റൊണാൾഡോയും മെസിയും നാളെ ഏറ്റുമുട്ടുന്നു, മത്സരത്തിന്റെ ടെലികാസ്റ്റ് വിവരങ്ങൾ അറിയാം
ക്രിസ്റ്റ്യാനോ റൊണാൾഡോ സൗദി അറേബ്യൻ ക്ലബായ അൽ നസ്റിലേക്കുള്ള ട്രാൻസ്‌ഫർ പൂർത്തിയാക്കിയപ്പോൾ ഇനിയൊരിക്കലും മെസിയും റൊണാൾഡോയും തമ്മിൽ ഏറ്റുമുട്ടുന്നത് കാണാൻ കഴിയില്ലെന്നാണ് ആരാധകർ പ്രതീക്ഷിച്ചിരുന്നത്. എന്നാൽ സൗദി അറേബ്യയിലെ റൊണാൾഡോയുടെ ആദ്യത്തെ മത്സരം തന്നെ ലയണൽ മെസിയുടെ പിഎസ്‌ജിക്കെതിരെയുള്ള പോരാട്ടമാണ്. പിഎസ്‌ജിയുടെ സൗദി ടൂറിന്റെ ഭാഗമായാണ് മത്സരം നടക്കുന്നത്. റൊണാൾഡോയും മെസിയും തമ്മിൽ നാളെ ഏറ്റുമുട്ടുമെങ്കിലും മത്സരത്തിൽ പിഎസ്‌ജിക്കെതിരെ ഇറങ്ങുന്നത് റൊണാൾഡോയുടെ ക്ലബായ അൽ നസ്ർ അല്ല. മറിച്ച് സൗദി അറേബ്യയിലെ രണ്ടു പ്രധാന ക്ലബുകളായ അൽ […]