ഐഎഫ്എഫ്എച്ച്എസ് അവാർഡിൽ മെസിക്കൊപ്പമെത്തി മലയാളി താരം, അഭിമാനനിമിഷം

ഖത്തർ ലോകകപ്പിനു ശേഷം നിരവധി നേട്ടങ്ങളാണ് ലയണൽ മെസിയെ തേടിയെത്തിയത്. ലോകകപ്പിൽ അർജന്റീനക്കു വേണ്ടി നടത്തിയ മികച്ച പ്രകടനം തന്നെയാണ് ഇതിനു പ്രധാന പങ്കു വഹിച്ചത്. ഐഎഫ്എഫ്എച്ച്എസ് കുറച്ചു ദിവസങ്ങളായി 2022ലെ മികച്ച താരങ്ങൾക്കുള്ള അവാർഡുകൾ ഓരോന്നായി പുറത്തു വിട്ടിരുന്നു. ഇതിൽ മികച്ച ഇന്റർനാഷണൽ ഗോൾസ്കോറർക്കുള്ള പുരസ്‌കാരം, മികച്ച കളിക്കാരനുള്ള പുരസ്‌കാരം, മികച്ച പ്ലേമേക്കർർക്കുള്ള പുരസ്‌കാരം എന്നിവ സ്വന്തമാക്കിയത്. ഇതിനിടയിൽ 2022 വർഷത്തിൽ ഒരു മത്സരത്തിൽ ഏറ്റവുമധികം ഗോളുകൾ നേടിയ അവാർഡും ഐഎഫ്എഫ്എച്ച്എസ് പ്രഖ്യാപിച്ചിരുന്നു. ഈ പുരസ്‌കാരം […]

ആറു മാസത്തെ ലോണിൽ ടീമിലെത്തിച്ച ഫെലിക്‌സിന് ഒരു മാസം നഷ്‌ടമാകും, ചെൽസിക്ക് തിരിച്ചടികൾ തുടരുന്നു

ഏറെ പ്രതീക്ഷകളോടെ ചെൽസിയിലെത്തിയ പോർച്ചുഗീസ് സൂപ്പർതാരം ജോവോ ഫെലിക്‌സിന് ഒട്ടും ആഗ്രഹിച്ച തുടക്കമല്ല പ്രീമിയർ ലീഗിൽ ലഭിച്ചത്. ഇന്നലെ രാത്രി ഫുൾഹാമിനെതിരെ നടന്ന മത്സരത്തിൽ ആദ്യപകുതിയിൽ മികച്ച പ്രകടനം നടത്തിയ താരം രണ്ടാം പകുതിയിൽ നേരിട്ട് ചുവപ്പുകാർഡ് കണ്ടു പുറത്തു പോവുകയായിരുന്നു. മത്സരത്തിൽ ചെൽസി തോൽവി വഴങ്ങുകയും ചെയ്‌തു. ഒന്നിനെതിരെ രണ്ടു ഗോളുകൾക്കാണ് ചെൽസി മത്സരത്തിൽ തോൽവിയേറ്റു വാങ്ങിയത്. ഇതോടെ പ്രീമിയർ ലീഗിൽ ചെൽസി പത്താം സ്ഥാനത്തു തന്നെ തുടരുകയാണ്. ആറു മാസത്തെ ലോൺ കരാറിലാണ് ചെൽസി […]

ബാഴ്‌സലോണയുടെ ഹീറോയായി ടെർ സ്റ്റീഗൻ, സ്‌പാനിഷ്‌ സൂപ്പർകപ്പ് ഫൈനലിൽ എൽ ക്ലാസിക്കോ

സ്‌പാനിഷ്‌ സൂപ്പർ കപ്പിൽ ഇന്നലെ രാത്രി നടന്ന മത്സരത്തിൽ റയൽ ബെറ്റിസിന്റെ വെല്ലുവിളിയെ മറികടന്ന് ബാഴ്‌സലോണ ഫൈനലിൽ. രണ്ടു ടീമുകളും രണ്ടു വീതം ഗോൾ നേടിയ മത്സരത്തിൽ ഷൂട്ടൗട്ടിലാണ് വിജയിയെ തീരുമാനിച്ചത്. ഷൂട്ടൗട്ടിൽ രണ്ടു കിക്കുകൾ തടുത്തിടുകയും മത്സരത്തിലുടനീളം മികച്ച സേവുകളുമായി നിറഞ്ഞു നിൽക്കുകയും ചെയ്‌ത ജർമൻ ഗോൾകീപ്പർ മാർക് ആന്ദ്രേ ടെർ സ്റ്റീഗനാണ് ബാഴ്‌സയുടെ വിജയത്തിൽ നിർണായകപങ്കു വഹിച്ചത്. ഞായറാഴ്‌ച രാത്രി നടക്കുന്ന ഫൈനലിൽ ബാഴ്‌സലോണ റയൽ മാഡ്രിഡിനെ നേരിടും. ബാഴ്‌സലോണക്ക് മത്സരത്തിൽ നേരിയ മുൻ‌തൂക്കം […]

ബ്രസീലിനു യൂറോപ്പിലെ മികച്ച പരിശീലകരെ തന്നെ വേണം, ലൂയിസ് എൻറികിനെ പരിഗണിക്കുന്നു

മികച്ച താരങ്ങൾക്ക് യാതൊരു കുറവുമില്ലാതിരുന്നിട്ടും 2002 മുതൽ ലോകകപ്പ് നേടാൻ ബ്രസീലിനു കഴിഞ്ഞിട്ടില്ല ബ്രസീൽ ആരാധകരെ സംബന്ധിച്ച് ഇരുപതു വർഷമായി കിരീടനേട്ടം ഇല്ലാത്തത് അംഗീകരിക്കാൻ കഴിയാത്ത കാര്യമാണ്. ഈ ലോകകപ്പിലും കഴിഞ്ഞ കോപ്പ അമേരിക്കയിലും ലാറ്റിനമേരിക്കയിൽ തങ്ങളുടെ പ്രധാന എതിരാളിയായ അർജന്റീന കിരീടം നേടിയതോടെ ബ്രസീലിനു മേലുള്ള സമ്മർദ്ദം വർധിച്ചിട്ടുണ്ട്. അടുത്ത ലോകകപ്പിൽ കിരീടമെന്ന ലക്ഷ്യത്തോടെ ഇപ്പോൾ തന്നെ പ്രവർത്തിച്ചു തുടങ്ങിയാൽ മാത്രമേ അത് നേടാൻ കഴിയൂവെന്ന് അവർ മനസിലാക്കി കഴിഞ്ഞിരിക്കുന്നു. സാമ്പ്രദായിക രീതികളെ പൊളിച്ചു കൊണ്ടാണ് […]

റൊണാൾഡോ ആഗ്രഹിക്കുന്നതാവില്ല സൗദി ലീഗിൽ സംഭവിക്കുക, മുന്നറിയിപ്പുമായി സാവി

ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ സൗദി ട്രാൻസ്‌ഫർ വാർത്തകളിൽ നിറഞ്ഞു നിൽക്കുന്ന സമയമാണിപ്പോൾ. യൂറോപ്യൻ ഫുട്ബോളിൽ ഇനിയും കളിയ്ക്കാൻ കഴിയുമായിരുന്നിട്ടും എന്തുകൊണ്ടാണ് റൊണാൾഡോ സൗദി അറേബ്യ പോലെ അപ്രസക്തമായ ലീഗിലേക്ക് ചേക്കേറിയതെന്ന് ഏവരും അത്ഭുതപ്പെട്ടു. ചാമ്പ്യൻസ് ലീഗിൽ വീണ്ടും കളിക്കണമെന്ന് ആവർത്തിച്ചു പറഞ്ഞിരുന്ന റൊണാൾഡോയാണ് സൗദി ലീഗിലേക്ക് ചുവടുമാറ്റം നടത്തിയത്. ഒരു സീസണിൽ 200 മില്യൺ യൂറോയെന്ന പ്രതിഫലം ലഭിച്ചപ്പോൾ ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ മനസ് മാറിയതാണെന്ന് പലരും വിധിയെഴുതി. യൂറോപ്പിൽ ഇനി നേട്ടങ്ങളൊന്നും സ്വന്തമാക്കാൻ ബാക്കിയില്ലെന്നും എല്ലാ റെക്കോർഡുകളും തിരുത്തിക്കഴിഞ്ഞെന്നുമാണ് […]

പന്ത് കാലിൽ ഒട്ടിപ്പിടിച്ചതാണോ, വിസ്‌മയിപ്പിച്ച് ലയണൽ മെസിയുടെ ഫസ്റ്റ് ടച്ച്

ഫുട്ബോൾ കളത്തിൽ നിരവധി വിസ്‌മയങ്ങൾ കാണിച്ചിട്ടുള്ള താരമാണ് ലയണൽ മെസി. അതുകൊണ്ടു തന്നെയാണ് ചരിത്രത്തിലെ ഏറ്റവും മികച്ച താരമായി മെസിയെ പലരും വാഴ്ത്തുന്നത്. ലോകകപ്പ് എടുക്കുന്നതിനു മുൻപ് തന്നെ ചരിത്രത്തിലെ മികച്ച താരമായി പലരും അഭിപ്രായപ്പെട്ട മെസി ലോകകപ്പ് നേട്ടത്തോടെ തന്റെ സ്ഥാനം ഉറപ്പിച്ചു. ഖത്തർ ലോകകപ്പിൽ ടൂർണമെന്റിലെ ഏറ്റവും മികച്ച താരമായാണ് ലയണൽ മെസി അർജന്റീനക്ക് കിരീടം നേടിക്കൊടുത്തത്. അർജന്റീനക്ക് ലോകകപ്പ് നേടിക്കൊടുത്തതിനു ശേഷം പിഎസ്‌ജിയിലെത്തിയ ലയണൽ മെസി കഴിഞ്ഞ ദിവസം തന്റെ ആദ്യത്തെ മത്സരം […]

ലൂണ നേടിയ ടിക്കി ടാക്ക ഗോൾ ആഗോള തലത്തിൽ വൈറലാവുന്നു

ജംഷഡ്‌പൂർ എഫ്‌സിക്കെതിരെ കേരള ബ്ലാസ്റ്റേഴ്‌സ് നേടിയ വിജയത്തിൽ ടീമിലെ സൂപ്പർതാരമായ അഡ്രിയാൻ ലൂണ നേടിയ ഗോൾ ആരാധകർക്ക് മറക്കാൻ കഴിയില്ല. ഇന്ത്യൻ സൂപ്പർ ലീഗിന്റെ ചരിത്രത്തിലെ തന്നെ ഏറ്റവും മികച്ച ടീം ഗോളുകളിൽ ഒന്നായിരുന്നു അത്. ഒന്നിനെതിരെ മൂന്നു ഗോളുകൾക്ക് കേരള ബ്ലാസ്റ്റേഴ്‌സ് വിജയം നേടിയ മത്സരത്തിൽ ടീമിന്റെ വിജയമുറപ്പിച്ച ഗോളാണ് അഡ്രിയാൻ ലൂണ നേടിയത്. മൈതാനത്തിന്റെ മധ്യഭാഗത്തു നിന്നും തുടങ്ങിയ നീക്കത്തിൽ വലതു വിങ്ങിലൂടെ മുന്നേറി ഒടുവിൽ ബോക്‌സിന്റെ ഇടതു ഭാഗത്തു നിന്നുമാണ് ആ ഗോൾ […]

മാഞ്ചസ്റ്റർ യുണൈറ്റഡിനെതിരെയും ഈ കളിയാണെങ്കിൽ പ്രതീക്ഷയില്ല, മാഞ്ചസ്റ്റർ സിറ്റിക്ക് മുന്നറിയിപ്പു നൽകി പെപ് ഗ്വാർഡിയോള

അപ്രതീക്ഷിതമായ തോൽവിയാണു കറബാവോ കപ്പിൽ മാഞ്ചസ്റ്റർ സിറ്റി സൗത്താംപ്റ്റനോട് ഏറ്റു വാങ്ങിയത്. ഈ സീസണിൽ ഏറ്റവും മികച്ച പ്രകടനം നടത്തുന്ന ടീമുകളിൽ ഒന്നായ മാഞ്ചസ്റ്റർ സിറ്റി എതിരില്ലാത്ത രണ്ടു ഗോളുകളുടെ തോൽവിയാണു സൈന്റ്‌സിന്റെ മൈതാനത്തു നടന്ന മത്സരത്തിൽ ഏറ്റു വാങ്ങിയത്. വിജയം നേടിയാൽ സെമി ഫൈനലിൽ എത്താൻ കഴിയുമായിരുന്ന ടീം തോൽവി വഴങ്ങിയതോടെ ഈ സീസണിൽ സ്വന്തമാക്കാൻ കഴിയുമായിരുന്ന ഒരു കിരീടപ്പോരാട്ടത്തിൽ നിന്നും പുറത്തായി. കെവിൻ, ഡി ബ്രൂയ്ൻ, ഏർലിങ് ഹാലാൻഡ്, ജൂലിയൻ അൽവാരസ് തുടങ്ങിയ താരങ്ങൾ […]

മെസിയിൽ നിന്നും തുടങ്ങി മെസി തന്നെ ഫിനിഷ് ചെയ്‌തു, വൺ ടച്ച് പാസുകളുടെ മനോഹാരിതയിൽ ഒരു ഗോൾ

ഖത്തർ ലോകകപ്പ് നേടിയതിനു ശേഷം പിഎസ്‌ജിയിലേക്ക് തിരിച്ചെത്തിയ ആദ്യ മത്സരത്തിൽ തന്നെ ഗോളുമായി ലയണൽ മെസി. കഴിഞ്ഞ ദിവസം രാത്രി ഫ്രഞ്ച് ലീഗിൽ ആങ്കേഴ്‌സിനെതിരെ പിഎസ്‌ജി എതിരില്ലാത്ത രണ്ടു ഗോളുകളുടെ വിജയം നേടിയ മത്സരത്തിലാണ് മെസിയുടെ ഗോൾ പിറന്നത്. മത്സരത്തിലെ രണ്ടാമത്തെ ഗോളായിരുന്നു മെസിയുടേത്. മുന്നേറ്റനിര താരം ഹ്യൂഗോ എകിറ്റിക്കെ പിഎസ്‌ജിക്കു വേണ്ടി ആദ്യത്തെ ഗോൾ നേടി. അമേരിക്കയിൽ നിന്നും തിരിച്ചെത്തിയിട്ടില്ലാത്ത എംബാപ്പെ ഇല്ലാതെയാണ് പിഎസ്‌ജി ആങ്കേഴ്‌സിനെതിരെ ഇറങ്ങിയത്. എംബാപ്പെയുടെ അഭാവത്തിൽ ആദ്യ ഇലവനിൽ ഇടം നേടിയ […]

ബാലൺ ഡി ഓർ ട്രോഫികളിലൊന്ന് റൊണാൾഡോ വിൽപ്പനക്കു വെച്ചു, വാങ്ങിയത് ഇസ്രായേലി സമ്പന്നൻ

2013ൽ ക്രിസ്റ്റ്യാനോ റൊണാൾഡോ സ്വന്തമാക്കിയ ബാലൺ ഡി ഓർ പുരസ്‌കാരം 2017ൽ താരം വിൽപ്പനയ്ക്കു വെക്കാൻ വേണ്ടി നൽകിയെന്ന് റിപ്പോർട്ടുകൾ. സ്‌പാനിഷ്‌ മാധ്യമമായ മാർക്കയുടെ റിപ്പോർട്ടുകൾ പ്രകാരം മേക്ക് എ ഫിഷ് ഫൗണ്ടേഷൻ എന്ന ജീവകാരുണ്യ സംഘടനക്കു ലേലം ചെയാൻ വേണ്ടിയാണ് റൊണാൾഡോ തന്റെ ബാലൺ ഡി ഓർ ട്രോഫികളിലൊന്ന് നൽകിയത്. ഏതാണ്ട് അഞ്ചു ലക്ഷത്തിലധികം പൗണ്ട് നൽകി (അഞ്ചു കോടിയോളം ഇന്ത്യൻ രൂപ) ഇസ്രായേലി സമ്പന്നനായ ഇദാൻ ഓഫറാണ് ട്രോഫി വാങ്ങിയത്. ബാലൺ ഡി ഓർ […]