പ്രതിരോധിക്കാൻ മറന്നപ്പോൾ റയൽ മാഡ്രിഡിനു തോൽവി, ഗോൾകീപ്പർ പോലുമില്ലാത്ത പോസ്റ്റിൽ പന്തു പുറത്തേക്കടിച്ച് വിയ്യാറയൽ
ലാ ലിഗയിൽ കഴിഞ്ഞ ദിവസം നടന്ന മത്സരത്തിൽ വിയ്യാറയലിനെതിരെ തോൽവി വഴങ്ങി റയൽ മാഡ്രിഡ്. ഉനെ എമറി ആസ്റ്റൺ വില്ലയിലേക്ക് ചേക്കേറിയതിനു പകരക്കാരനായി എത്തിയ ക്വിക്കെ സെറ്റിയനു കീഴിൽ മികച്ച പ്രകടനം നടത്തിയ വിയ്യാറയൽ ഒന്നിനെതിരെ രണ്ടു ഗോളുകൾക്കാണ് മത്സരത്തിൽ വിജയം നേടിയത്. രണ്ടാം പകുതിയിൽ മൂന്നു ഗോളുകളും പിറന്ന മത്സരത്തിൽ യെറമി പിനോ വിയ്യാറയലിനെ മുന്നിലെത്തിച്ചതിനു ശേഷം കരിം ബെൻസിമ റയൽ മാഡ്രിഡിനെ ഒപ്പമെത്തിച്ചെങ്കിലും അറുപത്തിമൂന്നാം മിനുട്ടിൽ ജെറാർഡ് മൊറേനോ വിയ്യാറയലിനായി വിജയഗോൾ നേടുകയായിരുന്നു. വിയ്യാറയലിന്റെ […]