“ഇനി ആ താരത്തെ കളിപ്പിക്കരുത്”- ബ്രെന്റ്‌ഫോഡിനെതിരായ തോൽവിയിൽ നിരാശരായി ആരാധകർ | Liverpool
ലോകകപ്പിനു ശേഷം നടന്ന ആദ്യത്തെ പ്രീമിയർ ലീഗ് മത്സരത്തിൽ വിജയം നേടി ടോപ് ഫോർ പ്രതീക്ഷകൾ ലിവർപൂൾ സജീവമാക്കിയെങ്കിലും ബ്രെന്റോഫോഡുമായി ഇന്നലെ നടന്ന മത്സരം അതിനെയെല്ലാം തകർക്കുന്നതായിരുന്നു. ബ്രെന്റഫോഡിന്റെ മൈതാനത്തു നടന്ന മത്സരത്തിൽ ഒന്നിനെതിരെ മൂന്നു ഗോളുകൾക്കാണ് അവർ വിജയം നേടിയത്. ടീമിലെ പ്രധാന സ്‌ട്രൈക്കറായ ഇവാൻ ടോണി കളിക്കാതിരുന്നിട്ടു പോലും മികച്ച പ്രകടനം പുറത്തെടുക്കാൻ ബ്രെന്റഫോഡിനു കഴിഞ്ഞു. ഇതോടെ ലിവർപൂൾ പ്രീമിയർ ലീഗിൽ ആറാം സ്ഥാനത്തു നിൽക്കുമ്പോൾ തൊട്ടു പിന്നിൽ ബ്രെന്റഫോഡുമുണ്ട്. ഡാർവിൻ നുനസ് വീണ്ടുമൊരു […]