ആഴ്‌സണലിന്റെ ഹീറോക്ക് ടോട്ടനം ആരാധകന്റെ ചവിട്ട്, പ്രീമിയർ ലീഗ് മത്സരത്തിനിടെ അസാധാരണ സംഭവങ്ങൾ
ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ ടോട്ടനം ഹോസ്‌പറുമായി നടന്ന മത്സരത്തിൽ വിജയം നേടിയതോടെ പോയിന്റ് ടേബിളിലെ രണ്ടാം സ്ഥാനക്കാരായ മാഞ്ചസ്റ്റർ സിറ്റിയുമായുള്ള പോയിന്റ് വ്യത്യാസം വർധിപ്പിക്കാൻ ആഴ്‌സണലിന് കഴിഞ്ഞു. നിലവിൽ മാഞ്ചസ്റ്റർ സിറ്റിയുമായി എട്ടു പോയിന്റിന്റെ വ്യത്യാസത്തിൽ ഒന്നാം സ്ഥാനത്തു നിൽക്കുന്ന ആഴ്‌സണൽ പ്രീമിയർ ലീഗ് കിരീടം നേടാനുള്ള സാധ്യതയും ടോപ് സിക്‌സ് ടീമുകളിലൊന്നായ ടോട്ടനം ഹോസ്‌പറുമായുള്ള മത്സരത്തിലെ മികച്ച വിജയത്തോടെ വർധിപ്പിച്ചിട്ടുണ്ട്. എതിരില്ലാത്ത രണ്ടു ഗോളുകളുടെ വിജയമാണ് ആഴ്‌സണൽ ടോട്ടനം ഹോസ്‌പറിന്റെ മൈതാനത്തു നേടിയത്. പതിനാലാം മിനുട്ടിൽ […]