ഖാലിദ് റെഗ്രഗുയ് ബ്രസീൽ മാനേജർ സ്ഥാനത്തേക്കോ, പ്രതികരിച്ച് മൊറോക്കോ പരിശീലകൻ
ഖത്തർ ലോകകപ്പിൽ അപ്രതീക്ഷിതമായ കുതിപ്പ് നടത്തിയ ടീമായിരുന്നു മൊറോക്കോ. വമ്പൻ ടീമുകളെ അട്ടിമറിച്ച അവർ സെമി ഫൈനൽ വരെയെത്തിയെങ്കിലും ഫ്രാൻസിനോട് തോൽവി വഴങ്ങി. മൂന്നാം സ്ഥാനം നേടുകയെന്ന സ്വപ്‌നം ലൂസേഴ്‌സ് ഫൈനലിൽ ക്രൊയേഷ്യക്ക് മുന്നിലും അവസാനിച്ചെങ്കിലും ഏവരുടെയും മനസു കവർന്ന പ്രകടനം തന്നെയാണവർ ലോകകപ്പിൽ കാഴ്‌ച വെച്ചത്. രണ്ടു മാസം മുൻപ് മാത്രം മൊറോക്കോ ടീമിന്റെ ചുമതല ഏറ്റെടുത്ത പരിശീലകൻ വാലിദ് റെഗ്രഗുയിയുടെ തന്ത്രങ്ങൾ തന്നെയാണ് ലോകകപ്പിൽ മൊറോക്കോ ടീമിന്റെ മികച്ച കുതിപ്പിനു പിന്നിലെ ചാലകശക്തിയായി പ്രവർത്തിച്ചത്. […]