അങ്ങിനെ ചെയ്‌താൽ പിന്നെ മൈതാനം കാണില്ല, സ്പെയിൻ താരത്തോട് ലൂയിസ് എൻറിക്

സ്പെയിൻ പരിശീലകൻ ലൂയിസ് എൻറിക്വയും കഴിഞ്ഞ മത്സരത്തിൽ ഇരട്ടഗോളുകൾ നേടിയ താരമായ ഫെറൻ ടോറസും തമ്മിലുള്ള ബന്ധം എല്ലാവർക്കും അറിയുന്നതാണ്. എൻറികിന്റെ മകളുടെ കാമുകനാണ് ഫെറൻ ടോറസ്. അതിനാൽ തന്നെ സ്‌പാനിഷ്‌ പരിശീലകൻ അതുമായി ബന്ധപ്പെട്ട ചോദ്യങ്ങളെ നേരിടുകയും അതിനു രസകരമായ മറുപടി നൽകുകയും ചെയ്യാറുണ്ട്. കഴിഞ്ഞ ദിവസവും അത്തരത്തിലൊരു സംഭവം ഉണ്ടായി. ജര്മനിക്കെതിരായ അടുത്ത മത്സരത്തിൽ ഗോൾ നേടിയതിനു ശേഷം കുട്ടികൾക്ക് സമർപ്പിക്കുന്ന, വിരൽ വായിലിട്ട് നുണയുന്ന ഗോളാഘോഷം ഫെറൻ പുറത്തെടുത്താൽ എങ്ങിനെ പ്രതികരിക്കുമെന്ന ചോദ്യമാണ് […]

പരിശീലനത്തിനിറങ്ങാതെ മറ്റൊരു സൂപ്പർതാരം കൂടി, ബ്രസീലിന് ആശങ്ക

ഖത്തർ ലോകകപ്പിലെ ആദ്യത്തെ മത്സരത്തിൽ വിജയം നേടിയെങ്കിലും ബ്രസീലിനെ സംബന്ധിച്ച് ആശങ്കയുടെ ദിവസങ്ങളാണ് ഇപ്പോഴുള്ളത്. മത്സരത്തിൽ പരിക്കേറ്റ സൂപ്പർതാരം നെയ്‌മർക്ക് അടുത്ത മത്സരം നഷ്‌ടമാകും എന്ന സ്ഥിരീകരണം വന്നതിനു പുറമെ താരം ഇനി പ്രീ ക്വാർട്ടറിലേ കളിക്കൂവെന്ന റിപ്പോർട്ടുകളും പുറത്തു വന്നിട്ടുണ്ട്. ഇതിനു പുറമെ റൈറ്റ് ബാക്കായ ഡാനിലോക്കും അടുത്ത മത്സരം നഷ്‌ടമാകാൻ സാധ്യതയുണ്ട്. ഇപ്പോൾ മറ്റൊരു താരം കൂടി ഇന്ന് നടന്ന പരിശീലന സെഷനിൽ ഇറങ്ങിയില്ലെന്ന റിപ്പോർട്ടുകളാണ് പുറത്തു വരുന്നത്. കഴിഞ്ഞ മത്സരത്തിൽ നെയ്‌മർക്ക് പകരക്കാരനായിരുന്ന […]

നെയ്‌മറുടെ പ്രകടനം മോശമായിരുന്നു, വിമർശനവുമായി ബ്രസീൽ ഇതിഹാസം

സെർബിയയും ബ്രസീലും തമ്മിൽ നടന്ന മത്സരത്തിൽ നെയ്‌മർക്ക് തിളങ്ങാൻ കഴിഞ്ഞില്ലെന്ന വാദവുമായി ടീമിന്റെ ഇതിഹാസതാരമായ കക്ക. മത്സരത്തിൽ എതിരില്ലാത്ത രണ്ടു ഗോളുകൾക്ക് ബ്രസീൽ വിജയം നേടിയെങ്കിലും ടീമിലെ സൂപ്പർതാരമായ നെയ്‌മർക്ക് മികച്ച പ്രകടനം നടത്താൻ കഴിഞ്ഞില്ലെന്നാണ് കക്ക പറയുന്നത്. അതേസമയം നെയ്‌മറുടെ പരിക്കുമായി ബന്ധപ്പെട്ട ആശങ്കയും താരം പങ്കുവെച്ചു. അടുത്ത മത്സരത്തിനു മുൻപ് നെയ്‌മർ പരിക്കിൽ നിന്നും മുക്തനാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും ലോകകപ്പ് വിജയം നേടണമെന്ന താരത്തിന്റെ ഉത്തരവാദിത്വത്തിനു അത് പ്രധാനപ്പെട്ട കാര്യമാണെന്നും കക്ക പറഞ്ഞു. ഈ ടൂർണമെന്റ് […]

ലയണൽ മെസിയെയും റൊണാൾഡോയെയും സൗദി അറേബ്യക്ക് വേണം

നിരവധി വർഷങ്ങളായി ലോകഫുട്ബോളിന്റെ ശ്രദ്ധ മുഴുവൻ പിടിച്ചു പറ്റിയ ലയണൽ മെസി, ക്രിസ്റ്റ്യാനോ റൊണാൾഡോ എന്നീ താരങ്ങളെ മിഡിൽ ഈസ്റ്റ് രാജ്യമായ സൗദി അറേബ്യ ലക്ഷ്യമിടുന്നു. താരങ്ങളെ സൗദി ലീഗിൽ കളിപ്പിക്കാനും അതിനു ശേഷം 2030 ലോകകപ്പിന് ബിഡ് സമർപ്പിക്കുന്നതിനു വേണ്ടിയുള്ള നീക്കങ്ങൾക്കായി അംബാസിഡർമാരായി മാറ്റാനാണ് സൗദി ലക്ഷ്യമിടുന്നത്. ഇംഗ്ലീഷ് മാധ്യമമായ ഡൈലി മിററാണ് ഇക്കാര്യം പുറത്തു വിട്ടത്. ക്രിസ്റ്റ്യാനോ റൊണാൾഡോയെയും മെസിയെയും സൗദി ലീഗിൽ കളിപ്പിക്കാൻ താൽപര്യമുണ്ടെന്ന് രാജ്യത്തെ കായികമന്ത്രി കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. റൊണാൾഡോക്കായി […]

വിജയിച്ചില്ലെങ്കിൽ പുറത്തു പോയേക്കും, ജീവൻമരണ പോരാട്ടത്തിന് മാറ്റങ്ങളുമായി അർജന്റീന

മെക്‌സിക്കോക്കെതിരെ ഇറങ്ങുന്ന അർജന്റീന ഇലവനിൽ നിർണായകമായ മാറ്റങ്ങൾക്ക് സാധ്യത. ഇന്നു രാത്രി നടക്കുന്ന മത്സരത്തിൽ വിജയിക്കാൻ കഴിഞ്ഞില്ലെങ്കിൽ നോക്ക്ഔട്ട് ഘട്ടത്തിൽ എത്താനുള്ള അർജന്റീനയുടെ സാധ്യതകൾ മങ്ങുമെന്നതിൽ യാതൊരു സംശയവുമില്ല. അതേസമയം സൗദി അറേബ്യക്കെതിരെ ഇറങ്ങിയ ടീമിൽ നിന്നും അഞ്ചോളം മാറ്റങ്ങൾ ഇന്നത്തെ ഇലവനിൽ ഉണ്ടാകുമെന്നാണ് പ്രതീക്ഷ. റിപ്പോർട്ടുകൾ പ്രകാരം പ്രതിരോധത്തിലും മധ്യനിരയിലുമാണ് പ്രധാനമായും മാറ്റങ്ങൾ ഉണ്ടാകാനുള്ള സാധ്യതയുള്ളത്. പ്രതിരോധത്തിൽ മൂന്നു താരങ്ങളും മധ്യനിരയിൽ രണ്ടു താരങ്ങളുമാണ് മാറുക. റൈറ്റ് ബാക്കായ നാഹ്വൽ മോളിനക്കു പകരം ഗോൺസാലോ മോണ്ടിയലും […]

നെയ്‌മറുടെ പരിക്ക് നിസാരമല്ല, മത്സരങ്ങൾ നഷ്‌ടമാകും

സെർബിയക്കെതിരെ നടന്ന ലോകകപ്പ് ഗ്രൂപ്പ് മത്സരത്തിൽ വിജയം നേടിയെങ്കിലും ബ്രസീൽ ടീമിന് തിരിച്ചടി നൽകി സൂപ്പർതാരം നെയ്‌മർ പരിക്കേറ്റു പുറത്തു പോയിരുന്നു. എതിരില്ലാത്ത രണ്ടു ഗോളുകൾക്ക് ബ്രസീൽ വിജയം നേടിയ മത്സരത്തിന്റെ എൺപതാം മിനുട്ടിലാണ് നെയ്‌മർ പരിക്കേറ്റു പുറത്തു പോയത്. താരത്തിന്റെ പരിക്ക് ഗുരുതരമല്ലെന്ന് പരിശീലകൻ ടിറ്റെ പറഞ്ഞെങ്കിലും അത്ര നിസാരമില്ലെന്നാണ് ഇപ്പോൾ പുറത്തു വരുന്ന റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. സ്‌പാനിഷ്‌ മാധ്യമമായ സ്പോർട്ടിന്റെ റിപ്പോർട്ടുകൾ പ്രകാരം ഗ്രൂപ്പ് ഘട്ടത്തിലെ അടുത്ത രണ്ടു മത്സരവും നെയ്‌മർക്ക് നഷ്‌ടമാകും. സ്വിറ്റ്‌സർലൻഡ്, […]

റൊണാൾഡോക്ക് ഗോൾ സമ്മാനം നൽകിയ റഫറിയാണ് തോൽവിക്ക് കാരണം, വിമർശനവുമായി ഘാന പരിശീലകൻ

ഖത്തർ ലോകകപ്പിൽ പോർച്ചുഗലിനെതിരെ ഇന്നലെ നടന്ന മത്സരത്തിൽ തോൽവി വഴങ്ങിയതിനു പിന്നാലെ മത്സരം നിയന്ത്രിച്ച റഫറിക്കെതിരെ രൂക്ഷമായ വിമർശനം നടത്തി ഘാന പരിശീലകൻ. മത്സരത്തിൽ പോർച്ചുഗലിന്റെ ആദ്യത്തെ ഗോൾ നേടിയ ക്രിസ്റ്റ്യാനോ റൊണാൾഡോക്ക് ആ ഗോൾ റഫറി സമ്മാനം നൽകിയതാണെന്നും ടീം തോൽക്കാനുള്ള കാരണം റഫറി മാത്രമാണെന്നും അദ്ദേഹം മത്സരത്തിനു ശേഷം മാധ്യമങ്ങളോട് പറഞ്ഞു. ഗോൾ നേടുന്നവർക്ക് അഭിനന്ദനങ്ങൾ നൽകേണ്ടതാണ്. പക്ഷെ ഇതൊരു സമ്മാനമായിരുന്നു, ശരിക്കുമതെ. ഞാനെന്താണ് അതിൽ കൂടുതലായി പറയേണ്ടത്. റഫറി ഒരു സ്‌പെഷ്യൽ ഗിഫ്റ്റ് […]

ഫുട്ബോൾ കളിക്കാതെ രാഷ്ട്രീയം പറഞ്ഞാൽ തോൽവി നേരിടേണ്ടി വരും, ജർമനിക്കെതിരെ ഹസാർഡ്

ഖത്തർ ലോകകപ്പിൽ ജർമനിയും ജപ്പാനും തമ്മിൽ നടന്ന മത്സരത്തിനു മുൻപ് ജർമൻ ടീം ഫിഫക്കെതിരെ വായമൂടി പ്രതിഷേധം നടത്തിയതിനെതിരെ ബെൽജിയം സൂപ്പർതാരം ഈഡൻ ഹസാർഡ്. കളിക്കളത്തിലെ പ്രകടനത്തിൽ ശ്രദ്ധിക്കാതെ രാഷ്ട്രീയം പറയാൻ നിന്നാൽ ഇതുപോലെ തോൽക്കേണ്ട സാഹചര്യം ഉണ്ടാകുമെന്നാണ് ഹസാർഡ് അതേപ്പറ്റി അഭിപ്രായം പറഞ്ഞത്. മത്സരത്തിൽ ഒരു ഗോളിന് ലീഡ് ചെയ്‌തതിനു ശേഷം രണ്ടു ഗോൾ വഴങ്ങിയാണ് ജർമനി തോൽവി നേരിട്ടത്. “അതിനു ശേഷം അവർ തോൽക്കുകയായുണ്ടായത്. അവരത് ചെയ്യാതിരിക്കുകയും വിജയം നേടുകയുമായിരുന്നു ചെയ്യേണ്ടിയിരുന്നത്. നമ്മൾ ഇവിടെയെത്തിയത് […]

പരിക്കേറ്റു നെയ്‌മർ പുറത്ത്, കരച്ചിലടക്കാൻ പാടുപെട്ട് താരം; ബ്രസീലിൽ ആശങ്ക

ഖത്തർ ലോകകപ്പിൽ ഇന്നലെ നടന്ന മത്സരത്തിൽ സെർബിയക്കെതിരെ വിജയം നേടാൻ ബ്രസീലിനു കഴിഞ്ഞെങ്കിലും അതിന്റെ സന്തോഷം കെടുത്തി സൂപ്പർതാരം നെയ്‌മർ പരിക്കേറ്റു പുറത്ത്. മത്സരത്തിന്റെ എൺപതാം മിനുട്ടിലാണ് ഒരു ഫൗളിൽ പരിക്കേറ്റ് നെയ്‌മർ പുറത്തു പോകുന്നത്. മൈതാനത്തു നിന്നും കയറിപ്പോകുമ്പോൾ കരച്ചിലടക്കാൻ പാടു പെട്ട താരം ബ്രസീൽ ആരാധകർക്ക് മാത്രമല്ല, ഓരോ ഫുട്ബോൾ ആരാധകനും വേദനയാണ് സമ്മാനിച്ചത്. ദൃശ്യങ്ങൾ പ്രകാരം താരത്തിന്റെ ആംഗിളിനാണ് പരിക്കു പറ്റിയത്. ബെഞ്ചിലിരിക്കുമ്പോഴും വേദന പ്രകടനമാക്കിയ താരത്തെ മെഡിക്കൽ സംഘം പരിശോധിക്കുന്നതും ചികിത്സ […]

വിജയം നേടിത്തന്ന ഗോൾ ആഘോഷിക്കാതെ എംബോളോ, കാരണമിതാണ്

2022 ലോകകപ്പിലെ ഗ്രൂപ്പ് ജിയിൽ നടന്ന സ്വിറ്റ്‌സർലൻഡും കാമറൂണും തമ്മിലുള്ള മത്സരത്തിൽ രണ്ടു ടീമുകളും ഒപ്പത്തിനൊപ്പം നിന്ന് പൊരുതിയെങ്കിലും വിജയം നേടിയത് സ്വിറ്റ്‌സർലൻഡ് ആയിരുന്നു. രണ്ടാം പകുതിയുടെ മൂന്നാം മിനുട്ടിൽ ബ്രീൽ എംബോളോയാണ് സ്വിസ് ടീമിന്റെ വിജയഗോൾ നേടിയത്. മത്സരത്തിൽ ടീമിന് വിജയം നേടിക്കൊടുത്തിട്ടും ആ ഗോളാഘോഷിക്കാൻ ഇരുപത്തിയഞ്ചു വയസുള്ള മൊണോക്കോ താരം തയ്യാറായില്ല. അതിനു പിന്നിലൊരു ഹൃദയസ്പർശിയായ കാരണവുമുണ്ട്. ബ്രീൽ എംബോളോ ജനിച്ചതും അഞ്ചു വയസു വരെ വളർന്നതും കാമറൂൺ തലസ്ഥാനമായ യാവൂണ്ടേയിലാണ്. അഞ്ചാം വയസിൽ […]