സ്പെയിൻ ടീമിലേക്ക് ക്ഷണം വന്നാൽ സ്വീകരിക്കും, ക്ലബിനെയും പരിശീലിപ്പിക്കുമെന്ന് സ്‌കലോണി
അർജന്റീന ദേശീയ ടീമിൽ വിപ്ലവകരമായ മാറ്റങ്ങൾ വന്നത് ലയണൽ സ്‌കലോണി പരിശീലകനായി എത്തിയതിനു ശേഷമാണ്. പരിശീലകനെന്ന നിലയിൽ വലിയ പരിചയസമ്പത്തൊന്നും ഇല്ലാതെയാണ് അർജന്റീന ടീമിന്റെ ചുമതല ഏറ്റെടുത്തെങ്കിലും ടീമിനെ വളരെ മികച്ച രീതിയിൽ മുന്നോട്ടു നയിച്ച അദ്ദേഹം ഒന്നര വർഷത്തിനിടയിൽ മൂന്നു കിരീടങ്ങൾ ടീമിന് നേടിക്കൊടുത്തു. ഇതിൽ കോപ്പ അമേരിക്കയും ഇത്തവണത്തെ ലോകകപ്പും ഉൾപ്പെടുന്നു. അർജന്റീന ദേശീയ ടീമിന്റെ പരിശീലകനായി തുടരുമെന്നുറപ്പുള്ള ലയണൽ സ്‌കലോണി പക്ഷെ ഇതുവരെയും പുതിയ കരാർ ഒപ്പിട്ടിട്ടില്ല. ലോകകപ്പിനു മുൻപേ തന്നെ അർജന്റീനക്കൊപ്പം […]