വിടവാങ്ങിയ ഫുട്ബോൾ മാന്ത്രികന് ആദരാഞ്ജലികൾ അർപ്പിച്ച് മെസിയും റൊണാൾഡോയും | Pele
വിട വാങ്ങിയ ബ്രസീലിയൻ ഫുട്ബോൾ ഇതിഹാസം പെലെക്ക് ആദരാഞ്ജലികൾ അർപ്പിച്ച് സമകാലീന ഫുട്ബോളിലെ സൂപ്പർതാരങ്ങളായ ലയണൽ മെസിയും ക്രിസ്റ്റ്യാനോ റൊണാൾഡോയും. പതിനഞ്ചാം വയസിൽ തന്നെ പ്രൊഫെഷണൽ ഫുട്ബോൾ കളിച്ചു തുടങ്ങിയ, മൂന്നു ലോകകപ്പുകൾ സ്വന്തമാക്കിയ ചരിത്രത്തിലെ ഒരേയൊരു താരമായ പെലെ കഴിഞ്ഞ ദിവസമാണ് സാവോ പോളോയിലെ ആശുപത്രിയിൽ വെച്ച് നിര്യാതനായത്. കാൻസർ ബാധിതനായി ഒരു വർഷത്തിലധികമായി ചികിത്സയിലായിരുന്നു ഇദ്ദേഹം. തങ്ങളുടെ സോഷ്യൽ മീഡിയ അക്കൗണ്ടിലൂടെയാണ് മെസിയും റൊണാൾഡോയും പെലെക്ക് ആദരാഞ്ജലികൾ അർപ്പിച്ചത്. “ബ്രസീലിലുള്ള എല്ലാവർക്കും ഞാനെന്റെ അനുശോചനം […]