അർജന്റീനക്ക് ഞെട്ടൽ, രണ്ടു താരങ്ങൾ പരിക്കേറ്റു പുറത്ത്

ലോകകപ്പ് അടുത്തിരിക്കെ രണ്ടു താരങ്ങൾ അർജന്റീന ടീമിൽ നിന്നും പരിക്കേറ്റു പുറത്ത്. മുന്നേറ്റനിര താരങ്ങളായ നിക്കോ ഗോൺസാലസ്, ജൊവാക്വിൻ കൊറീയ എന്നീ താരങ്ങളാണ് ടീമിൽ നിന്നും പുറത്തു പോയത്. നിക്കോ ഗോൺസാലസ് പുറത്തു പോകുമെന്ന് നേരത്തെ റിപ്പോർട്ടുകൾ ഉണ്ടായിരുന്നെങ്കിലും ജൊവാക്വിൻ പുറത്തായത് അപ്രതീക്ഷിതമായാണ്. പരിക്കേറ്റു പുറത്തായ താരങ്ങൾക്ക് പകരക്കാരെയും കണ്ടെത്തിയിട്ടുണ്ട്. നിക്കോ ഗോൺസാലസിന് പകരം അത്ലറ്റികോ മാഡ്രിഡിന്റെ ഏഞ്ചൽ കൊറിയയാണ്‌ ടീമിൽ ഇടം കണ്ടെത്തിയിരിക്കുന്നത്. ഇന്റർ മിലാൻ ജൊവാക്വിൻ കൊറിയക്ക് പകരം അമേരിക്കൻ സോക്കർ ലീഗിൽ അറ്റ്‌ലാന്റാ […]

അവർ തിരഞ്ഞെടുത്ത ക്ലബ് തെറ്റായിരുന്നു, ബ്രസീലിയൻ താരങ്ങളുടെ ട്രാൻസ്‌ഫറിനെക്കുറിച്ച് ഫാബിന്യോ

ബ്രസീലിന്റെ ലോകകപ്പ് സ്‌ക്വാഡിലുള്ള നിരവധി താരങ്ങളാണ് പ്രീമിയർ ലീഗിൽ കളിക്കുന്നത്. ഫാബിന്യോ, അലിസൺ എന്നിവർ ലിവർപൂളിൽ കളിക്കുമ്പോൾ മാഞ്ചസ്റ്റർ യുണൈറ്റഡിൽ നിന്നും ഫ്രെഡ്, ആന്റണി, കസമീറോ എന്നിവർ സ്‌ക്വാഡിലുണ്ട്. അതിനു പുറമെ ബ്രൂണോ ന്യൂകാസിലിലും ഗബ്രിയേൽ ജീസസ്, മാർട്ടിനെല്ലി എന്നിവർ ആഴ്‌സണലിലും തിയാഗോ സിൽവ ചെൽസിയിലും എഡേഴ്‌സൺ മാഞ്ചസ്റ്റർ സിറ്റിയിലും പക്വറ്റ വെസ്റ്റ് ഹാമിലും കളിക്കുന്നു. എന്നാൽ മാഞ്ചസ്റ്റർ യുണൈറ്റഡിൽ ചേക്കേറിയ ബ്രസീലിയൻ താരങ്ങളായ കസമീറോ, ഫ്രെഡ്, ആന്റണി എന്നിവർ തിരഞ്ഞെടുത്ത ക്ലബ് തന്നെ തെറ്റായിരുന്നുവെന്നാണ് ബ്രസീലിയൻ […]

റൊണാൾഡോ നൈജീരിയക്കെതിരായ മത്സരത്തിൽ കളിക്കില്ല, സ്ഥിരീകരിച്ച് പോർച്ചുഗൽ പരിശീലകൻ

നൈജീരിയക്കെതിരെ നടക്കുന്ന മത്സരത്തിൽ ക്രിസ്റ്റ്യാനോ റൊണാൾഡോ കളിക്കില്ലെന്ന് പരിശീലകൻ ഫെർണാണ്ടോ സാന്റോസ് അറിയിച്ചു. ലോകകപ്പിനു മുന്നോടിയായുള്ള തയ്യാറെടുപ്പിന്റെ ഭാഗമായി ഇന്നു രാത്രി 12.1നാണ് പോർച്ചുഗലും നൈജീരിയയും തമ്മിലുള്ള സൗഹൃദമത്സരം നടക്കുന്നത്. ലോകകപ്പിന് കെട്ടുറപ്പോടെ കളിക്കാൻ ഈ മത്സരത്തിൽ ഇറങ്ങി താരങ്ങൾ ഒത്തിണക്കമുണ്ടാകേണ്ടത് അനിവാര്യമായ കാര്യമാണെങ്കിലും ടീമിലെ സൂപ്പർതാരം റൊണാൾഡോ മത്സരത്തിനുണ്ടാകില്ല. ഉദരസംബന്ധമായ അസുഖങ്ങളാണ് റൊണാൾഡോക്ക് മത്സരം നഷ്‌ടമാകാൻ കാരണമെന്ന് സാന്റോസ് അറിയിച്ചു. ഗ്യാസിന്റെ പ്രശ്‌നങ്ങൾക്കു പുറമെ താരത്തിന്റെ ശരീരത്തിൽ നിന്നും ധാരാളം ജലാംശം നഷ്‌ടമായിട്ടുണ്ടെന്നും ഇതുവരെ പരിശീലനത്തിന് […]

“മെസിയെ തോൽപ്പിച്ച് ലോകകപ്പ് ഉയർത്തുമെന്ന് മെസിയോടു തന്നെ പറയാറുണ്ട്”- നെയ്‌മർ പറയുന്നു

ഖത്തർ ലോകകപ്പിൽ ബ്രസീലും അർജന്റീനയും തമ്മിൽ ഫൈനലിൽ ഏറ്റുമുട്ടുമോയെന്നത് ആരാധകർ ഉറ്റു നോക്കുന്ന കാര്യമാണ്. ഗ്രൂപ്പ് ഘട്ടത്തിൽ രണ്ടു ടീമുകളും ഒന്നാം സ്ഥാനത്തു വന്നാൽ അതിനു സാധ്യതയില്ലെങ്കിലും ആരാധകർ അതു പ്രതീക്ഷിക്കുന്നുണ്ട്. അതേസമയം ലോകകപ്പ് ഫൈനലിൽ അർജന്റീനയും ബ്രസീലും തമ്മിൽ മുഖാമുഖം വരുന്നതിനെക്കുറിച്ച് പിഎസ്‌ജിയിൽ ഒരുമിച്ച് കളിക്കുന്ന സമയത്ത് തങ്ങൾ സംസാരിക്കാറുണ്ടെന്ന് ബ്രസീലിയൻ താരം നെയ്‌മർ വെളിപ്പെടുത്തി. അതേക്കുറിച്ച് കൂടുതൽ സംസാരിക്കാറില്ലെങ്കിലും ഫൈനലിൽ പരസ്‌പരം ഏറ്റുമുട്ടുന്നതിനെക്കുറിച്ച് രണ്ടു പേരും തമാശ രൂപത്തിൽ പറയാറുണ്ടെന്ന് നെയ്‌മർ അറിയിച്ചു. മെസിക്കെതിരെ […]

മിന്നും ഫോമിലുള്ള താരം അർജന്റീന ടീമിലെത്തുമോ, സാധ്യതകൾ അറിയാം

ഈ സീസണിൽ വളരെ കുറച്ച് മത്സരങ്ങൾ മാത്രമേ അർജന്റീന ടീമിനായി കളിച്ചിട്ടുള്ളൂവെങ്കിലും കഴിവു തെളിയിച്ച താരമാണ് അലസാന്ദ്രോ ഗർനാച്ചോ. അഞ്ചു മത്സരങ്ങൾ മാത്രം ഈ സീസണിൽ കളിച്ച താരം രണ്ടു ഗോളും രണ്ട് അസിസ്റ്റും മാഞ്ചസ്റ്റർ യുണൈറ്റഡിനായി നേടി. മാഞ്ചസ്റ്റർ യുണൈറ്റഡിൽ തുടക്കം മുതൽ അവസരം ലഭിച്ചിരുന്നേൽ ലോകകപ്പിനുള്ള അർജന്റീന ടീമിലും ഗർനാച്ചോ ഉണ്ടാകുമായിരുന്നു. ഇപ്പോൾ അർജന്റീനയുടെ ലോകകപ്പ് ടീമിലേക്ക് ഗർനാച്ചോ എത്താനുള്ള സാധ്യത തെളിഞ്ഞിട്ടുണ്ട്. പരിക്കിന്റെ പിടിയിലുള്ള ചില താരങ്ങൾ ടീമിൽ നിന്നും ഒഴിവാക്കപ്പെട്ടേക്കാമെന്നാണ് പരിശീലകൻ […]

റൊണാൾഡോയുടെ അഭിമുഖത്തിൽ മെസിയെക്കുറിച്ചും പരാമർശം, വലിയ വാർത്തകൾ സൃഷ്‌ടിക്കുമെന്ന് പിയേഴ്‌സ് മോർഗൻ

ക്രിസ്റ്റ്യാനോ റൊണാൾഡോയുമായി താൻ നടത്തിയ അഭിമുഖത്തിൽ മെസിയെക്കുറിച്ചു താരം പരാമർശിക്കുന്ന ഭാഗങ്ങളുണ്ടെന്ന് പ്രമുഖ ബ്രോഡ്‌കാസ്റ്ററായ പിയേഴ്‌സ് മോർഗൻ. കഴിഞ്ഞ ദിവസം ഇട്ട ട്വീറ്റിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കുന്നത്. നേരത്തെ റൊണാൾഡോയുടെ അഭിമുഖത്തിന്റെ ചില ഭാഗങ്ങൾ പുറത്തു വന്നത് ഏറെ വിവാദങ്ങൾക്ക് കാരണമായിരുന്നു. “റൊണാൾഡോ മെസിയെക്കുറിച്ചു വല്ലതും പറഞ്ഞിരുന്നോ എന്ന് ഒരുപാട് പേർ എന്നോട് ചോദിച്ചിരുന്നു. തീർച്ചയായും ഉണ്ട്. അത് വലിയ വാർത്തകൾ സൃഷ്‌ടിക്കുന്ന കാര്യവുമാണ്.” തന്റെ ട്വിറ്റർ അക്കൗണ്ടിൽ പിയേഴ്‌സ് മോർഗൻ കുറിച്ചു. Lots of people […]

ലോകകപ്പ് സ്‌ക്വാഡിൽ നിന്നും ചില താരങ്ങളെ ഒഴിവാക്കുമെന്ന് അർജന്റീന പരിശീലകൻ

യുഎഇയുമായുള്ള ലോകകപ്പിനു മുന്നോടിയായുള്ള സൗഹൃദമത്സരത്തിൽ വിജയം നേടിയതിനു പിന്നാലെ സ്‌ക്വാഡിൽ അഴിച്ചുപണിയുണ്ടാകുമെന്ന സൂചനകൾ നൽകി അർജന്റീന പരിശീലകൻ ലയണൽ സ്‌കലോണി. ഇന്നലെ നടന്ന മത്സരത്തിൽ ഫിറ്റ്നസ് മൂലം ചില താരങ്ങൾ കളിക്കാൻ ഇറങ്ങിയിരുന്നില്ല. അതു കണക്കിലെടുത്താണ് ടൂർണമെന്റ് തുടങ്ങുന്നതിനു മുൻപ് ലിസ്റ്റിൽ മാറ്റം വരുത്താൻ സ്‌കലോണി ആലോചിക്കുന്നത്. ഇന്നലത്തെ മത്സരത്തിനു ശേഷം മാധ്യമങ്ങളോട് സംസാരിക്കുമ്പോഴാണ് ചില താരങ്ങൾ പൂർണമായും ഫിറ്റ്നസ് വീണ്ടെടുക്കാത്തതു കൊണ്ട് ടീമിൽ നിന്നും ഒഴിവാക്കപ്പെട്ടുവെന്നും അതു പരിഗണിച്ച് സ്‌ക്വാഡിൽ മാറ്റങ്ങൾ വരുത്താനുള്ള സാധ്യതയുണ്ടെന്നും സ്‌കലോണി […]

റൊണാൾഡോയെക്കൊണ്ട് ഗോളടിപ്പിക്കാനല്ല പോർച്ചുഗൽ ടീം കളിക്കുന്നതെന്ന് സഹതാരം

ഖത്തർ ലോകകപ്പിന് മികച്ചൊരു താരനിര പോർചുഗലിനുണ്ടെങ്കിലും ക്രിസ്റ്റ്യാനോ റൊണാൾഡോയെ കേന്ദ്രീകരിച്ചു കളിക്കുന്ന അവരുടെ ശൈലിയിൽ ആരാധകർക്കു പോലും സംശയങ്ങളുണ്ട്. ഈ സീസണിൽ മാഞ്ചസ്റ്റർ യുണൈറ്റഡിനും പോർച്ചുഗൽ ടീമിനും വേണ്ടി അത്ര മികച്ച പ്രകടനമല്ല റൊണാൾഡോ നടത്തിയിരിക്കുന്നത്. എന്നാൽ താരത്തിന് പിന്തുണ നൽകുന്ന സഹതാരം ഡാനിലോ പോർച്ചുഗൽ റൊണാൾഡോയെ കേന്ദ്രീകരിച്ചു കളിക്കുന്നതിനേക്കാൾ ഒരു ടീമെന്ന നിലയിൽ വിജയത്തിനു വേണ്ടി പൊരുതാനാണ് ശ്രമിക്കുന്നതെന്ന് കഴിഞ്ഞ ദിവസം വ്യക്തമാക്കി. “റൊണാൾഡോയെ ഒരുപാട് വിൽക്കാൻ കഴിയുമെന്നതിനാൽ തന്നെ വിമർശനവും ഉണ്ടാകും. ഒരുപാട് സംസാരിക്കപ്പെടുന്ന […]

ലോകകപ്പിൽ വമ്പൻ വിവാദം സൃഷ്‌ടിക്കുന്ന തീരുമാനവുമായി ഹോളണ്ട് ദേശീയ ടീം

ഖത്തർ ലോകകപ്പിൽ വലിയ വിവാദം സൃഷ്‌ടിക്കാൻ സാധ്യതയുള്ള തീരുമാനമെടുത്ത് ടൂർണമെന്റിലെ വമ്പന്മാരായ ഹോളണ്ട് ദേശീയ ടീം. പ്രത്യക്ഷത്തിൽ കുഴപ്പമില്ലെന്നു തോന്നുമെങ്കിലും ടൂർണമെന്റിന് ആതിഥേയത്വം വഹിക്കാൻ പോകുന്ന ഖത്തറിനെ ഉന്നം വെക്കുന്നതാണ് ഹോളണ്ടിന്റെ തീരുമാനം. അതുകൊണ്ടു തന്നെ അവർ നടപ്പിലാക്കാൻ പോകുന്ന കാര്യങ്ങൾക്ക് സങ്കീർണതകൾ നേരിടേണ്ടി വന്നേക്കും. ഖത്തർ ലോകകപ്പിൽ പങ്കെടുക്കാൻ പോകുന്ന ടീമിന്റെ ജേഴ്‌സികളെല്ലാം ടൂർണമെന്റിനു ശേഷം ലേലത്തിനു വെക്കുമെന്നും അതിൽ നിന്നും ലഭിക്കുന്ന തുക ടൂർണ്ണമെന്റിനായി പണിയെടുത്ത തൊഴിലാളികൾക്ക് നൽകുമെന്നും ഹോളണ്ട് ഫുട്ബോൾ ഫെഡറേഷൻ കഴിഞ്ഞ […]

“യഥാർത്ഥ ഫുട്ബോൾ ആരാധകരാണ് മലയാളികൾ”- വില നൽകി അവരെ വാങ്ങേണ്ട കാര്യമില്ലെന്ന് ഖത്തർ ലോകകപ്പ് സിഇഒ

ലോകകപ്പ് നടക്കാനിരിക്കെ ഖത്തറിൽ അതുമായി ബന്ധപ്പെട്ട് വിവിധ പരിപാടികൾ സംഘടിപ്പിക്കുന്ന മലയാളികൾ അടക്കമുള്ള ആരാധകരെ ഖത്തർ വിലക്കെടുത്തതാണെന്ന യൂറോപ്യൻ മാധ്യമങ്ങളുടെ വിമർശനങ്ങൾക്ക് മറുപടി നൽകി ലോകകപ്പ് 2022 സിഇഒയായ നാസർ അൽ ഖതർ. മലയാളികൾ യഥാർത്ഥ ഫുട്ബോൾ പ്രേമികളാണെന്നും അവരെ വില കൊടുത്ത് വാങ്ങേണ്ടതിന്റെ യാതൊരു ആവശ്യവുമില്ലെന്നും അദ്ദേഹം വ്യക്തമാക്കി. തുടക്കം മുതൽ തന്നെ ഖത്തർ ലോകകപ്പിനെതിരെ പടിഞ്ഞാറൻ മാധ്യമങ്ങൾ വിമർശനങ്ങൾ നടത്തി വരികയാണെന്നും ഖത്തർ ലോകകപ്പ് മികച്ച രീതിയിൽ നടത്തി അതിനു മറുപടി നൽകാനാണ് ഉദ്ധേശമെന്നും […]