റൊണാൾഡോക്ക് പകരക്കാരനായി ലോകകപ്പിൽ ഹീറോയായ താരത്തെ മാഞ്ചസ്റ്റർ യുണൈറ്റഡ് സ്വന്തമാക്കാൻ നിർദ്ദേശം

ജനുവരി ട്രാൻസ്‌ഫർ ജാലകത്തിൽ ക്രിസ്റ്റ്യാനോ റൊണാൾഡോക്ക് പകരക്കാരനായി മാഞ്ചസ്റ്റർ യുണൈറ്റഡിലേക്ക് ആരെത്തുമെന്നത് ഏവരും ഉറ്റുനോക്കുന്ന കാര്യമാണ്. ക്ലബിനെതിരെ രൂക്ഷമായ വിമർശനം നടത്തിയതിനെ തുടർന്ന് ലോകകപ്പിനിടയിൽ റൊണാൾഡോയുമായുള്ള കരാർ മാഞ്ചസ്റ്റർ യുണൈറ്റഡ് റദ്ദാക്കിയിരുന്നു. നിലവിൽ ലീഗിൽ അഞ്ചാം സ്ഥാനത്തു നിൽക്കുന്ന മാഞ്ചസ്റ്റർ യുണൈറ്റഡിനെ സംബന്ധിച്ച് ചാമ്പ്യൻസ് ലീഗ് യോഗ്യത ഉറപ്പിക്കാനും വരുന്ന സീസണുകളിൽ ടീമിനായി തിളക്കമാർന്ന പ്രകടനം നടത്താനും പുതിയൊരു താരത്തെ സ്വന്തമാക്കേണ്ടത് അനിവാര്യതയാണ്. റൊണാൾഡോക്ക് പകരക്കാരനായി ഖത്തർ ലോകകപ്പിൽ നെതർലാൻഡ്‌സിനായി തിളക്കമാർന്ന പ്രകടനം നടത്തിയ കോഡി ഗാക്പോയെ […]

“ലോകകപ്പ് ഫൈനലിൽ മെസി നേടിയ ഗോൾ അനുവദിക്കരുതെന്ന് പറയുന്നവർ ഈ ചിത്രത്തെപ്പറ്റി മിണ്ടുന്നില്ല” ഫ്രാൻസ് ആരാധകർക്ക് മറുപടിയുമായി പോളിഷ് റഫറി

ഖത്തർ ലോകകപ്പ് ഫൈനൽ ചരിത്രത്തിലെ തന്നെ ഏറ്റവും ആവേശകരമായ ലോകകപ്പ് ഫൈനലായിരുന്നു. അർജന്റീന ആധിപത്യം സ്ഥാപിച്ച മത്സരം പിന്നീട് ഫ്രാൻസിന്റെ കൈകളിലേക്ക് പോവുകയും ഒടുവിൽ പെനാൽറ്റി ഷൂട്ടൗട്ട് വരെ നീണ്ടു നിന്ന പോരാട്ടത്തിൽ അർജന്റീന തന്നെ കിരീടം നേടുകയുമായിരുന്നു. ഒരുപാട് നിർണായകമായ നിമിഷങ്ങളിലൂടെ കടന്നു പോയതിനാൽ തന്നെ മത്സരത്തിനു പിന്നാലെ വിവാദങ്ങളും ഉയർന്നു വന്നിരുന്നു. മത്സരം നിയന്ത്രിച്ച പോളിഷ് റഫറി ഷിമോൺ മാർസിനിയാക്കിന്റെ തീരുമാനങ്ങളിൽ പിഴവ് പലരും ചൂണ്ടിക്കാണിക്കുകയുണ്ടായി. ഇഞ്ചുറി ടൈമിൽ ലയണൽ മെസി നേടിയ അർജന്റീനയുടെ […]

മലയാളി ആരാധകർ മനസു കവർന്നു, കേരളത്തിലെ കുട്ടികൾക്ക് ഫുട്ബോൾ പരിശീലനത്തിനു സഹായിക്കുമെന്ന് അർജന്റീന

കേരളത്തിൽ ഫുട്ബോൾ വളരാൻ സഹായം നൽകാമെന്ന് അർജന്റീന. കേരളത്തിലെ കുട്ടികൾക്ക് ഫുട്ബോൾ പരിശീലനം നൽകാൻ തയ്യാറാണെന്നും അതിനുള്ള നടപടിക്രമങ്ങളുമായി മുന്നോട്ടു പോകുമെന്നും അർജന്റീന എംബസി കൊമേഴ്‌സ്യൽ ഹെഡ് ഫ്രാങ്കോ അഗസ്റ്റിൻ സെനിലിയനി മേൽഷ്യർ കഴിഞ്ഞ ദിവസം അറിയിച്ചു. ഖത്തർ ലോകകപ്പിൽ അർജന്റീനക്ക് പിന്തുണ നൽകിയ കേരളക്കരക്കും മാധ്യമങ്ങൾക്കും നന്ദി പറയാൻ കേരള ഹൗസിൽ എത്തിയപ്പോഴാണ് അദ്ദേഹം ഇക്കാര്യം വെളിപ്പെടുത്തിയത്. എല്ലാ ലോകകപ്പിലും സംഭവിക്കാറുള്ളതു പോലെ തന്നെ ഖത്തർ ലോകകപ്പിലും അർജന്റീന ടീമിന് വലിയ പിന്തുണയാണ് ലഭിച്ചത്. സോഷ്യൽ […]

അർജന്റീനയുടെ മാലാഖ കളിക്കളത്തിൽ തുടരും, വിരമിക്കാനുള്ള തീരുമാനം പിൻവലിച്ച് ഡി മരിയ

ഖത്തർ ലോകകപ്പിന്റെ ഫൈനലിൽ അർജന്റീനയുടെ വിജയത്തിൽ ഏറ്റവുമധികം തിളങ്ങിയ താരങ്ങളിൽ ഒരാളാണ് ഏഞ്ചൽ ഡി മരിയ. താരം കളിക്കളത്തിലുണ്ടായിരുന്ന അറുപത്തിയഞ്ചോളം മിനുട്ടുകൾ ഫ്രാൻസിനു മേൽ അപ്രമാദിത്വം സ്ഥാപിക്കാൻ അർജന്റീനക്ക് കഴിഞ്ഞിരുന്നു. അർജന്റീന നേടിയ രണ്ടു ഗോളുകളിലും താരം പങ്കാളിയാവുകയും ചെയ്‌തു. 2014 ലോകകപ്പിന്റെ ഫൈനലിൽ തനിക്ക് പരിക്ക് മൂലം കളിക്കാൻ കഴിയാതിരുന്നതിന്റെ എല്ലാ ക്ഷീണവും തീർത്താണ് 2022 ലോകകപ്പിൽ ഡി മരിയ നിറഞ്ഞാടിയത്. ഖത്തർ ലോകകപ്പിനു ശേഷം കളിക്കളത്തിൽ നിന്നും വിരമിക്കുമെന്ന് ഡി മരിയ ടൂർണമെന്റിനു മുൻപു […]

അർജന്റീനയുടെ ലോകകപ്പ് വിജയത്തിനു പിന്നാലെ ഖത്തർ അമീർ മെസിയെ അണിയിച്ച മേൽ വസ്ത്രത്തിന് ഒൻപതു കോടി രൂപയുടെ ഓഫർ

ഖത്തർ ലോകകപ്പ് വിജയത്തിൽ കിരീടം നേടിയ അർജന്റീന ടീമിന്റെ നായകനായ ലയണൽ മെസിക്ക് കിരീടം സമ്മാനിക്കുന്നതിനു മുൻപ് ഖത്തർ അമീർ ബിഷ്‌ത് എന്ന മേൽവസ്ത്രം അണിയിച്ചത് വളരെയധികം ചർച്ചകൾക്ക് വഴി വെച്ചിരുന്നു. ലോകകപ്പ് വിജയം നേടിയ ടീമിന്റെ നായകനായ മെസിയുടെ ജേഴ്‌സി മറയുന്ന തരത്തിൽ ആ വസ്ത്രം അണിയിച്ചത് തീർത്തും അനുചിതമാണെന്ന് പലരും അഭിപ്രായപ്പെട്ടു. അതേസമയം യുദ്ധത്തിൽ വിജയം നേടി വരുന്ന പോരാളികളെ അണിയിക്കുന്നതാണ് ഈ വസ്ത്രമെന്നും അതുകൊണ്ടു തന്നെ അത് മെസിയെ അണിയിച്ചതിൽ യാതൊരു കുഴപ്പവുമില്ലെന്ന […]

“ലോകകപ്പ് ഫൈനലിൽ മെസി അർജന്റീനയുടെ മൂന്നാമത്തെ ഗോളടിച്ചപ്പോൾ കരഞ്ഞു പോയി”- വെളിപ്പെടുത്തലുമായി കടുത്ത റയൽ മാഡ്രിഡ് ആരാധകനായ റാഫേൽ നദാൽ

ഖത്തർ ലോകകപ്പിൽ അർജന്റീന കിരീടം ചൂടിയത് അർജന്റീന ആരാധകർക്ക് മാത്രമല്ല സന്തോഷം നൽകിയത്. അർജന്റീന ആരാധകരല്ലാതിരുന്നിട്ടും കടുത്ത ലയണൽ മെസി ആരാധകരായ നിരവധി പേർക്ക് ലയണൽ മെസിയുടെ കിരീടനേട്ടം വളരെയധികം സന്തോഷം നൽകിയിട്ടുണ്ട്. അതിലൊരാളാണ് ടെന്നീസ് ഇതിഹാസമായ റാഫേൽ നദാൽ. കഴിഞ്ഞ ദിവസം ഫൈനൽ മത്സരത്തെക്കുറിച്ച് ടെന്നീസ് ലോകം കണ്ട ഏറ്റവും മികച്ച താരങ്ങളിൽ ഒരാളായ നദാൽ വെളിപ്പെടുത്തുകയുണ്ടായി. മത്സരത്തിൽ അർജന്റീന ആധിപത്യം സ്ഥാപിച്ച് രണ്ടു ഗോളുകൾക്ക് മുന്നിലെത്തിയെങ്കിലും അതിനു ശേഷം ഫ്രാൻസ് രണ്ടു ഗോളുകൾ നേടി […]

ലോകകപ്പ് ഫൈനൽ ഫിഫ വീണ്ടും നടത്തണമെന്ന് പെറ്റിഷൻ, ഒപ്പിട്ടിരിക്കുന്നത് രണ്ടു ലക്ഷം പേർ

ചരിത്രത്തിലെ തന്നെ ഏറ്റവും മികച്ച ലോകകപ്പ് ഫൈനലുകളിൽ ഒന്നാണ് ഖത്തർ ലോകകപ്പിൽ നടന്നത്. അർജന്റീനയുടെ ആധിപത്യത്തിനു ശേഷം ഫ്രാൻസിന്റെ തിരിച്ചു വരവും കണ്ട മത്സരത്തിൽ ഒടുവിൽ പെനാൽറ്റി ഷൂട്ടൗട്ടിൽ അർജന്റീന തന്നെ വിജയം നേടി. മുപ്പത്തിയാറു വർഷത്തിനു ശേഷം അർജന്റീന സ്വന്തമാക്കുന്ന ആദ്യത്തെ ലോകകപ്പ് കിരീടമായിരുന്നു ഇത്തവണത്തേത്. ഇരുപതു വർഷത്തിനു ശേഷം ആദ്യമായാണ് ഒരു ലാറ്റിനമേരിക്കൻ രാജ്യം ലോകകപ്പ് നേടുന്നത്. വളരെ ചൂടു പിടിച്ച മത്സരമായതിനാൽ തന്നെ അതിൽ വിവാദങ്ങളും ഉണ്ടായിരുന്നു. അർജന്റീനയുടെയും ഫ്രാൻസിന്റെയും ചില ഗോളുകൾ […]

അർജന്റീനയുടെ ഹീറോ എമിലിയാനോ മാർട്ടിനസിന് ആവശ്യക്കാരേറുന്നു, രണ്ടു വമ്പൻ ക്ലബുകൾ താരത്തിനായി രംഗത്ത്

ഒന്നര വർഷത്തിനിടയിൽ അർജന്റീന രണ്ടു കിരീടങ്ങൾ നേടിയപ്പോൾ അതിൽ ഹീറോയായ താരമാണ് ഗോൾകീപ്പർ എമിലിയാനോ മാർട്ടിനസ്. രണ്ടു ടൂർണ്ണമെന്റിലെയും പ്രധാന മത്സരങ്ങളിൽ നിർണായക സേവുകൾ നടത്തിയ താരം പെനാൽറ്റി ഷൂട്ടൗട്ടിൽ വ്യക്തമായ ആധിപത്യവും പുലർത്തി. കോപ്പ അമേരിക്ക ടൂർണമെന്റിൽ കൊളംബിയക്കെതിരായ മത്സരവും ലോകകപ്പിൽ ഹോളണ്ടിനെതിരായ ക്വാർട്ടർ ഫൈനലും ഫ്രാൻസിനെതിരായ ഫൈനലും ഇത് തെളിയിച്ചു. കളിക്കളത്തിൽ വളരെയധികം ആത്മവിശ്വാസം പുലർത്തുന്ന താരം എതിരാളികൾ മേൽ മാനസികമായ ആധിപത്യം സ്ഥാപിക്കുന്നതിൽ മിടുക്കനാണ്. ഫ്രാൻസിനെതിരായ പെനാൽറ്റി ഷൂട്ടൗട്ടിൽ ഷുവാമെനിയുടെ കിക്ക് പുറത്തു […]

ലോകകപ്പിൽ മര്യാദകൾ ലംഘിച്ചു, നാല് താരങ്ങൾക്കെതിരെ ഫിഫ നടപടിക്കൊരുങ്ങുന്നു

ശ്വാസമടക്കിപ്പിടിച്ച് കാണേണ്ടി വന്ന പല പോരാട്ടങ്ങൾ കൊണ്ടും നിരവധി ടീമുകൾ അട്ടിമറി നടത്തിയതിനാലും ചെറിയ ടീമുകളുടെ അപ്രതീക്ഷിത കുതിപ്പു കൊണ്ടും ഇക്കഴിഞ്ഞ ലോകകപ്പ് ആരാധകർക്ക് ആവേശകരമായ അനുഭവമാണ് സമ്മാനിച്ചത്. വമ്പന്മാരെന്നു കരുതിയ പല ടീമുകൾക്കും നേരത്തെ തന്നെ ലോകകപ്പിൽ നിന്നും മടങ്ങേണ്ടിയും വന്നു. ബെൽജിയം, ജർമനി, യുറുഗ്വായ് തുടങ്ങിയ ടീമുകളെല്ലാം ലോകകപ്പിന്റെ ഗ്രൂപ്പ് ഘട്ടത്തിൽ തന്നെ പുറത്തു പോയിരുന്നു. വമ്പൻ ടീമുകൾക്ക് അട്ടിമറി തോൽവികൾ ഉണ്ടായതിനാൽ തന്നെ താരങ്ങളുടെ അതിരുവിട്ട പെരുമാറ്റവും റഫറിക്കെതിരായ കയർക്കലുമെല്ലാം ഈ ലോകകപ്പിലെ […]

അർജന്റീന താരം എൻസോക്കായി വന്ന വമ്പൻ ഓഫർ ബെൻഫിക്ക നിരസിച്ചു

ഖത്തർ ലോകകപ്പിൽ തിളങ്ങിയ താരങ്ങൾക്കായി ജനുവരി ട്രാൻസ്‌ഫർ ജാലകത്തിൽ വടംവലി തുടങ്ങി കഴിഞ്ഞു. നിരവധി താരങ്ങളെയാണ് യൂറോപ്പിലെ വിവിധ ക്ലബുകൾ ലക്ഷ്യമിട്ടിരിക്കുന്നത്. ഇതിൽ പ്രമുഖനാണ് അർജന്റീനക്കായി തിളങ്ങിയ മധ്യനിര താരമായ എൻസോ ഫെർണാണ്ടസ്. വെറും ഇരുപത്തിയൊന്ന് വയസ് മാത്രമുള്ള താരത്തിന് ടൂർണമെന്റിലെ മികച്ച യുവതാരത്തിനുള്ള പുരസ്‌കാരവും ലഭിച്ചിരുന്നു. ടൂർണമെന്റ് ആരംഭിക്കുമ്പോൾ അർജന്റീനയുടെ ആദ്യ ഇലവനിൽ എൻസോ ഫെർണാണ്ടസ് ഉണ്ടായിരുന്നില്ല. എന്നാൽ രണ്ടു മത്സരങ്ങൾ കഴിഞ്ഞപ്പോൾ ലിയാൻഡ്രോ പരഡെസിനെ ബെഞ്ചിലിരുത്തി ടീമിലെ പ്രധാനിയായി മാറാൻ എൻസോക്ക് കഴിഞ്ഞു. ബെൻഫിക്കക്കു […]