെങ്കിലും […]