“സിദാനാണ് ഫ്രാൻസ്”- ഇതിഹാസതാരത്തോടു കാണിച്ച അപമര്യാദക്കെതിരെ എംബാപ്പെ
ഖത്തർ ലോകകപ്പിനു ശേഷം സിനദിൻ സിദാൻ ഫ്രഞ്ച് ദേശീയ ടീമിന്റെ പരിശീലകനായി എത്തുമെന്ന അഭ്യൂഹങ്ങൾ ഉണ്ടായിരുന്നെങ്കിലും ലോകകപ്പിൽ ഫ്രാൻസ് മികച്ച പ്രകടനം നടത്തിയതോടെ ദെഷാംപ്‌സ് തന്നെ തുടരുകയാണു ചെയ്‌തത്. ഇപ്പോൾ ദെഷാംപ്‌സിന് പുതിയ കരാറും നൽകിയിട്ടുണ്ട്. 2026 യൂറോ കപ്പ് വരെ ഫ്രാൻസിന്റെ പരിശീലകനായി തുടരാനുള്ള കരാറാണ് അദ്ദേഹത്തിന് നൽകിയിരിക്കുന്നത്. ഖത്തർ ലോകകപ്പിൽ കരിം ബെൻസിമയെ ടീമിൽ നിന്നും ഒഴിവാക്കിയതിന്റെ പേരിൽ വിമർശനങ്ങൾ ഏറ്റു വാങ്ങുന്നതിനിടെയാണ് ദിദിയർ ദെഷാംപ്‌സിന് ഫ്രഞ്ച് ഫുട്ബോൾ ഫെഡറേഷൻ പുതിയ കരാർ നൽകിയതെന്നതു […]