ലോകകപ്പ് സമയത്ത് ലയണൽ മെസി താമസിച്ച മുറി മ്യൂസിയമാക്കി മാറ്റാനൊരുങ്ങി ഖത്തർ യൂണിവേഴ്‌സിറ്റി
ഖത്തർ ലോകകപ്പിനിടെ ലയണൽ മെസിയുൾപ്പെടെയുള്ള അർജന്റീന ടീമിനുള്ള താമസസ്ഥലം ഖത്തർ യൂണിവേഴ്‌സിറ്റി ക്യാംപസിലായിരുന്നു. അർജന്റീന ടീമിനു പുറമെ സ്പെയിൻ ദേശീയ ടീമിനും ഖത്തർ യൂണിവേഴ്‌സിറ്റിയിൽ തന്നെയാണ് താമസസൗകര്യം ഒരുക്കിയിരുന്നത്. അർജന്റീന ലോകകപ്പ് നേടിയതോടെ ലയണൽ മെസി താമസിച്ചിരുന്ന യൂണിവേഴ്‌സിറ്റിയിലെ മുറി ഒരു മ്യൂസിയമാക്കി മാറ്റാൻ തയ്യാറെടുക്കുകയാണ് സർവകലാശാല അധികൃതർ. ചരിത്രത്തിലെ ഏറ്റവും മികച്ച താരം ഇവിടെ താമസിച്ചിരുന്നു എന്ന് അടയാളപ്പെടുത്താൻ വേണ്ടിയാണ് ഇതു ചെയ്യുന്നത്. ഇരുപത്തിയൊമ്പതു ദിവസമാണ് ടീമിന്റെ ബേസ് ക്യാമ്പായ ഖത്തർ യൂണിവേഴ്‌സിറ്റിയിൽ അർജന്റീന ടീം […]