ആഴ്‌സൺ വെങ്ങർ നയിക്കും, ഇന്ത്യൻ ഫുട്ബോളിനെ ഒന്നാമതെത്തിക്കാൻ വമ്പൻ പദ്ധതികൾ പ്രഖ്യാപിച്ചു
ഇന്ത്യൻ ഫുട്ബോളിനെ വളർത്താനുള്ള വിപുലമായ പദ്ധതികൾ പ്രഖ്യാപിച്ച് നാല് മാസം മുൻപ് ഓൾ ഇന്ത്യ ഫുട്ബാൾ ഫെഡറേഷന്റെ നേതൃത്വത്തിലെത്തിയ പ്രസിഡണ്ട് കല്യാൺ ചൗബെയും സെക്രട്ടറി ജനറലായ ഷാജി പ്രഭാകരനും. കഴിഞ്ഞ ശനിയാഴ്‌ചയാണ് ഇതുമായി ബന്ധപ്പെട്ട 94 സ്ലൈഡുകളുടെ പ്രസന്റേഷൻ നടന്നത്. 2047 വരെ നീളുന്നതാണ് ഇപ്പോൾ പ്രഖ്യാപിച്ചിട്ടുള്ള പദ്ധതി. ഇന്ത്യക്ക് സ്വാതന്ത്ര്യം ലഭിച്ചതിന്റെ നൂറാം വാർഷികത്തിലേക്ക് എത്തുമ്പോൾ ഏഷ്യയിലെ തന്നെ ടോപ് ഫോർ ടീമാക്കി ഇന്ത്യയെ മാറ്റുകയെന്ന ലക്ഷ്യമാണ് പദ്ധതി വിഭാവനം ചെയ്യുന്നത്. മുൻ ആഴ്‌സണൽ പരിശീലകനും […]