ഖത്തർ ലോകകപ്പിൽ ലയണൽ മെസി തകർത്ത റെക്കോർഡുകൾ

തന്റെ സ്വപ്‌നമായിരുന്ന ലോകകപ്പ് കിരീടം ഖത്തറിലെ ലുസൈൽ മൈതാനിയിൽ ചരിത്രത്തിലെ തന്നെ ഏറ്റവും ആവേശകരമായ ഫൈനലിനു ശേഷം ലയണൽ മെസി സ്വന്തമാക്കി. കരിയറിൽ ക്ലബ് തലത്തിലും ദേശീയ ടീമിനു വേണ്ടിയും സാധ്യമായ കിരീടങ്ങളെല്ലാം സ്വന്തമാക്കിയ ലയണൽ മെസി ലോകകപ്പ് കൂടി സ്വന്തം പേരിലാക്കിയതോടെ കരിയറിന് പൂർണതയിലെത്തിച്ചു. കിരീടം നേടിയതിനു പുറമെ ലയണൽ മെസി ലോകകപ്പിൽ നിരവധി റെക്കോർഡുകളും മെസി സ്വന്തം പേരിലാക്കി. ഈ ലോകകപ്പിലെ ഗോൾഡൻ ബൂട്ട് നേടിയ മെസി ചരിത്രത്തിൽ ആദ്യമായി രണ്ടു ഗോൾഡൻ ബൂട്ടുകൾ […]

വിവാദമുണ്ടാകാനുള്ളതല്ല മെസിയെ അമീർ അണിയിച്ച ബിഷ്‌ത്, അതു പോരാട്ടം ജയിച്ച നായകനുള്ള ഖത്തറിന്റെ ആദരവ്

ഖത്തർ ലോകകപ്പ് കിരീടം മെസിയുയർത്തുമ്പോൾ അണിഞ്ഞിരുന്ന ബിഷ്‌ത് എന്ന മേൽക്കുപ്പായവും ഇനി ചരിത്രത്തിന്റെ ഭാഗമാകും. ഫുട്ബോൾ ലോകം കണ്ട ഏറ്റവും മികച്ച താരത്തിന്റെ കരിയറിലെ തന്നെ ഏറ്റവും മനോഹരമായ മുഹൂർത്തത്തിൽ അണിഞ്ഞിരുന്ന വസ്ത്രം എന്ന നിലയിലാണ് അതും ചരിത്രത്തിന്റെ ഭാഗമാകുന്നത്. അർജന്റീന ജേഴ്‌സിയിട്ട താരങ്ങളുടെ ഇടയിൽ കറുത്ത നിറമുള്ള ബിഷ്‌ത് അണിഞ്ഞു ടീമിന്റെ നായകനായ മെസി കപ്പ് ഉയർത്തിയത് മനോഹരമായ കാഴ്‌ചയായിരുന്നു. എന്നാൽ ഇതു സംബന്ധിച്ച് വിവാദങ്ങളും ഉയരുന്നുണ്ട്. അർജന്റീന മുൻ താരമായ പാബ്ലോ സബലേറ്റയും പല […]

ലോകകപ്പ് നേടിയതിനു പിന്നാലെ കേരളത്തിന് നന്ദി പറഞ്ഞ് അർജന്റീന

ഖത്തർ ലോകകപ്പിന് മുൻപ് തന്നെ ആഗോളതലത്തിൽ അർജന്റീന ആരാധനയുടെ പേരിൽ കേരളം ശ്രദ്ധ പിടിച്ചു പറ്റിയിരുന്നു. കോഴിക്കോട് പുള്ളാവൂർ പുഴയിൽ സ്ഥാപിച്ച ലയണൽ മെസിയുടെ കട്ടൗട്ടാണ് ഇതിൽ ഏറ്റവുമധികം തരംഗം സൃഷ്‌ടിച്ചത്. ആഗോളതലത്തിൽ നിരവധി പ്രമുഖ മാധ്യമങ്ങൾ അതിന്റെ ചിത്രം ഏറ്റെടുത്തപ്പോൾ അർജന്റീനയിലേക്കും ഈ വാർത്തയെത്തി. നിരവധി അർജന്റീനിയൻ മാധ്യമങ്ങളും ഇതിന്റെ ചിത്രം പങ്കു വെച്ചു. ലോകകപ്പിൽ അർജന്റീനക്കൊപ്പം നിന്ന് ആരവം തീർക്കാൻ മലയാളികളും ഉണ്ടായിരുന്നു. ലോകകപ്പ് വേദിയായ ഖത്തറിലും കേരളത്തിലെ വിവിധ സ്ഥലങ്ങളിലും ഇവർ ലയണൽ […]

അടുത്ത ലോകകപ്പ് കളിക്കാൻ മെസിക്കുള്ള ജേഴ്‌സി തയ്യാറാണ്, താരം തുടരണമെന്ന് സ്‌കലോണി

ഇത് തന്റെ അവസാനത്തെ ലോകകപ്പ് ആയിരിക്കുമെന്ന് ക്രൊയേഷ്യക്കെതിരായ സെമി ഫൈനൽ മത്സരത്തിനു ശേഷം ലയണൽ മെസി പറഞ്ഞിരുന്നു. ലോകകപ്പ് നേടിയതിനു ശേഷം അർജന്റീന ടീമിൽ വീണ്ടും കളിക്കുമെന്നു പറഞ്ഞെങ്കിലും അടുത്ത ലോകകപ്പിൽ താൻ ഉണ്ടാകില്ലെന്ന തീരുമാനം ലയണൽ മെസി മാറ്റിയിരുന്നില്ല. എന്നാൽ ലയണൽ മെസിക്ക് അടുത്ത ലോകകപ്പ് കളിക്കാൻ തോന്നുകയാണെങ്കിൽ താരത്തിന്റെ പത്താം നമ്പർ ജേഴ്‌സി മാറ്റി വെക്കുമെന്നാണ് ഇന്നലത്തെ ലോകകപ്പ് ഫൈനലിനു ശേഷം പരിശീലകൻ സ്‌കലോണി പറഞ്ഞത്. നേരത്തെ ലോകകപ്പിനു ശേഷം ലയണൽ മെസി ദേശീയ […]

ലോകകപ്പ് ജേതാവായി ഇനിയും കളിക്കണം, അർജന്റീന ടീമിൽ നിന്നും വിരമിക്കില്ലെന്ന് ലയണൽ മെസി

തന്റെ എക്കാലത്തെയും വലിയ സ്വപ്‌നമായ ലോകകിരീടം സ്വന്തമാക്കിയതോടെ ദേശീയ ടീമിൽ നിന്നും വിരമിക്കാനുള്ള പദ്ധതിയില്ലെന്ന് ലയണൽ മെസി. ലോകകപ്പ് നേടിയതിന്റെ നക്ഷത്രമുള്ള ജേഴ്‌സിയിൽ ഇനിയും അർജന്റീനക്കായി കളിക്കണമെന്ന് മെസി ഇന്നലത്തെ മത്സരത്തിനു ശേഷം പറഞ്ഞു. അടുത്ത ലോകകപ്പിനുണ്ടാകാൻ സാധ്യതയില്ലെന്നു പറഞ്ഞ മെസി അർജന്റീന ടീം വിടുമെന്നുള്ള അഭ്യൂഹങ്ങൾക്ക് ഇതോടെ അവസാനമായി. “എന്റെ കരിയർ ഇതു വെച്ചു തന്നെ അവസാനിപ്പിക്കണമെന്ന് ഞാൻ കരുതിയിരുന്നു, എനിക്ക് ഇതിൽ കൂടുതലൊന്നും ആവശ്യപ്പെടാനില്ല. ദൈവത്തിനു നന്ദി, അദ്ദേഹം എനിക്കെല്ലാം നൽകി. ഇങ്ങനൊരു കരിയർ […]

ഫ്രഞ്ച് വിപ്ലവത്തിനും മിശിഹായുടെ കിരീടധാരണത്തെ തടുക്കാനായില്ല, 2022 ലോകകപ്പ് അർജന്റീനക്കു സ്വന്തം

എക്കാലത്തെയും ആവേശകരമായ ലോകകപ്പ് ഫൈനൽ ലുസൈൽ മൈതാനിയിൽ പിറന്നപ്പോൾ നിലവിലെ ജേതാക്കളായ ഫ്രാൻസിനെതിരെ അർജന്റീനക്ക് വിജയം. രണ്ടു ഗോളിന് മുന്നിലെത്തുകയും പിന്നീട് രണ്ടു ഗോൾ വഴങ്ങുകയും അതിനു ശേഷം ഒരു ഗോൾ നേടി വീണ്ടും ഒരു ഗോൾ കൂടി അർജന്റീന വഴങ്ങിയ മത്സരത്തിൽ പെനാൽറ്റി ഷൂട്ടൗട്ടാണ് വിജയികളെ തീരുമാനിച്ചത്. അർജന്റീനക്കായി ലയണൽ മെസി രണ്ടു ഗോളുകളും ഏഞ്ചൽ ഡി മരിയ രണ്ടു ഗോളും നേടിയപ്പോൾ ഫ്രാൻസിന്റെ മൂന്നു ഗോളുകളും എംബാപ്പെയാണ് സ്വന്തമാക്കിയത്. അർജന്റീനക്ക് മാത്രം സ്വന്തമായ ആദ്യപകുതിയായിരുന്നു […]

മെസിയുടെ ആദ്യഗോൾ, ഇതാണ് പ്രത്യാക്രമണമെന്ന് പഠിപ്പിച്ച രണ്ടാം ഗോൾ; ഫ്രാൻസിനെതിരെ ആദ്യപകുതി അർജന്റീനക്ക് സ്വന്തം

ലോകകപ്പ് ഫൈനൽ ആദ്യപകുതി പിന്നിടുമ്പോൾ ഫ്രാൻസിനെതിരെ അർജന്റീന രണ്ടു ഗോളുകൾക്ക് മുന്നിൽ. ലയണൽ മെസി, ഏഞ്ചൽ ഡി മരിയ എന്നിവരാണ് അർജന്റീനയുടെ ഗോളുകൾ നേടിയത്. ഫ്രാൻസിന്റെ മികച്ച താരനിരക്കെതിരെ അർജന്റീന മികച്ച പ്രകടനം നടത്തുന്നതാണ് മത്സരത്തിൽ കണ്ടത്. ഒരു തരത്തിലും അർജന്റീന പ്രതിരോധത്തിനും ഗോൾകീപ്പർക്കും ഭീഷണിയാവാൻ ആദ്യപകുതിയിൽ ഫ്രാൻസിന് കഴിഞ്ഞില്ല. ഫ്രാൻസിന്റെ കരുത്തുറ്റ സ്‌ക്വാഡിനെതിരെ അർജന്റീന ആധിപത്യം സ്ഥാപിക്കുന്നതാണ് തുടക്കം മുതൽ കണ്ടത്. എംബാപ്പെയും ജിറൂദും ഡെംബലെയുമടങ്ങുന്ന മുന്നേറ്റനിര പന്ത് തൊടാൻ തന്നെ വിഷമിച്ചപ്പോൾ അർജന്റീന കളം […]

മത്സരത്തിനിറങ്ങും മുൻപ് അർജന്റീനക്ക് തിരിച്ചടി, ആദ്യ ഇലവനിൽ ഉൾപ്പെടുത്തിയ താരത്തെ ഒഴിവാക്കി

ഫ്രാൻസിനെതിരെയുള്ള ലോകകപ്പ് ഫൈനൽ മത്സരത്തിനിറങ്ങും മുൻപ് അർജന്റീനക്ക് തിരിച്ചടി. ആദ്യ ഇലവൻ പ്രഖ്യാപിച്ചതിനു ശേഷം ഒരു താരത്തെ മാറ്റിയിരിക്കുകയാണ് അർജന്റീന പരിശീലകൻ ലയണൽ സ്‌കലോണി. കഴിഞ്ഞ മത്സരത്തിൽ സസ്‌പെൻഷൻ മൂലം പുറത്തിരുന്ന മാർക്കോസ് അക്യൂന ആദ്യ ഇലവനിൽ ഉണ്ടായിരുന്നു. എന്നാൽ അവസാന നിമിഷത്തിൽ അക്യൂനയെ മാറ്റി നിക്കോളാസ് ടാഗ്ലിയാഫിക്കോയെ ലയണൽ സ്‌കലോണി ടീം ഇലവനിൽ ഉൾപ്പെടുത്തി. റിപ്പോർട്ടുകൾ പ്രകാരം പരിക്കാണ് അക്യൂനയെ ആദ്യ ഇലവനിൽ നിന്നും മാറ്റാൻ സ്‌കലോണി തീരുമാനിക്കാൻ കാരണം. ഇതോടെ അർജന്റീനക്ക് ഒരു താരത്തെ […]

അർജന്റീന-ഫ്രാൻസ്: ആദ്യ ഇലവൻ പ്രഖ്യാപിച്ചു, അവസാന നിമിഷം അർജന്റീന ടീമിൽ മാറ്റം

ഖത്തർ ലോകകപ്പ് ഫൈനലിന് പന്തുരുളാൻ ഇനി ഏതാനും നിമിഷങ്ങൾ മാത്രം ബാക്കി നിൽക്കെ അർജന്റീനയുടെ ഫ്രാൻസിന്റെയും ആദ്യ ഇലവൻ തീരുമാനിച്ചു. ഫ്രാൻസ് ഈ ടൂർണ്ണമെന്റിലുടനീളം കളിച്ച ഫോർമേഷനായ 4-2-3-1 എന്ന ശൈലിയിൽ ഇറങ്ങുമ്പോൾ അർജന്റീന 4-4-2 എന്ന ശൈലിയിലാണ് കളിക്കുക. രണ്ടു വമ്പൻ ടീമുകൾ തമ്മിലുള്ള മത്സരം എന്നതിലുപരി തന്ത്രജ്ഞരായ രണ്ടു പരിശീലകർ തമ്മിലുള്ള പോരാട്ടമെന്നതു കൂടിയാണ്ഫൈനലിനെ ആവേശകരമാക്കുന്നത്. ഫ്രാൻസ് ടീമിൽ ജിറൂദ്, വരാനെ തുടങ്ങിയ താരങ്ങൾ ഫൈനൽ കളിക്കില്ലെന്ന് നേരത്തെ റിപ്പോർട്ടുകൾ ഉണ്ടായിരുന്നെങ്കിലും അവരും ഉൾപ്പെട്ട […]

ലോകകിരീടം മാത്രമല്ല, മെസി ലക്ഷ്യമിടുന്നത് ആറു വമ്പൻ റെക്കോർഡുകളും

ഫ്രാൻസും അർജന്റീനയും തമ്മിലുള്ള ലോകകപ്പ് ഫൈനലിന് ഏതാനും മണിക്കൂറുകൾ മാത്രം ബാക്കി നിൽക്കെ ലയണൽ മെസി കിരീടം ഉയർത്തുമോയെന്നാണ് ഏവരും ഉറ്റു നോക്കുന്നത്. കരിയറിൽ ഒട്ടനവധി നേട്ടങ്ങൾ സ്വന്തമാക്കിയിട്ടുള്ള ലയണൽ മെസിയെ സംബന്ധിച്ച് ആദ്യമായി ലോകകപ്പ് നേടാനുള്ള അവസരമാണ് ഇന്ന് നടക്കുന്ന ഫൈനൽ പോരാട്ടം. ഇതോടെ ചരിത്രത്തിലെ ഏറ്റവും മികച്ച താരമെന്ന സ്ഥാനത്ത് തന്റെ പേര് യാതൊരു സംശയത്തിനും ഇടയില്ലാത്ത തന്നെ എഴുതി വെക്കാൻ താരത്തിനാവും. ഇതിനൊപ്പം ഇന്നത്തെ മത്സരത്തിൽ ആറു പുതിയ റെക്കോർഡുകൾ കൂടി മെസിക്ക് […]