റൊണാൾഡോയുടെ ഗംഭീര തിരിച്ചുവരവ് പ്രതീക്ഷിച്ച ആരാധകരെ നിരാശപ്പെടുത്തുന്ന വാർത്ത, അഭ്യൂഹങ്ങൾ തള്ളിക്കളഞ്ഞ് ന്യൂകാസിൽ പരിശീലകൻ | Cristiano Ronaldo

സൗദി അറേബ്യൻ ക്ലബായ അൽ നസ്റിലേക്ക് ചേക്കേറിയതോടെ റൊണാൾഡോ ഇനി ചാമ്പ്യൻസ് ലീഗിൽ കളിക്കില്ലെന്ന നിരാശയിലായിരുന്നു ആരാധകർക്ക് ആശ്വാസം നൽകിയാണ് റൊണാൾഡോയുടെ അൽ നസ്ർ കരാറിലെ ഒരു ഉടമ്പടിയുമായി ബന്ധപ്പെട്ട വാർത്തകൾ വന്നത്. ഈ ഉടമ്പടി പ്രകാരം പ്രീമിയർ ലീഗിൽ സൗദിയുടെ ഉടമസ്ഥതയിലുള്ള ക്ലബായ ന്യൂകാസിൽ യുണൈറ്റഡ് ചാമ്പ്യൻസ് ലീഗിന് യോഗ്യത നേടിയാൽ റൊണാൾഡോക്ക് അവിടേക്ക് ചേക്കേറാൻ കഴിയുമെന്നാണ് അഭ്യൂഹങ്ങൾ ഉണ്ടായിരുന്നത്. ഇതോടെ താരം വീണ്ടും ചാമ്പ്യൻസ് ലീഗ് ഫുട്ബോളിൽ കളിക്കുമെന്ന പ്രതീക്ഷ ആരാധകരിലും വളർന്നു. എന്നാൽ […]

ലയണൽ മെസിക്ക് പിഎസ്‌ജിയിൽ നൽകിയ സ്വീകരണത്തിൽ നിന്നും എംബാപ്പെ വിട്ടു നിന്നതിന്റെ കാരണമിതാണ്

ഖത്തർ ലോകകപ്പിൽ കിരീടം സ്വന്തമാക്കിയതോടെ തന്റെ കരിയറിനെ മെസി പൂർണതയിൽ എത്തിക്കുകയുണ്ടായി. ഫ്രാൻസിനെ കീഴടക്കി കിരീടം നേടിയതിനു ശേഷം പിന്നീട് അർജന്റീനയിലേക്കു പോയ ലയണൽ മെസി ക്ലബിനൊപ്പം ചേരാൻ വൈകിയിരുന്നു. ഇതേതുടർന്ന് രണ്ടു മത്സരങ്ങൾ നഷ്‌ടമായ മെസി കഴിഞ്ഞ ദിവസമാണ് തന്റെ ക്ലബായ പിഎസ്‌ജിയിലേക്ക് തിരിച്ചെത്തിയത്. ഫ്രാൻസിനെയാണ് മെസി ഫൈനലിൽ തോൽപ്പിച്ചത് എന്നൊന്നും വിഷയമാക്കാതെ നിരവധി ഫ്രഞ്ച് ആരാധകർ മെസിയെ സ്വീകരിക്കാൻ എയർപോർട്ടിൽ എത്തിയിരുന്നത് കൗതുകകരമായ കാഴ്‌ചയായിരുന്നു. പിഎസ്‌ജിയിൽ എത്തിയ ലയണൽ മെസിക്ക് ചെറിയൊരു സ്വീകരണം ട്രെയിനിങ് […]

“ഇന്ത്യൻ ഫുട്ബോളിൽ കേരള ബ്ലാസ്‌റ്റേഴ്‌സിനെ പോലെ ഊർജ്ജം നൽകുന്ന മറ്റൊരിടമില്ല”- പ്രശംസയുമായി പരിശീലകൻ

കേരള ബ്ലാസ്റ്റേഴ്‌സിന്റെ മത്സരവേദികളിലെല്ലാം ഉറച്ച പിന്തുണയുമായെത്തുന്ന ആരാധകർക്ക് പ്രശംസയുമായി പരിശീലകൻ ഇവാൻ വുകോമനോവിച്ച്. ഇന്ത്യയിലെ മറ്റു സ്ഥലങ്ങളിലെ ഫുട്ബോൾ ക്ലബുകളിൽ നിന്നും വ്യത്യസ്‌തമായി കേരള ബ്ലാസ്റ്റേഴ്‌സിന്റെ ഹോം മത്സരങ്ങൾക്ക് കൂടുതൽ കാണികൾ എത്താറുണ്ട്. അതിനു പുറമെ അവർ ആവേശകരമായ പിന്തുണ സ്റ്റേഡിയത്തിൽ നൽകാനും ശ്രമിക്കുന്നു. ഇത് എതിരാളികൾക്കെതിരെ മേധാവിത്വം നൽകാൻ കേരള ബ്ലാസ്റ്റേഴ്‌സ് ടീമിനെ വളരെ സഹായിക്കുന്നുണ്ട്. ഇന്ത്യൻ ഫുട്ബോളിൽ കേരള ബ്ലാസ്‌റ്റേഴ്‌സിനെ പോലെ ഊർജ്ജം നൽകുന്ന മറ്റൊരു ഇടം വേറെയില്ല, അതു വളരെ പ്രത്യേകതയുള്ള കാര്യമാണ്. […]

ബാഴ്‌സക്കെതിരെ ഹാട്രിക്കുമായി മൂന്നാം ഡിവിഷൻ ക്ലബിലെ താരം, നാപ്പോളിയുടെ വിസ്‌മയകുതിപ്പ് ഇന്ററിനു മുന്നിൽ അവസാനിച്ചു

കോപ്പ ഡെൽ റെയിൽ ഇന്നലെ നടന്ന മത്സരത്തിൽ മൂന്നിനെതിരെ നാല് ഗോളുകളുടെ വിജയം നേടി ബാഴ്‌സലോണ പ്രീ ക്വാർട്ടർ ഘട്ടത്തിലേക്ക് പ്രവേശിച്ചു. സ്പെയിനിലെ ലോവർ ഡിവിഷൻ ക്ലബായ സിഎഫ് ഇന്റർസിറ്റിക്കെതിരെ അവരുടെ മൈതാനത്തു നടന്ന മത്സരത്തിലാണ് ബാഴ്‌സലോണ വിജയം നേടിയത്. ഓരോ തവണ ബാഴ്‌സലോണ ലീഡ് നേടുമ്പോഴും അതിനു പിന്നാലെ സമനില ഗോൾ കണ്ടെത്തിയിരുന്ന ഇന്റർ സിറ്റിക്കെതിരെ ഇഞ്ചുറി ടൈമിൽ യുവതാരം അൻസു ഫാറ്റിയാണ് വിജയഗോൾ നേടിയത്. നിരവധി അവസരങ്ങൾ തുലച്ചതാണ് ബാഴ്‌സയുടെ വിജയം വൈകിപ്പിച്ചത്. റോബർട്ട് […]

ക്രിസ്റ്റ്യാനോ റൊണാൾഡോക്ക് വിലക്ക്? സൗദി ക്ലബിനൊപ്പമുള്ള അരങ്ങേറ്റം വൈകുമെന്ന് റിപ്പോർട്ടുകൾ

യൂറോപ്യൻ ഫുട്ബോൾ വിട്ട് സൗദി അറേബ്യൻ ക്ലബായ അൽ നസ്റിലെത്തിയ ക്രിസ്റ്റ്യാനോ റൊണാൾഡോ കഴിഞ്ഞ ദിവസമാണ് ആരാധകർക്കു മുന്നിൽ അവതരിപ്പിക്കപ്പെട്ടത്. പതിനായിരക്കണക്കിന് ആരാധകരാണ് ഫുട്ബോൾ ലോകത്തെ സൂപ്പർതാരത്തെ കാണാൻ അൽ നസ്‌റിന്റെ മൈതാനത്ത് തടിച്ചു കൂടിയത്. ലോകത്തിലെ ഏറ്റവും മികച്ച ഫുട്ബോൾ താരങ്ങളിൽ ഒരാളായ ക്രിസ്റ്റ്യാനോ റൊണാൾഡോ എന്നാണ് ക്ലബിനായി അരങ്ങേറ്റം കുറിക്കുകയെന്നാണ് ആരാധകർ കാത്തിരിക്കുന്ന കാര്യം.ക്ലബിനായി കളിക്കാൻ കാത്തിരിക്കുകയാണെന്ന് കഴിഞ്ഞ ദിവസം റൊണാൾഡോയും പറഞ്ഞിരുന്നു. വ്യാഴാഴ്‌ചയാണ്‌ റൊണാൾഡോയുടെ ക്ലബായ അൽ നസ്റിന്റെ അടുത്ത മത്സരം. എന്നാൽ […]

റൊണാൾഡോക്കു പിന്നാലെ മെസിയും സൗദിയിലേക്ക്, താരത്തിന്റെ പേരുള്ള സൗദി ക്ലബിന്റെ ജേഴ്‌സികൾ വിൽപ്പന ആരംഭിച്ചു

ക്രിസ്റ്റ്യാനോ റൊണാൾഡോ സൗദി അറേബ്യൻ ക്ലബായ അൽ നസ്റിലേക്ക് ചേക്കേറുമെന്ന റിപ്പോർട്ടുകൾ ഖത്തർ ലോകകപ്പ് സമയത്തു തന്നെ ഉണ്ടായിരുന്നെങ്കിലും ആ സമയത്ത് അതാരും ചെവിക്കൊണ്ടിരുന്നില്ല. കഴിഞ്ഞ സീസണിൽ പ്രീമിയർ ലീഗിലെ ടോപ് സ്കോറർമാരിൽ രണ്ടാം സ്ഥാനത്തുണ്ടായിരുന്ന താരം ഈ സീസണിൽ മോശം ഫോമിലായിരുന്നെങ്കിലും ആഗോളതലത്തിൽ ഒട്ടും അറിയപ്പെടാത്ത ഒരു ക്ലബ്ബിലേക്ക് ചേക്കേറുമെന്ന് ആരും പ്രതീക്ഷിച്ചിരുന്നില്ല എന്നതാണ് സത്യം. എന്നാൽ ലോകകപ്പ് കഴിഞ്ഞ് രണ്ടാഴ്‌ച തികയും മുൻപ് റൊണാൾഡോയെ സ്വന്തമാക്കിയ വിവരം അൽ നസ്ർ ഒദ്യോഗികമായി പ്രഖ്യാപിച്ചു. റൊണാൾഡോ […]

“ലൂണക്ക് എല്ലാ പൊസിഷനുമറിയാം”- ബ്ലാസ്റ്റേഴ്‌സ് താരത്തെ പ്രശംസിച്ച് പരിശീലകൻ | Kerala Blasters

ഒരിക്കൽ കൂടി കേരള ബ്ലാസ്റ്റേഴ്‌സ് ആരാധകരുടെ മനസ് നിറയാൻ കാരണമായ ഒരു മത്സരമാണ് കഴിഞ്ഞ ദിവസം കൊച്ചിയിലെ മൈതാനത്തു നടന്നത്. ഒന്നിനെതിരെ മൂന്നു ഗോളുകൾക്ക് ബ്ലാസ്റ്റേഴ്‌സ് വിജയം നേടിയതിനു പുറമെ മനോഹരമായ ഫുട്ബാൾ മത്സരത്തിൽ കാഴ്‌ച വെക്കാൻ ടീമിനു കഴിഞ്ഞുവെന്നതാണ് ആരാധകർക്ക് കൂടുതൽ സന്തോഷം നൽകുന്നത്. വിജയത്തോടെ പോയിന്റ് നിലയിൽ വീണ്ടും മൂന്നാം സ്ഥാനത്തേക്ക് മുന്നേറാൻ കേരളത്തിനു കഴിഞ്ഞു. മത്സരത്തിനു ശേഷം പരിശീലകൻ വുകോമനോവിച്ച് മാധ്യമങ്ങളോട് സംസാരിക്കുമ്പോഴും തന്റെ സന്തോഷം പങ്കു വെച്ചു. “ഇത് ബഹുമാനം അർഹിക്കുന്ന […]

വമ്പൻമാർക്കു മുന്നിലും വീഴാതെ ന്യൂകാസിൽ യുണൈറ്റഡ്, പ്രീമിയർ ലീഗിൽ പുതിയ ശക്തികേന്ദ്രം പിറവിയെടുക്കുന്നു | Newcastle United

സൗദി പബ്ലിക്ക് ഇൻവെസ്റ്റ്‌മെന്റ് ഫണ്ട് കഴിഞ്ഞ സീസണിനിടയിൽ ഉടമസ്ഥാവകാശം ഏറ്റെടുത്തതിനു ശേഷം നടത്തിയ മികച്ച സൈനിംഗുകളുടെ ഭാഗമായി തരം താഴ്ത്തൽ മേഖലയിൽ നിന്നും പതിനൊന്നാം സ്ഥാനത്തേക്ക് കയറി സീസൺ പൂർത്തിയാക്കിയ ന്യൂകാസിൽ ഒരുപാട് കാലത്തിനു ശേഷം തങ്ങളുടെ ഏറ്റവും മികച്ച പ്രകടനമാണ് പ്രീമിയർ ലീഗിൽ നടത്തുന്നത്. സൗദി നേതൃത്വം ഏറ്റെടുത്തതോടെ ലോകത്തിലെ തന്നെ ഏറ്റവും സമ്പന്നമായ ഫുട്ബോൾ ക്ലബായി മാറിയ അവർ വമ്പൻ പേരുകാരായ താരങ്ങളെ ലക്‌ഷ്യം വെക്കാതെ ടീമിൻ്റെ പദ്ധതിക്ക് ആവശ്യമുള്ള താരങ്ങളെ കൃത്യമായി കണ്ടെത്തി […]

“ഫുട്ബോൾ കളിക്കണം, ടെന്നീസല്ല”- മാഞ്ചസ്റ്റർ യുണൈറ്റഡ് എവിടെയാണ് മെച്ചപ്പെടേണ്ടതെന്നു പറഞ്ഞ് പരിശീലകൻ | Manchester United

ബോൺമൗത്തിനെതിരെ നടന്ന പ്രീമിയർ ലീഗ് മത്സരത്തിൽ മികച്ച വിജയം നേടിയതോടെ എറിക് ടെൻ ഹാഗിനു കീഴിൽ തിരിച്ചു വരവിന്റെ പാതയിലാണ് മാഞ്ചസ്റ്റർ യുണൈറ്റഡ് എന്നു വ്യക്തമായി കഴിഞ്ഞു. എതിരില്ലാത്ത മൂന്നു ഗോളുകൾക്കാണ് ഇന്നലെ നടന്ന മത്സരത്തിൽ മാഞ്ചസ്റ്റർ യുണൈറ്റഡ് വിജയം നേടിയത്. കസമീറോ, ലൂക്ക് ഷാ, മാർക്കസ് രാഷ്‌ഫോഡ് എന്നിവരാണ് ഓൾഡ് ട്രാഫോഡിൽ നടന്ന മത്സരത്തിൽ മാഞ്ചസ്റ്റർ യുണൈറ്റഡിനായി ഗോളുകൾ നേടിയത്. ഇതോടെ ടോട്ടനത്തേക്കാൾ അഞ്ചു പോയിന്റ് വർധിപ്പിച്ച് നാലാം സ്ഥാനത്തു തുടരാൻ മാഞ്ചസ്റ്റർ യുണൈറ്റഡിനു കഴിഞ്ഞു. […]

സൗദി ട്രാൻസ്‌ഫറിനു പിന്നാലെ ലോകകപ്പിൽ അർജന്റീനയുടെ തോൽവിയെക്കുറിച്ചു പറഞ്ഞ് റൊണാൾഡോ | Cristiano Ronaldo

സൗദി അറേബ്യൻ ക്ലബിലേക്കുള്ള ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ ട്രാൻസ്‌ഫർ പൂർത്തിയായി കഴിഞ്ഞ ദിവസമാണ് താരത്തെ ആരാധകർക്കു മുന്നിൽ അവതരിപ്പിച്ചത്. ഫുട്ബോൾ ലോകത്തെ ഏറ്റവും മികച്ച താരങ്ങളിലൊരാളായ റൊണാൾഡോ തങ്ങളുടെ ലീഗിൽ കളിക്കാനെത്തുന്നതിനാൽ തന്നെ സ്റ്റേഡിയം നിറഞ്ഞു കവിഞ്ഞിരുന്നു. ആയിരക്കണക്കിന് ആരാധകരാണ് താരത്തെ കാണാനെത്തിയത്. പത്രസമ്മേളനവും ആരാധകർക്കു മുന്നിലുള്ള അവതരണവും ചെറിയ പരിശീലന സെഷനും പൂർത്തിയാക്കിയ താരം ഇനി എന്നാണ് ടീമിനായി കളിക്കളത്തിൽ ഇറങ്ങുകയെന്നാണ് ആരാധകർ ചിന്തിക്കുന്നത്. അവതരണച്ചടങ്ങിനിടെയുള്ള പത്രസമ്മേളനത്തിൽ നിരവധി കാര്യങ്ങളെക്കുറിച്ച് റൊണാൾഡോ സംസാരിച്ചിരുന്നു. യൂറോപ്പ് വിടാനും സൗദി […]