ലോകോത്തര താരങ്ങൾ, അവരെക്കുറിച്ചാലോചിക്കുമ്പോൾ തന്നെ അഭിമാനം തോന്നുന്നുവെന്ന് എമിലിയാനോ മാർട്ടിനസ്
കോപ്പ അമേരിക്കയിലെ ആദ്യത്തെ മത്സരത്തിൽ വിജയം നേടിയ അർജന്റീന ടൂർണമെന്റിൽ കിരീടം നിലനിർത്താനുള്ള തുടക്കം ഗംഭീരമാക്കി. കാനഡക്കെതിരെ നടന്ന ഉദ്ഘാടന മത്സരത്തിൽ എതിരില്ലാത്ത രണ്ടു ഗോളുകളുടെ വിജയമാണ് അർജന്റീന സ്വന്തമാക്കിയത്. ലയണൽ മെസി ഗോളൊന്നും നേടിയില്ലെങ്കിലും രണ്ടു ഗോളുകൾക്കു പിന്നിലും നിർണായകമായ പങ്കു വഹിക്കുകയുണ്ടായി. മത്സരത്തിൽ ആദ്യ ഇലവനിൽ ഇറങ്ങിയ സ്‌ട്രൈക്കർ അൽവാരസ് ആദ്യത്തെ ഗോൾ നേടിയപ്പോൾ താരത്തിന് പകരക്കാരനായി ഇറങ്ങിയ ലൗടാരോ മാർട്ടിനസ് രണ്ടാമത്തെ ഗോളും സ്വന്തമാക്കി. മത്സരത്തിന് ശേഷം ഈ രണ്ടു സ്‌ട്രൈക്കർമാരെയും പ്രശംസിച്ച് […]