“ഇതുവരെ നടന്ന ഏറ്റവും മോശം ലോകകപ്പ്”- ഖത്തർ ലോകകപ്പിനെ വിമർശിച്ച് റൊണാൾഡോയുടെ സഹോദരി
ഖത്തറിൽ നടന്ന ലോകകപ്പ് ഇതുവരെ നടന്നതിൽ ഏറ്റവും മോശം ടൂർണമെന്റാണെന്ന് പോർച്ചുഗീസ് സൂപ്പർതാരം ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ സഹോദരിയായ കാറ്റിയോ അവെയ്‌റോ. റൊണാൾഡോക്കു വേണ്ടി പലപ്പോഴും സോഷ്യൽ മീഡിയയിൽ പോസ്റ്റുകൾ ഇട്ട ശ്രദ്ധിക്കപ്പെട്ട ഇവർ പക്ഷെ അർജന്റീനയും ഫ്രാൻസും തമ്മിൽ നടന്ന ഫൈനൽ പോരാട്ടം മികച്ചതാണെന്ന് അഭിപ്രായപ്പെട്ടു. ലോകകപ്പ് നേടിയ അർജന്റീനയെയും ഫൈനലിൽ ഹാട്രിക്ക് നേടിയ എംബാപ്പയെയും ഇവർ അഭിനന്ദിക്കുകയും ചെയ്‌തു. “എക്കാലത്തെയും ഏറ്റവും മോശം ലോകകപ്പാണ് നടന്നത്. പക്ഷെ വളരെ മികച്ചൊരു ഫൈനൽ കാണാൻ കഴിഞ്ഞു. എന്തൊരു […]