പരാജിതനായല്ല, രാജാവായി തന്നെയാണ് ക്രിസ്റ്റ്യാനോ റൊണാൾഡോ യൂറോപ്യൻ ഫുട്ബോൾ വിടുന്നത് | Cristiano Ronaldo
ഏറെ നാളുകളായുള്ള അഭ്യൂഹങ്ങൾക്ക് അവസാനം കുറിച്ച് ക്രിസ്റ്റ്യാനോ റൊണാൾഡോ സൗദി ക്ലബായ അൽ നസ്‌റുമായി കരാർ ഒപ്പുവെച്ചു. കഴിഞ്ഞ ദിവസം രാത്രിയാണ് ഇക്കാര്യം ക്ലബ് ഔദ്യോഗികമായി അറിയിച്ചത്. 2025 വരെയാണ് റൊണാൾഡോ സൗദി അറേബ്യൻ ക്ലബുമായുള്ള കരാർ ഒപ്പു വെച്ചിരിക്കുന്നത്. ഖത്തർ ലോകകപ്പിന്റെ സമയത്തു തന്നെ റൊണാൾഡോ സൗദി ക്ലബ്ബിലേക്ക് ചേക്കേറുമെന്ന അഭ്യൂഹങ്ങൾ ഉണ്ടായിരുന്നെങ്കിലും അതപ്പോൾ താരം നിഷേധിച്ചിരുന്നു. എന്നാൽ ആ ട്രാൻസ്‌ഫർ തന്നെ യാഥാർത്ഥ്യമാകുന്നതാണ് ഫുട്ബോൾ ലോകം ഇപ്പോൾ കാണുന്നത്. ഇതോടെ ഒരിക്കൽക്കൂടി ചാമ്പ്യൻസ് ലീഗ് […]