ലോകകപ്പ് നേടിയ സ്‌പാനിഷ് ഇതിഹാസം ഇന്ത്യയിലേക്ക്, ഐഎസ്എൽ വമ്പൻമാരുടെ തകർപ്പൻ നീക്കം
ഇന്ത്യൻ ഫുട്ബോൾ ആരാധകരെ ഞെട്ടിക്കുന്ന നീക്കവുമായി ഐഎസ്എൽ വമ്പന്മാരായ മോഹൻ ബഗാൻ. അടുത്ത സീസണിലേക്കു ടീമിനെ ഒരുക്കുന്നതിന്റെ ഭാഗമായി ലോകകപ്പ് അടക്കം സാധ്യമായ മിക്ക കിരീടങ്ങളും സ്വന്തമാക്കിയ സ്‌പാനിഷ് ഇതിഹാസത്തെ ടീമിലെത്തിക്കാനുള്ള നീക്കങ്ങളാണ് അവർ നടത്തിക്കൊണ്ടിരിക്കുന്നത്. മോഹൻ ബഗാൻ ഫാൻ ഗ്രൂപ്പിൽ നിന്നുള്ള റിപ്പോർട്ടുകൾ പ്രകാരം മുൻ ബയേൺ മ്യൂണിക്ക് താരമായ ഹാവി മാർട്ടിനസിനെയാണ് അവർ സ്വന്തമാക്കാൻ തയ്യാറെടുക്കുന്നത്. നിലവിൽ ഖത്തരി ക്ലബായ ഖത്തർ സ്പോർട്ടിങ് ക്ലബിലാണ് മുപ്പത്തിയഞ്ചുകാരനായ താരം കളിക്കുന്നത്. മിഡ്‌ഫീൽഡിൽ എല്ലാ പൊസിഷനിലും കളിക്കാൻ […]