റാഷ്‌ഫോഡിന്റെ അത്ഭുതഗോളും ബിസാക്കയുടെ അക്രോബാറ്റിക് അസിസ്റ്റും, മിന്നുന്ന പ്രകടനവുമായി മാഞ്ചസ്റ്റർ യുണൈറ്റഡ്
ക്രിസ്റ്റ്യാനോ റൊണാൾഡോയെ ടീമിൽ നിന്നും ഒഴിവാക്കിയതിനു ശേഷം ആദ്യമായി കളിച്ച പ്രധാന മത്സരത്തിൽ എതിരില്ലാത്ത രണ്ടു ഗോളുകളുടെ വിജയം സ്വന്തമാക്കി മാഞ്ചസ്റ്റർ യുണൈറ്റഡ്. ആദ്യപകുതിയിൽ ക്രിസ്റ്റ്യൻ എറിക്‌സണും രണ്ടാം പകുതിയിൽ മാർക്കസ് റാഷ്‌ഫോഡും നേടിയ ഗോളുകളിലാണ് മാഞ്ചസ്റ്റർ യുണൈറ്റഡ് വിജയം നേടിയത്. ഇതോടെ ഇഎഫ്എൽ കപ്പിന്റെ ക്വാർട്ടർ ഫൈനലിലേക്ക് മാഞ്ചസ്റ്റർ യുണൈറ്റഡ് മുന്നേറി. പ്രീമിയർ ലീഗിൽ ഇത്തവണ ടോപ് ഫോറിനായി പോരാടുന്ന മാഞ്ചസ്റ്റർ യുണൈറ്റഡ് മികച്ച പ്രകടനം ഉറപ്പു നൽകുന്ന കളിയാണ് ബേൺലിക്കെതിരെ നടത്തിയത്. ഇരുപത്തിയേഴാം മിനുട്ടിലാണ് […]