ഇന്ത്യൻ ഫുട്ബോൾ ടീമിനു ലോകകപ്പിലേക്ക് വഴിയൊരുക്കാൻ ആഴ്‌സൺ വെങ്ങർ
ഇന്ത്യൻ ഫുട്ബോളിനെ നേരായ വഴിയിലൂടെ നയിക്കാൻ വിഖ്യാത പരിശീലകനായ ആഴ്‌സൺ വേങ്ങർ രാജ്യത്തേക്ക് വരുന്നു. ഇന്ത്യൻ ഫുട്ബോളിന്റെ യൂത്ത് ഡെവലപ്മെന്റ് പ്രോഗ്രാം മികച്ചതാക്കുന്നതിനു വേണ്ട നിർദ്ദേശങ്ങൾ നൽകാനാണ് മുൻ ആഴ്‌സണൽ പരിശീലകനും ഫിഫയുടെ ഗ്ലോബൽ ഫുട്ബോൾ ഡെവലപ്മെന്റ് മേധാവിയുമായ ആഴ്‌സൺ വെങ്ങർ ഇന്ത്യയിലേക്ക് വരാനൊരുങ്ങുന്നത്. ഓൾ ഇന്ത്യ ഫുട്ബോൾ ഫെഡറേഷൻ തന്നെയാണ് ഇക്കാര്യം അറിയിച്ചത്. ഖത്തറിലെ ദോഹയിൽ വെച്ച് ഓൾ ഇന്ത്യ ഫുട്ബോൾ ഫെഡറേഷൻ മേധാവികളായ കല്യാൺ ചൗബെയും ഷാജി പ്രഭാകരനും ഫിഫയുടെയും എഎഫ്‌സിയുടെയും മേധാവികളുമായി കൂടിക്കാഴ്‌ച […]