ആ കഴിവിന്റെ കാര്യത്തിൽ മെസി ലോകത്തിലെ ഏറ്റവും മികച്ചത്, ഒപ്പം കളിക്കുക സ്വപ്‌നമെന്ന് ലെവൻഡോസ്‌കി
ലയണൽ മെസിക്കൊപ്പം കളിക്കുക ഏതൊരു സ്‌ട്രൈക്കറുടെയും സ്വപ്‌നമാണെന്ന് ബാഴ്‌സലോണ സ്‌ട്രൈക്കർ റോബർട്ട് ലെവൻഡോസ്‌കി. ഇക്കഴിഞ്ഞ സമ്മർ ട്രാൻസ്‌ഫർ ജാലകത്തിൽ ബയേൺ മ്യൂണിക്കിൽ നിന്നും ബാഴ്‌സയിലേക്ക് ചേക്കേറിയ പോളിഷ് താരം സ്പെയിനിലെ തന്റെ ജീവിതത്തെക്കുറിച്ച് സംസാരിക്കുന്ന സമയത്താണ് മുൻ ബാഴ്‌സ നായകനായ ലയണൽ മെസിക്കൊപ്പം കളിക്കുന്നതിനെക്കുറിച്ച് മനസു തുറന്നത്. “അപാര കഴിവുകളുള്ള ലയണൽ മെസി സ്‌ട്രൈക്കർമാർക്ക് മനോഹരമായ പാസുകൾ നൽകും. മെസിയെക്കുറിച്ച് ചിന്തിക്കുമ്പോൾ സ്‌ട്രൈക്കർമാരുമായുള്ള ഈ ഒത്തിണക്കമാണ് ചിന്തിക്കുക. ബോക്‌സിൽ എവിടെ പന്ത് നൽകണമെന്ന് താരത്തിനറിയാം. അക്കാര്യത്തിൽ ലോകത്തിലെ […]