2018ൽ നേടിയ ലോകകപ്പ് 2022ലും നിലനിർത്താൻ വമ്പൻ സ്‌ക്വാഡ് പ്രഖ്യാപിച്ച് ഫ്രാൻസ്
തുടർച്ചയായ രണ്ടാം ലോകകിരീടം ലക്ഷ്യമിടുന്ന ഫ്രാൻസ് ലോകകപ്പ് ടീമിനെ പ്രഖ്യാപിച്ചു. പരിചയസമ്പന്നരായ താരങ്ങളും പ്രതിഭയുള്ള യുവതാരങ്ങളും അടങ്ങിയ ടീമിനെയാണ് പരിശീലകൻ ദിദിയർ ദെഷാംപ്‌സ് പ്രഖ്യാപിച്ചിരിക്കുന്നത്. പരിക്കേറ്റ പോൾ പോഗ്ബ, എൻഗോളോ കാന്റെ എന്നിവർ ലോകകപ്പ് ടീമിലിടം നേടിയിട്ടില്ല. റയൽ മാഡ്രിഡ് ഫുൾബാക്കായ ബെഞ്ചമിൻ മെൻഡിയാണ് ടീമിൽ നിന്നും ഒഴിവാക്കപ്പെട്ട പമറ്റൊരു പ്രധാന താരം. യൂറോപ്പിലെ വമ്പൻ ക്ലബുകളിൽ കളിക്കുന്ന പ്രധാന താരങ്ങളാണ് ഫ്രാൻസ് സ്‌ക്വാഡിലുള്ളത്. അതിശക്തമായ പ്രതിരോധവും അതിനൊത്ത മുന്നേറ്റനിരയും ടീമിനുണ്ട്. യുവതാരങ്ങൾ ലോകകപ്പ് പോലൊരു വേദിയിൽ […]