ബ്രസീൽ ടീം ചാരപ്പണി നടത്തിയെന്ന ആരോപണങ്ങൾ തള്ളി സെർബിയൻ പരിശീലകൻ

ലോകകപ്പ് മത്സരത്തിനു മുന്നോടിയായുള്ള പരിശീലനത്തിനിടെ സെർബിയയുടെ തന്ത്രങ്ങൾ മനസിലാക്കാൻ ബ്രസീൽ ഡ്രോണുകൾ ഉപയോഗിച്ചുവെന്ന ആരോപണങ്ങളെ തള്ളിക്കളഞ്ഞ് പരിശീലകൻ ദ്രാഗൻ സ്റ്റോയ്‌ക്കോവിച്ച്. കഴിഞ്ഞ ദിവസം രണ്ടു ടീമുകളും പരിശീലനം നടത്തിയത് വളരെ അടുത്തടുത്തുള്ള ട്രെയിനിങ് ഗ്രൗണ്ടുകളിലാണ്. ഈ സാഹചര്യത്തിലാണ് ബ്രസീൽ ഡ്രോണുകൾ ഉപയോഗിച്ചുവന്ന ആരോപണം ഉയർന്നത്. “ബ്രസീൽ ഞങ്ങളെ വീക്ഷിച്ചുവെന്ന് ഞാൻ കരുതുന്നില്ല. ബ്രസീലിനു കണ്ടു വിലയിരുത്താൻ ഞങ്ങളാരാണ്. ഫുട്ബോളിലെ സൂപ്പർപവറാണ് ബ്രസീൽ.” ഇന്നലത്തെ പത്രസമ്മേളനത്തിൽ സെർബിയൻ പരിശീലകൻ പറഞ്ഞു. അതൊരു തെറ്റായ വിവരമാണെന്നും ഇനി ഡ്രോണുകൾ ഉപയോഗിച്ചാൽ […]

“ഓരോ ഗോളിനും ഓരോ ഡാൻസ് തയ്യാറാക്കിയിട്ടുണ്ട്”- എതിർടീമിനു മുന്നറിയിപ്പുമായി ബ്രസീൽ താരം

മൈതാനത്തെ ഓരോ സന്തോഷവും ആഘോഷമാക്കി മാറ്റുന്ന സ്വഭാവമാണ് ബ്രസീലിയൻ താരങ്ങളുടേത്. അതുകൊണ്ടാണ് അവർ കളിക്കളത്തിൽ നേടുന്ന ഓരോ ഗോളും ആസ്വദിച്ച് അതിനെ ആഘോഷിക്കുന്നത്. ഖത്തർ ലോകകപ്പിനിറങ്ങുന്ന ബ്രസീൽ ടീമും അതിൽ മാറ്റമൊന്നും വരുത്താൻ ഉദ്ദേശിച്ചിട്ടില്ല. ബ്രസീൽ നേടുന്ന ഓരോ ഗോളും ഡാൻസ് സെലിബ്രെഷൻ നടത്തി ആഘോഷിക്കാൻ തന്നെയാണ് താരങ്ങൾ ഉദ്ദേശിക്കുന്നതെന്ന് ടീമിലെ മുന്നേറ്റനിര താരമായ റഫിന്യ കഴിഞ്ഞ ദിവസം പറഞ്ഞു. ഓരോ ഗോളിനും ഓരോ ഡാൻസ് സെലിബ്രെഷൻ തയ്യാറാക്കി വെച്ചിട്ടുണ്ടെന്നാണ് റഫിന്യ കഴിഞ്ഞ ദിവസം പത്രസമ്മേളനത്തിൽ പറഞ്ഞത്. […]

അർജന്റീനയിൽ അഴിച്ചുപണി, പല താരങ്ങളുടെയും സ്ഥാനം തെറിക്കും

ലോകകപ്പിലെ ഉദ്ഘാടന മത്സരത്തിൽ തന്നെ അപ്രതീക്ഷിത തോൽവി നേരിട്ടത് അർജന്റീനയെ വളരെയധികം ബാധിച്ചിട്ടുണ്ട്. ഈ ലോകകപ്പിൽ കിരീടം നേടുമെന്ന് പ്രതീക്ഷിച്ച ടീം ആദ്യപകുതിയിൽ ഒരു ഗോളിന് മുന്നിലെത്തിയെങ്കിലും രണ്ടാം പകുതിയിൽ രണ്ടു ഗോൾ തിരിച്ചടിച്ച് സൗദി അവരെ ഞെട്ടിച്ചു കളഞ്ഞു. ആദ്യത്തെ മത്സരത്തിൽ തോൽവി വഴങ്ങിയതോടെ ഗ്രൂപ്പിൽ ഇനിയുള്ള രണ്ടു മത്സരങ്ങളിലും വിജയം നേടേണ്ടത് അർജന്റീനയെ സംബന്ധിച്ച് അനിവാര്യമാണ്. വിജയം നേടേണ്ടത് നിർബന്ധമായതിനാൽ തന്നെ കഴിഞ്ഞ മത്സരത്തിൽ ഇറങ്ങിയ സ്‌ക്വാഡിൽ നിന്നും പരിശീലകൻ മാറ്റങ്ങൾ വരുത്താനുള്ള സാധ്യതയുണ്ടെന്ന് […]

സൗദി അറേബ്യക്കെതിരെ അർജന്റീനയുടെ തോൽവിക്ക് കാരണമായത് ഇതെല്ലാമാണ്

ഖത്തർ ലോകകപ്പിലെ ഏറ്റവും വലിയ അട്ടിമറിക്കാണ് ഇന്ന് ലുസൈൽ സ്റ്റേഡിയം സാക്ഷ്യം വഹിച്ചത്. ഇത്തവണ കിരീടം നേടാൻ ഏറ്റവുമധികം സാധ്യത കൽപ്പിച്ചിരുന്ന അർജന്റീന ടീം ഒന്നിനെതിരെ രണ്ടു ഗോളുകൾക്ക് സൗദി അറേബ്യയോട് കീഴടങ്ങി. പത്താം മിനുട്ടിൽ തന്നെ അർജന്റീന ലയണൽ മെസിയുടെ മുന്നിലെത്തിയെങ്കിലും രണ്ടാം പകുതിയിൽ അഞ്ചു മിനുറ്റിനിടെ രണ്ടു ഗോളുകൾ വഴങ്ങിയാണ് അർജന്റീന നിരാശപ്പെടുത്തുന്ന തോൽവി വഴങ്ങിയത്. സൗദി അറേബ്യയെ അർജന്റീന പരിശീലകൻ ലയണൽ സ്‌കലോണി കൃത്യമായി പഠിച്ചില്ലെന്നാണ് കരുതേണ്ടത്. ടൂർണമെന്റ് ആരംഭിക്കാനുള്ള അവസാന ദിവസങ്ങൾ […]

അർജന്റീനയുടെ മത്സരത്തിന് ഇന്ത്യൻ പതാക പുതച്ച് അർജന്റീനക്കാരി, വീഡിയോ വൈറൽ

ഖത്തർ ലോകകപ്പിൽ അർജന്റീനയുടെ ആദ്യത്തെ മത്സരം കാണാൻ ഇന്ത്യൻ പതാക പുതച്ചെത്തിയ അർജന്റീന ആരാധികയുടെ വീഡിയോ വൈറലാവുന്നു. യാഡിൽ ഇക്‌ബാൽ എന്ന വ്യക്തി ഇൻസ്റ്റാഗ്രാമിൽ ഷെയർ ചെയ്‌ത വീഡിയോ ഇന്ത്യക്കാരുടെ അഭിമാനം ഉയർത്തുന്ന ഒന്നാണ്. മത്സരം നടക്കുന്ന ലുസൈൽ സ്റ്റേഡിയത്തിനു പുറത്താണ് അർജന്റീന ആരാധിക ഇന്ത്യൻ പതാക പുതച്ചെത്തിയത്. മറ്റുള്ള അർജന്റീന ആരാധകർക്കൊപ്പം ഇന്ത്യൻ പതാകയുമായി പോകുന്ന അർജന്റീനക്കാരിയെ കണ്ടപ്പോൾ അവരുടെ അടുത്തു പോയി എന്താണ് ഇന്ത്യൻ പതാക പുതക്കാനുണ്ടായ കാരണമെന്ന് ചോദിക്കുന്നുണ്ട്. അപ്പോൾ അവർ പറഞ്ഞ […]

ഖത്തറിനെതിരായ പ്രതിഷേധം ഇപ്പോഴുമവസാനിക്കുന്നില്ല, ലോകകപ്പ് മത്സരങ്ങൾ സംപ്രേഷണം ചെയ്യാതെ ജർമനിയിലെ പബുകൾ

ഖത്തർ ലോകകപ്പിനെതിരെ വിവിധ തരത്തിലുള്ള പ്രതിഷേധങ്ങൾ തുടക്കം മുതൽ തന്നെ ഉണ്ടായിരുന്നു. വെസ്റ്റേൺ രാജ്യങ്ങളാണ് പ്രധാനമായും ടൂർണ്ണമെന്റിനെതിരെ പ്രതിഷേധം ഉയർത്തിയത്. ലോകകപ്പ് അഴിമതിയിലൂടെ നേടിയെടുത്തു, അതിനായി ജോലി ചെയ്‌ത കുടിയേറ്റ തൊഴിലാളികൾക്ക് വേണ്ട സംരക്ഷണം നൽകിയില്ല എന്ന ആരോപണങ്ങൾ, സ്ത്രീകൾക്കും അൽജിബിടിക്യൂ സമൂഹത്തിനും എതിരായ നിലപാടുകൾ എന്നിവയാണ് ഖത്തറിനെതിരെ വിമർശനം ഉയരാൻ പ്രധാന കാരണങ്ങൾ. ഇപ്പോൾ ജർമനിയിലാണു ലോകകപ്പിനെതിരെയുള്ള പ്രതിഷേധത്തിന്റെ പുതിയ രൂപം ഉയർന്നു കൊണ്ടിരിക്കുന്നത്. ജർമനിയിലെ പല പബുകളും ഖത്തർ ലോകകപ്പ് മത്സരങ്ങൾ സംപ്രേഷണം ചെയ്യില്ലെന്ന് […]

ലോകകപ്പ് നേടുകയെന്ന ബാധ്യത അർജന്റീനക്കില്ല, ലൈനപ്പ് തീരുമാനിച്ചുവെന്ന് ലയണൽ സ്‌കലോണി

സൗദി അറേബ്യക്കെതിരെ ഇന്ന് നടക്കാനിരിക്കുന്ന ലോകകപ്പ് ഗ്രൂപ്പ് മത്സരത്തിനുള്ള ലൈനപ്പും തന്ത്രങ്ങളും ആവിഷ്‌കരിച്ചു കഴിഞ്ഞുവെന്ന് പരിശീലകൻ ലയണൽ സ്‌കലോണി. എന്നാൽ ലൈനപ്പ് വെളിപ്പെടുത്താൻ അദ്ദേഹം തയ്യാറായില്ല. വളരെ പ്രതീക്ഷയോടെ ആദ്യത്തെ മത്സരം കളിക്കാനിറങ്ങുന്ന അർജന്റീന മിഡിൽ ഈസ്റ്റിൽ നിന്നു തന്നെയുള്ള ടീമായ സൗദി അറേബ്യയയെ മികച്ച മാർജിനിൽ കീഴടക്കുമെന്നാണ് ഏവരും പ്രതീക്ഷിക്കുന്നത്. “മത്സരത്തിനുള്ള ലൈനപ്പ് നേരത്തെ തന്നെ തീരുമാനിക്കുകയും അത് താരങ്ങളോട് കഴിഞ്ഞ ദിവസം പറയുകയും ചെയ്‌തിട്ടുണ്ട്‌. തന്ത്രങ്ങളിൽ യാതൊരു മാറ്റവും വരുത്താനില്ല. പക്ഷെ അതൊന്നും ഞങ്ങൾ […]

എന്നർ വലൻസിയ താരമായി, ലോകകപ്പ് ചരിത്രത്തിലെ വലിയ നാണക്കേടുമായി ഖത്തർ

2022 ലോകകപ്പിലെ ആദ്യത്തെ മത്സരത്തിൽ ആതിഥേയരായ ഖത്തറിന് തോൽവി. ലാറ്റിനമേരിക്കൻ ടീമായ ഇക്വഡോറാണ് എതിരില്ലാത്ത രണ്ടു ഗോളുകൾക്ക് ഖത്തറിനെ കീഴടക്കിയത്. ഇതോടെ ലോകകപ്പിന്റെ ചരിത്രത്തിൽ ആദ്യത്തെ മത്സരം തോൽക്കുന്ന ആദ്യത്തെ ആതിഥേയ ടീമായി ഖത്തർ മാറുകയും ചെയ്‌തു. #FIFAWorldCup 1st GOAL🇨🇴 #EnnerValencia pic.twitter.com/RIRsxtZyw4 — FIVE (@Dream_of_win) November 20, 2022 ഖത്തറിനെ പൂർണമായും നിഷ്പ്രഭമാക്കിയാണ് മത്സരത്തിൽ ഇക്വഡോർ വിജയം നേടിയത്. മൂന്നാം മിനുട്ടിൽ നേടിയ ഗോൾ ഓഫ്‌സൈഡായി നിഷേധിക്കപ്പെട്ടതിനു ശേഷം പതിനാറ്, മുപ്പത്തിയൊന്നു മിനിറ്റുകളിൽ […]

കരിം ബെൻസിമക്ക് പകരക്കാരനെ ഫ്രാൻസ് ടീമിൽ ഉൾപ്പെടുത്തില്ല

കഴിഞ്ഞ ദിവസം പരിശീലനത്തിനിടയിൽ പരിക്കു പറ്റിയ സ്‌ട്രൈക്കർ കരിം ബെൻസിമക്ക് പകരക്കാരനായി മറ്റൊരു താരത്തെ ടീമിൽ ഉൾപ്പെടുത്തില്ലെന്ന് പരിശീലകൻ ദെഷാംപ്‌സ് അറിയിച്ചു. ഇതിന്റെ കാരണങ്ങൾ വ്യക്തമല്ലെങ്കിലും ഇതോടെ ഫ്രാൻസ് ടീമിലെ താരങ്ങളുടെ എണ്ണം ഇരുപത്തിയഞ്ചായി ചുരുങ്ങും. ഒരു ടീമിൽ ഇരുപത്തിയാറ് താരങ്ങളെയാണ് ഉൾപ്പെടുത്താൻ കഴിയുക. കഴിഞ്ഞ ദിവസം പരിശീലനം നടത്തുന്നതിന്റെ ഇടയിലാണ് കരിം ബെൻസിമക്ക് പരിക്കു പറ്റിയത്. ദോഹയിലെ ആശുപത്രിയിൽ കൊണ്ടു പോയി താരത്തിന് സ്‌കാനിങ് നടത്തിയതിൽ തുടയിൽ പരിക്കു പറ്റിയെന്നു വ്യക്തമായി. ഇതോടെയാണ് ലോകകപ്പ് ടീമിൽ […]

ആഴ്‌സനലിന്റെ കുതിപ്പിൽ പണി കിട്ടി, വിചിത്രമായ തീരുമാനവുമായി മാഞ്ചസ്റ്റർ സിറ്റി

പ്രീമിയർ ലീഗിൽ മാഞ്ചസ്റ്റർ സിറ്റിയുടെ അപ്രമാദിത്വം ഇത്തവണ അവസാനിപ്പിക്കാൻ ഉറപ്പിച്ചു തന്നെയാണ് ആഴ്‌സനലിനെ കുതിപ്പെന്നാണ് കരുതേണ്ടത്. ലോകകപ്പ് ബ്രെക്കിനു പിരിയുമ്പോൾ പതിനാലു മത്സരങ്ങളാണ് പ്രീമിയർ ലീഗിൽ ഓരോ ടീമുകളും കളിച്ചിട്ടുള്ളത്. ഇനി ഇരുപത്തിനാല് മത്സരങ്ങൾ പൂർത്തിയാകാനിരിക്കെ മാഞ്ചസ്റ്റർ സിറ്റിയേക്കാൾ അഞ്ചു പോയിന്റ് മുന്നിലെത്താൻ ഗണ്ണേഴ്‌സിന് കഴിഞ്ഞിട്ടുണ്ട്. അതേസമയം ആഴ്‌സനലിന്റെ ഈ കുതിപ്പ് മാഞ്ചസ്റ്റർ സിറ്റിയെക്കൊണ്ട് വിചിത്രമായ ഒരു തീരുമാനം എടുപ്പിച്ചുവെന്നാണ് ഫുട്ബോൾ ഇൻസൈഡർ റിപ്പോർട്ടു ചെയ്യുന്നത്. ഇനി മുതൽ പ്രീമിയർ ലീഗ് ക്ലബുകളിലേക്ക്, പ്രത്യേകിച്ചും ആഴ്‌സണലിന് തങ്ങളുടെ […]