ലോകകപ്പിൽ പിന്തുണ അർജന്റീനക്കായിരുന്നു, കോപ്പ അമേരിക്കയും അവർ നേടണമെന്ന് ഇറ്റാലിയൻ താരം
കോപ്പ അമേരിക്കയിലെ ആദ്യത്തെ മത്സരത്തിൽ ഒന്ന് പതറിയെങ്കിലും അർജന്റീന വിജയം നേടുകയുണ്ടായി. അറ്റ്‌ലാന്റയിലെ മെഴ്‌സിഡസ് ബെൻസ് സ്റ്റേഡിയത്തിലെ പിച്ചിന്റെ പ്രശ്‌നങ്ങളോട് ഇണങ്ങാൻ അർജന്റീന താരങ്ങൾ സമയമെടുത്തതാണ് മത്സരത്തിൽ ചെറിയൊരു പതർച്ചക്ക് കാരണമായത്. എങ്കിലും അതിനെ മറികടന്ന് എതിരില്ലാത്ത രണ്ടു ഗോളുകളുടെ വിജയം അർജന്റീന നേടുകയുണ്ടായി. ഇത്തവണ കോപ്പ അമേരിക്ക നേടാൻ ഏറ്റവുമധികം സാധ്യത കൽപ്പിക്കുന്ന ടീമുകളിലൊന്നാണ് അർജന്റീന. കഴിഞ്ഞ മൂന്നു വർഷത്തിനിടയിൽ സാധ്യമായ എല്ലാ കിരീടങ്ങളും നേടി ലോകത്തിന്റെ നെറുകയിൽ നിൽക്കുന്ന ടീമാണ് അർജന്റീനയെങ്കിലും അവർക്ക് ലഭിക്കുന്ന […]