സിദാനെ അധിക്ഷേപിച്ച ഫ്രഞ്ച് ഫുട്ബോൾ പ്രസിഡന്റ് പുറത്ത്, ദെഷാംപ്‌സിന്റെ കരാർ നീട്ടിയത് പുനഃപരിശോധിക്കും
ഫ്രഞ്ച് ഫുട്ബോളിൽ എന്തൊക്കെയോ അസ്വാരസ്യങ്ങൾ പുകയുന്നതിന്റെ ലക്ഷണങ്ങൾ ലോകകപ്പിനിടയിൽ തന്നെ തുടങ്ങിയതായിരുന്നു. പരിക്ക് മാറിയിട്ടും ബെൻസിമയെ ലോകകപ്പ് ടീമിലേക്ക് തിരിച്ചു വിളിക്കാതിരുന്നതും ദെഷാംപ്‌സിന് പുതിയ കരാർ നൽകിയതിനു ശേഷം ലാ ഗ്രെയ്റ്റ് സിദാനെ അധിക്ഷേപിച്ച് നടത്തിയ പരാമർശങ്ങളും അതിനെതിരെ എംബാപ്പെ അടക്കമുള്ള താരങ്ങൾ രംഗത്തു വന്നതുമെല്ലാം അതിനു ഉദാഹരണമാണ്. സിദാനെതിരായ മര്യാദയില്ലാത്ത സംസാരത്തിനു പിന്നീട് ഫ്രഞ്ച് ഫുട്ബോൾ പ്രസിഡന്റ് ക്ഷമാപണം നടത്തുകയും ചെയ്‌തിരുന്നു. ലോകകപ്പിന് ശേഷം സിദാൻ ഫ്രാൻസിന്റെ പരിശീലകനാവുമെന്ന അഭ്യൂഹങ്ങൾ ഉണ്ടായിരുന്നെങ്കിലും അടുത്ത ലോകകപ്പ് വരെ […]