എത്ര ക്ലബുകൾ എന്നെ സ്വന്തമാക്കാൻ ശ്രമിച്ചുവെന്ന് ആർക്കുമറിയില്ല, യൂറോപ്പിലെ എന്റെ ജോലി അവസാനിച്ചു: ക്രിസ്റ്റ്യാനോ റൊണാൾഡോ | Cristiano Ronaldo
യൂറോപ്പിൽ നിന്നും മറ്റുള്ള ലീഗുകളിൽ നിന്നുമുള്ള ഓഫറുകൾ ഇല്ലാഞ്ഞിട്ടല്ല സൗദി ലീഗിലെ അൽ നസ്ർ ക്ലബ്ബിലേക്ക് ചേക്കേറിയതെന്നു വ്യക്തമാക്കി ക്രിസ്റ്റ്യാനോ റൊണാൾഡോ. ഇന്നലെ ആരാധകർക്കു മുന്നിൽ താരത്തെ അവതരിപ്പിക്കുന്ന ചടങ്ങിനോടൊപ്പം നടന്ന പത്രസമ്മേളനത്തിലെ ചോദ്യങ്ങൾക്ക് മറുപടി നൽകുകയായിരുന്നു റൊണാൾഡോ. ചാമ്പ്യൻസ് ലീഗിൽ കളിക്കണമെന്ന ആഗ്രഹം ഉണ്ടായിരുന്ന റൊണാൾഡോ സൗദിയിലേക്ക് ചേക്കേറിയത് യോഗ്യതയുള്ള ക്ലബുകളുടെ ഓഫർ ഇല്ലാത്തതു കൊണ്ടാണെന്ന അഭ്യൂഹങ്ങളെ തള്ളുന്നതാണ് താരത്തിന്റെ വെളിപ്പെടുത്തൽ. “യൂറോപ്പിലെ എന്റെ ജോലി അവസാനിച്ചു കഴിഞ്ഞു. ഞാൻ എല്ലാം നേടി. യൂറോപ്പിലെ ഏറ്റവും […]