ചരിത്രത്തിൽ ഒരേയൊരു താരം മാത്രം നേടിയ സൂപ്പർ ബാലൺ ഡി ഓർ മെസി സ്വന്തമാക്കാൻ സാധ്യത
ഖത്തർ ലോകകപ്പ് വിജയത്തോടെ ആർക്കും അഭിപ്രായവ്യത്യാസമില്ലാതെ ചരിത്രത്തിലെ തന്നെ ഏറ്റവും മികച്ച താരമെന്ന തലത്തിലേക്ക് ലയണൽ മെസി എത്തിയിട്ടുണ്ട്. അർജന്റീനയുടെ നായകനായ താരം ടീമിനെ നയിക്കുന്ന പ്രകടനം തന്നെയാണ് ടൂർണമെന്റിലുടനീളം നടത്തിയത്. ഗോളുകളും അസിസ്റ്റുകളുമായി തിളങ്ങിയ മെസി ഗോൾഡൻ ബോൾ പുരസ്കാരവും സ്വന്തമാക്കി. ഇതോടെ അടുത്ത വർഷത്തെ ബാലൺ ഡി ഓറും മെസിക്ക് സ്വന്തമാക്കാനുള്ള സാധ്യതകൾ വർധിച്ചിട്ടുണ്ട്. അത് സംഭവിച്ചാൽ എട്ടാമത്തെ ബാലൺ ഡി ഓർ പുരസ്കാരമായിരിക്കും മെസി സ്വന്തമാക്കുക. അതേസമയം ലയണൽ മെസി സൂപ്പർ ബാലൺ […]