വായടക്കാൻ പറഞ്ഞത് സൗത്ത് കൊറിയൻ താരത്തോട്, കാരണം വെളിപ്പെടുത്തി റൊണാൾഡോ
സൗത്ത് കൊറിയക്കെതിരെ ഇന്നലെ നടന്ന മത്സരത്തിൽ സബ്സ്റ്റിറ്റ്യൂട്ട് ചെയ്യപ്പെട്ടു മൈതാനം വിടുമ്പോൾ വായടക്കാനുള്ള ആംഗ്യം കാണിച്ചത് പോർച്ചുഗീസ് പരിശീലകനോടല്ലെന്ന് ക്രിസ്റ്റ്യാനോ റൊണാൾഡോ. ദേഷ്യത്തോടു കൂടിയുള്ള റൊണാൾഡോയുടെ ചെയ്‌തി നിരവധി ആരാധകരുടെ ശ്രദ്ധയിൽ പതിഞ്ഞിരുന്നു. തന്നെ കളിയിൽ നിന്നും പിൻവലിച്ചതിലുള്ള രോഷമാണ് താരം കാണിച്ചതെന്നാണ് പലരും ചിന്തിച്ചത്. എന്നാൽ അതൊരു സൗത്ത് കൊറിയൻ താരം പറഞ്ഞ വാക്കുകൾക്കുള്ള പ്രതികരണമായിരുന്നുവെന്ന് റൊണാൾഡോ വെളിപ്പെടുത്തി. “എന്താണ് സംഭവിച്ചതെന്നു വെച്ചാൽ ഞാൻ മൈതാനം വിടുന്നതിനു മുൻപ് ഒരു സൗത്ത് കൊറിയൻ താരം എന്നോട് […]