എമിലിയാനോ മാർട്ടിനസ് ആസ്റ്റൺ വില്ലയിലേക്ക് തിരിച്ചെത്തില്ല, താരം രണ്ടു ലീഗുകളിലേക്ക് ചേക്കേറാൻ സാധ്യത
ഖത്തർ ലോകകപ്പിൽ അർജന്റീനക്കായി തകർപ്പൻ പ്രകടനം നടത്തി കിരീടനേട്ടത്തിൽ പ്രധാന പങ്കു വഹിച്ച താരമാണ് എമിലിയാനോ മാർട്ടിനസ്. ഫൈനലിൽ അടക്കം രണ്ടു ഷൂട്ടൗട്ടുകളിൽ തിളങ്ങിയ താരം അതിനു പുറമെ മത്സരങ്ങൾക്കിടയിലും അർജന്റീനയെ രക്ഷിക്കുന്ന നിരവധി സേവുകൾ നടത്തി. 2021ൽ മാത്രം അർജന്റീനക്കായി ആദ്യമായി കളിക്കാനിറങ്ങുന്ന മാർട്ടിനസ് കഴിഞ്ഞ കോപ്പ അമേരിക്കയിൽ ടീമിനു വേണ്ടി മികച്ച പ്രകടനം നടത്തി കിരീടം സ്വന്തമാക്കാൻ സഹായിച്ചതിനു പുറമെയാണ് ലോകകപ്പിലും അർജന്റീനക്കായി മികച്ച പ്രകടനം നടത്തിയത്. ലോകകപ്പിലെ ഹീറോ ആയിരുന്നെങ്കിലും ലോകകപ്പിനു ശേഷം […]