“ഹോർമോൺ ബാധിച്ച കുള്ളൻ, മലിനജലത്തിലെ എലി”- ബാഴ്‌സ നേതൃത്വം ലയണൽ മെസിയെ വിശേഷിപ്പിച്ചിരുന്ന വാക്കുകൾ
ബാഴ്‌സലോണ എക്കാലവും കടപ്പെട്ടിരിക്കുന്നു താരമാണ് ലയണൽ മെസി. ക്ലബിനു വേണ്ടി അത്രയധികം നേട്ടങ്ങൾ അദ്ദേഹം സ്വന്തമാക്കിയിട്ടുണ്ട്. ലയണൽ മെസി കളിച്ചിരുന്ന കാലഘട്ടത്തിലാണ് ബാഴ്‌സലോണ അവരുടെ ചരിത്രത്തിലെ ഏറ്റവും കൂടുതൽ നേട്ടങ്ങൾ സ്വന്തമാക്കിയതെന്നും സംശയമില്ല. എന്നാൽ ക്ലബിൽ നിന്നും വളരെ ദുഖകരമായ രീതിയിലാണ് ലയണൽ മെസിക്ക് പടിയിറങ്ങേണ്ടി വന്നത്. ബാഴ്‌സലോണ ആരാധകരുടെ പ്രിയപ്പെട്ട താരമാണെങ്കിലും ബാഴ്‌സലോണ നേതൃത്വത്തിലെ ചിലർക്ക് മെസി അത്ര പ്രിയപ്പെട്ടവനായിരുന്നില്ലെന്നാണ് കഴിഞ്ഞ ദിവസം ലീക്കായ ചില വിവരങ്ങൾ വെളിപ്പെടുത്തുന്നത്. ജോസപ് മരിയോ ബാർട്ടമോ പ്രസിഡന്റായിരുന്ന സമയത്ത് […]