ഗോൾകീപ്പർ നിൽക്കുന്ന സ്ഥലത്തേക്കു തന്നെ ഷോട്ട്, മെസിയുടെ ഫ്രീകിക്ക് ടെക്‌നിക്കുകൾ അവിശ്വസനീയം

സമകാലീന ഫുട്ബോളിലെ ഏറ്റവും മികച്ച ഫ്രീകിക്ക് ടേക്കർമാരിൽ ഒരാളാണ് ലയണൽ മെസിയെന്ന കാര്യത്തിൽ സംശയമില്ല. ബോക്‌സിന്റെ വെളിയിൽ ഒരു നിശ്ചിതപരിധിക്കുള്ളിൽ നിന്നുള്ള ഫ്രീ കിക്കുകൾ വലയിലാക്കാൻ പ്രത്യേക കഴിവുള്ള താരത്തിന്റെ അത്തരം ഷോട്ടുകളെല്ലാം തന്നെ എതിർഗോൾകീപ്പർമാർക്ക് ഭീഷണിയുയർത്തുന്നവ തന്നെയാണ്. കഴിഞ്ഞ ദിവസം ഗ്വാട്ടിമാലക്കെതിരെ നടന്ന മത്സരത്തിലും ലയണൽ മെസിയുടെ ഫ്രീകിക്ക് അപകടം വിതക്കുകയുണ്ടായി. മത്സരം ആദ്യപകുതിക്ക് പിരിയുന്നതിനു മുൻപാണ് അർജന്റീനക്ക് അനുകൂലമായ ഫ്രീകിക്ക് ലഭിക്കുന്നത്. ലയണൽ മെസിയെ സംബന്ധിച്ച് ഗോൾ നേടാൻ കഴിയുന്ന പൊസിഷനിൽ തന്നെയാണ് ഫ്രീകിക്ക് […]

തുടക്കം കുറിച്ചു കഴിഞ്ഞു, ഒരുപാടെണ്ണം പിന്നാലെ വരും; കേരള ബ്ലാസ്റ്റേഴ്‌സ് പുതിയ സൈനിംഗുകൾ ഉടനെ പ്രഖ്യാപിക്കുമെന്ന് ഡയറക്റ്റർ

ഇന്ത്യൻ സൂപ്പർ ലീഗിന്റെ അടുത്ത സീസണിലേക്കുള്ള തയ്യാറെടുപ്പുകളുടെ ഭാഗമായുള്ള പ്രീ സീസൺ ക്യാമ്പിന്റെ തീയതി ബ്ലാസ്റ്റേഴ്‌സ് തീരുമാനിക്കുകയും പ്രഖ്യാപിക്കുകയും ചെയ്‌തിട്ടുണ്ട്‌. ജൂലൈ മാസത്തിൽ മൂന്നാഴ്‌ച നീണ്ടു നിൽക്കുന്ന ക്യാമ്പ് തായ്‌ലൻഡിൽ വെച്ചാണ് നടക്കുന്നത്. ആ ക്യാമ്പിൽ വെച്ചാണ് താരങ്ങളും പുതിയ പരിശീലകനും ആദ്യമായി കാണാൻ പോകുന്നത്. പ്രീ സീസൺ ക്യാമ്പുമായി ബന്ധപ്പെട്ട തീരുമാനങ്ങൾ കേരള ബ്ലാസ്റ്റേഴ്‌സ് സോഷ്യൽ മീഡിയയിലൂടെ അറിയിച്ചിട്ടുണ്ടെങ്കിലും ടീമിലേക്ക് വേണ്ട താരങ്ങളുടെ കാര്യത്തിൽ ഇപ്പോഴും തീരുമാനമൊന്നും ആയിട്ടില്ല. വിദേശതാരങ്ങളിൽ പലരും ടീം വിട്ട സാഹചര്യത്തിൽ […]

മൂന്നു താരങ്ങൾ പുറത്ത്, കോപ്പ അമേരിക്ക അന്തിമ സ്‌ക്വാഡ് പ്രഖ്യാപിച്ച് അർജന്റീന

കോപ്പ അമേരിക്ക ടൂർണമെന്റ് ആരംഭിക്കാൻ ഏതാനും ദിവസങ്ങൾ മാത്രം ബാക്കി നിൽക്കെ അവസാന സ്‌ക്വാഡ് പ്രഖ്യാപനം നടത്തി അർജന്റീന. സൗഹൃദമത്സരങ്ങൾക്കായി 29 അംഗങ്ങളുള്ള സ്‌ക്വാഡ് പ്രഖ്യാപിച്ച അർജന്റീന അതിൽ നിന്നും മൂന്നു താരങ്ങളെ ഒഴിവാക്കിയാണ് 26 അംഗങ്ങളുള്ള പുതിയ സ്‌ക്വാഡിനെ തീരുമാനിച്ചത്. അത്ലറ്റികോ മാഡ്രിഡ് മുന്നേറ്റനിര താരമായ ഏഞ്ചൽ കൊറേയ, ഫ്രഞ്ച് ക്ലബായ മാഴ്‌സയുടെ ഡിഫെൻഡറായ ലിയനാർഡോ ബലേർഡി, പ്രീമിയർ ലീഗ് ക്ലബ് ബ്രൈറ്റണിന്റെ ലെഫ്റ്റ് ബാക്ക് വാലന്റൈൻ ബാർക്കോ എന്നിവരാണ് നിലവിലെ ടീമിൽ നിന്നും ഒഴിവാക്കപ്പെട്ടത്. […]

കോപ്പ അമേരിക്കയിൽ അർജന്റൈൻ പരിശീലകരുടെ ആധിപത്യം, പതിനാറിൽ ഏഴു പേരും അർജന്റീനയിൽ നിന്ന്

ലോകഫുട്ബോളിലെ മികച്ച പരിശീലകരെ എടുത്താൽ അതിൽ നിരവധി അർജന്റൈൻ പരിശീലകരും ഉണ്ടാകും. അർജന്റീന പരിശീലകനായ ലയണൽ സ്‌കലോണി, അത്ലറ്റികോ മാഡ്രിഡ് പരിശീലകനായ ഡീഗോ സിമിയോണി, ചെൽസി പരിശീലകനായിരുന്ന മൗറീസിയോ പോച്ചട്ടിനോ, യുറുഗ്വായ് പരിശീലകൻ മാഴ്‌സലോ ബിയൽസ എന്നിവരെല്ലാം അതിലെ ചില പേരുകളാണ്. ലാറ്റിനമേരിക്കൻ രാജ്യങ്ങളിൽ ഏറ്റവും മികച്ച പരിശീലകർ വരുന്നത് അർജന്റീനയിൽ നിന്നാണെന്ന് എല്ലാവർക്കും അറിയുന്ന കാര്യമാണ്. കോപ്പ അമേരിക്കയിൽ പങ്കെടുക്കുന്ന ടീമുകളുടെ പരിശീലകരുടെ കണക്കെടുത്താലും ഇത് വ്യക്തമാണ്. ആകെ ടൂർണമെന്റിൽ മത്സരിക്കുന്ന പതിനാറു ടീമുകളിൽ ഏഴെണ്ണത്തിലും […]

മത്സരങ്ങൾ വിജയിക്കുന്നതാണ് എന്റെ ഫിലോസഫി, ഏറ്റവും ദേഷ്യം അലസതയാണെന്നും ബ്ലാസ്റ്റേഴ്‌സ് പരിശീലകൻ

കേരള ബ്ലാസ്റ്റേഴ്‌സ് പരിശീലകനായി അടുത്ത സീസണിലേക്ക് മൈക്കൽ സ്റ്റാറെയെ നിയമിച്ച വിവരം ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ട് ആഴ്‌ചകളായി. ഐഎസ്എല്ലിലേക്ക് വരുന്ന ആദ്യത്തെ സ്വീഡിഷ് പരിശീലകനെന്ന നേട്ടം സ്വന്തമാക്കിയ സ്റ്റാറെ ഒരുപാട് വർഷങ്ങളുടെ പരിചയസമ്പത്തുമായാണ് ടീമിനെ അടുത്ത സീസണിലേക്ക് ഒരുക്കിയെടുക്കാൻ തയ്യാറെടുക്കുന്നത്. പ്രഖ്യാപനം കഴിഞ്ഞെങ്കിലും ഇതുവരെയും സ്റ്റാറെ ടീമിനൊപ്പം ചേർന്നിട്ടില്ല. കേരളത്തിലേക്ക് ഇതുവരെ എത്തിയിട്ടില്ലെങ്കിലും അദ്ദേഹം യൂട്യൂബ് പോഡ്‌കാസ്റ്റ് വഴിയും മറ്റും ആരാധകരോട് സംവദിക്കാറുണ്ട്. കഴിഞ്ഞ ദിവസം കേരള ബ്ലാസ്റ്റേഴ്‌സിന്റെ ലൈവ് ഇൻസ്റ്റാഗ്രാം സെഷനിലെത്തിയ താരം നിരവധി ചോദ്യങ്ങൾക്ക് മറുപടി […]

അടുത്ത ലോകകപ്പ് വരെ തുടരണം, വിരമിക്കാനുള്ള തീരുമാനം പിൻവലിക്കണമെന്ന് ആരാധകർ

ഏതാനും ദിവസങ്ങൾക്കുള്ളിൽ നടക്കുന്ന കോപ്പ അമേരിക്ക ടൂർണമെന്റിന് ശേഷം അർജന്റീന ആരാധകർക്ക് വേദനയുണ്ടാക്കുന്ന ഒരു വാർത്ത വരും. ദേശീയടീമിന്റെ പ്രധാന താരമായ ഏഞ്ചൽ ഡി മരിയയുടെ വിരമിക്കൽ വാർത്തയാണത്. കോപ്പ അമേരിക്ക അർജന്റീനക്കൊപ്പം തന്റെ അവസാനത്തെ ടൂർണമെന്റാണെന്ന് നിരവധി തവണ ഏഞ്ചൽ ഡി മരിയ വ്യക്തമാക്കിയിരുന്നു. എന്നാൽ കോപ്പ അമേരിക്കക്ക് മുന്നോടിയായുള്ള അർജന്റീനയുടെ രണ്ടു സൗഹൃദമത്സരങ്ങൾ കഴിഞ്ഞപ്പോൾ അർജന്റീന ആരാധകർ ഒന്നടങ്കം ഡി മരിയയോട് ആവശ്യപ്പെടുന്നത് വിരമിക്കൽ പ്രഖ്യാപിക്കരുതെന്നാണ്. 2026ൽ നടക്കുന്ന ലോകകപ്പിൽ പങ്കെടുക്കാൻ താരത്തിന് കഴിയുമെന്നും […]

ഗോളടിച്ചും അടിപ്പിച്ചും ലയണൽ മെസി നിറഞ്ഞാടി, കോപ്പ അമേരിക്ക നിലനിർത്താനൊരുങ്ങി അർജന്റീന

കോപ്പ അമേരിക്കക്ക് മുന്നോടിയായി നടന്ന അവസാനത്തെ സൗഹൃദമത്സരത്തിൽ മികച്ച വിജയം സ്വന്തമാക്കി അർജന്റീന. ഇന്ന് പുലർച്ചെ നടന്ന മത്സരത്തിൽ ഗ്വാട്ടിമാലയെ ഒന്നിനെതിരെ നാല് ഗോളുകൾക്കാണ് അർജന്റീന കീഴടക്കിയത്. മത്സരത്തിന്റെ നാലാം മിനുട്ടിൽ ഗോൾ വഴങ്ങിയതിനു ശേഷമാണ് അർജന്റീന നാല് ഗോളുകൾ നേടി വിജയം സ്വന്തമാക്കിയത്. ഗ്വാട്ടിമാലയുടെ ഒരു കോർണറാണ് ആദ്യത്തെ ഗോളിന് വഴിയൊരുക്കിയത്. എമിലിയാനോ മാർട്ടിനസ് പന്ത് തടഞ്ഞിട്ടെങ്കിലും അത് ലിസാൻഡ്രോ മാർട്ടിനസിന്റെ ദേഹത്ത് തട്ടി വലയിലേക്ക് കയറുകയായിരുന്നു. അതിനു പിന്നാലെ പന്ത്രണ്ടാം മിനുട്ടിൽ ലയണൽ മെസി […]

ലെവൻഡോസ്‌കിയുടെ നാട്ടിൽ നിന്നും ദിമിയുടെ പകരക്കാരൻ, പോളണ്ട് താരത്തിനായി കേരള ബ്ലാസ്റ്റേഴ്‌സ്

കഴിഞ്ഞ രണ്ടു സീസണുകളിൽ ടീമിന് വേണ്ടി മികച്ച പ്രകടനം നടത്തിയ ദിമിത്രിയോസ് ഡയമെന്റക്കൊസ് കരാർ അവസാനിച്ച് ക്ലബ് വിട്ടതിനാൽ താരത്തിന് പകരക്കാരനെ തേടുകയാണ് കേരള ബ്ലാസ്റ്റേഴ്‌സ്. ചരിത്രത്തിൽ ആദ്യമായി ഐഎസ്എൽ ഗോൾഡൻ ബൂട്ട് സ്വന്തമാക്കിയ ബ്ലാസ്റ്റേഴ്‌സ് താരമാണ് ദിമിത്രിയോസ് എന്നതിനാൽ തന്നെ മികച്ചൊരു പകരക്കാരനെ തന്നെ എത്തിക്കേണ്ടത് നിർബന്ധമാണ്. ബ്ലാസ്റ്റേഴ്‌സ് ദിമിയുടെ പകരക്കാരനെ കണ്ടെത്തിയെന്നാണ് ഏറ്റവും പുതിയ റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. പോളിഷ് ക്ലബായ ലെഗിയ വാഴ്‌സയുടെ മീഡിയ റൈറ്റർ പറയുന്നത് പ്രകാരം അവരുടെ മുൻ താരമായ ജാറസ്‌ലോ […]

യൂറോപ്യൻ ലീഗിൽ മിന്നിത്തിളങ്ങിയ താരം, കേരള ബ്ലാസ്റ്റേഴ്‌സ് സ്വന്തമാക്കിയത് നിസാരക്കാരനെയല്ല

അടുത്ത സീസണിന് മുന്നോടിയായി കേരള ബ്ലാസ്റ്റേഴ്‌സ് ആദ്യമായി ഒരു സൈനിങ്‌ പ്രഖ്യാപിക്കുന്നത് കഴിഞ്ഞ ദിവസമാണ്. ബ്ലാസ്റ്റേഴ്‌സിന്റെ ഗോൾകീപ്പിങ് ഡിപ്പാർട്ട്മെന്റിനു കരുത്തേകാൻ ബെംഗളൂരു സ്വദേശിയായ പത്തൊമ്പതുകാരൻ ഗോൾകീപ്പർ സോം കുമാറിനെയാണ് ബ്ലാസ്റ്റേഴ്‌സ് സ്വന്തമാക്കിയത്. വിദേശലീഗുകളിൽ കളിച്ചു പരിചയമുള്ള താരമാണ് സോം കുമാർ. 2005ൽ ജനിച്ച സോം കുമാർ ബെംഗളൂരു എഫ്‌സിയിലാണ് തന്റെ യൂത്ത് കരിയറിന് തുടക്കം കുറിക്കുന്നത്. തുടർന്ന് അർജന്റൈൻ ക്ലബായ ബൊക്ക ജൂനിയേഴ്‌സിന്റെ ഇന്ത്യയിലെ അക്കാദമിയിലും ബെംഗളൂരു യൂത്ത് ഫുട്ബോൾ ലീഗ് അക്കാദമിയിലും കളിച്ചതിനു ശേഷം യൂറോപ്യൻ […]

പേശികളെ പുനരുജ്ജീവിപ്പിക്കാനുള്ള ട്രീറ്റ്‌മെന്റിനൊരുങ്ങി ലയണൽ മെസി, ലക്‌ഷ്യം 2026ലെ ലോകകപ്പ്

ഖത്തർ ലോകകപ്പിൽ ലയണൽ മെസിയുടെ ഐതിഹാസികമായ പ്രകടനത്തിന്റെ പിൻബലത്തിലാണ് അർജന്റീന കിരീടം സ്വന്തമാക്കിയത്. ടൂർണമെന്റിലെ ഏറ്റവും മികച്ച താരത്തിനുള്ള പുരസ്‌കാരം സ്വന്തമാക്കിയ ലയണൽ മെസി ഫൈനലിൽ നേടിയ രണ്ടു ഗോളുകൾ അടക്കം ഏഴു ഗോളുകൾ നേടി ടോപ് സ്കോറർമാരിൽ രണ്ടാം സ്ഥാനത്ത് വരികയും ചെയ്‌തു. അടുത്ത ലോകകപ്പ് കളിക്കുമോയെന്ന കാര്യത്തിൽ ലയണൽ മെസി വ്യക്തമായൊരു മറുപടി ഇതുവരെ പറഞ്ഞിട്ടില്ല. തന്റെ ശരീരം അനുവദിച്ചാൽ മാത്രമേ അടുത്ത ലോകകപ്പിൽ കളിക്കുകയുള്ളൂവെന്നും റെക്കോർഡിനു വേണ്ടി ഒരിക്കലും അത് ചെയ്യില്ലെന്നുമാണ് ലയണൽ […]