ഇത്തവണയും ചാമ്പ്യൻസ് ലീഗ് പ്രീ ക്വാർട്ടർ കടക്കാൻ പിഎസ്‌ജി വിയർക്കും, ലിവർപൂളിന് വീണ്ടും റയൽ മാഡ്രിഡിന്റെ ഭീഷണി

ചാമ്പ്യൻസ് ലീഗ് റൌണ്ട് ഓഫ് 16 മത്സരങ്ങളുടെ നറുക്കെടുപ്പ് സമാപിച്ചപ്പോൾ പിഎസ്‌ജിക്ക് ഇത്തവണയും അടുത്ത ഘട്ടത്തിലേക്ക് മുന്നേറാൻ വിയർക്കേണ്ടി വരുമെന്നുറപ്പായി. കഴിഞ്ഞ സീസണിൽ റയൽ മാഡ്രിഡിനോട് അപ്രതീക്ഷിത തോൽവി വഴങ്ങി ടൂർണമെന്റിൽ നിന്നും പുറത്തായ പിഎസ്‌ജിക്ക് ഇത്തവണ എതിരാളികൾ ജർമനിയിലെ വമ്പന്മാരായ ബയേൺ മ്യൂണിക്കാണ്. ഗ്രൂപ്പ് ഘട്ടത്തിൽ ബെൻഫിക്കക്കു പിന്നിൽ രണ്ടാം സ്ഥാനത്തു വന്നതാണ് പിഎസ്‌ജിക്ക് റൌണ്ട് ഓഫ് 16 നറുക്കെടുപ്പിൽ തിരിച്ചടിയായത്. പ്രീ ക്വാർട്ടർ റൗണ്ടിലെ മറ്റൊരു വമ്പൻ പോരാട്ടം ലിവർപൂളും റയൽ മാഡ്രിഡും തമ്മിലാണ്. […]

റൊണാൾഡോ മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ നാലാമത്തെ ചോയ്‌സ് ക്യാപ്റ്റൻ മാത്രമെന്ന് പരിശീലകൻ എറിക് ടെൻ ഹാഗ്

ഇന്നലെ ആസ്റ്റൺ വില്ലക്കെതിരെ നടന്ന പ്രീമിയർ ലീഗ് മത്സരത്തിൽ മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ ക്യാപ്റ്റനായത് ക്രിസ്റ്റ്യാനോ റൊണാൾഡോയായിരുന്നു. പരിശീലകൻ എറിക് ടെൻ ഹാഗുമായി അഭിപ്രായ വ്യത്യാസങ്ങളുള്ള താരത്തെ നായകനാക്കിയത് ഏവരെയും അത്ഭുതപ്പെടുത്തിയ കാര്യമാണ്. താരവും പരിശീലകനും തമ്മിലുള്ള പ്രശ്‌നങ്ങൾ പരിഹരിക്കപ്പെട്ടുവെന്ന് ഇതോടെ എല്ലാവരും കരുതി. എന്നാൽ ക്രിസ്റ്റ്യാനോ റൊണാൾഡോ നായകനാവാൻ തന്റെ നാലാമത്തെ ചോയ്‌സ് മാത്രമായിരുന്നു എന്നാണു എറിക് ടെൻ ഹാഗ് പറയുന്നത്. റൊണാൾഡോയെക്കാൾ മുൻപേ ഈ സമ്മർ ട്രാൻസ്‌ഫർ ജാലകത്തിൽ ടീമിലെത്തിയ ബ്രസീലിയൻ താരം കസമീറോയെയാണ് താൻ […]

പരിക്കേറ്റ താരങ്ങളെ നിലനിർത്തി അർജന്റീനയുടെ 31 അംഗ സ്‌ക്വാഡ് ലിസ്റ്റ് നൽകി ലയണൽ സ്‌കലോണി

ഖത്തർ ലോകകപ്പിനുള്ള അർജന്റീനയുടെ മുപ്പത്തിയൊന്നംഗ സ്‌ക്വാഡ് ലിസ്റ്റ് നൽകി പരിശീലകൻ ലയണൽ സ്‌കലോണി. നേരത്തെ 46 താരങ്ങളെ ഉൾപ്പെടുത്തിയ പ്രാഥമിക ലിസ്റ്റ് നൽകിയതിൽ നിന്നും പതിനഞ്ചു കളിക്കാരെ ഒഴിവാക്കിയാണ് ഇപ്പോഴത്തെ പട്ടിക നൽകിയിരിക്കുന്നത്. നിരവധി താരങ്ങൾ പരിക്കിന്റെ പിടിയിൽ ഉള്ളതിനാൽ അവരുടെ സാഹചര്യം അറിഞ്ഞതിനു ശേഷം അവസാന ദിവസമായ നവംബർ 14നാണ് അർജന്റീന പ്രധാന സ്‌ക്വാഡ് പ്രഖ്യാപിക്കുക. മുപ്പത്തിയൊന്നംഗ സ്‌ക്വാഡിൽ നിന്നും പരിക്കേറ്റു പുറത്തിരിക്കുന്ന താരങ്ങളെയൊന്നും സ്‌കലോണി ഒഴിവാക്കിയിട്ടില്ല. ഏഞ്ചൽ ഡി മരിയ, ജിയോവാനി ലോ സെൽസോ, […]

ഇരുപതു വർഷമായി ലോകകപ്പ് നേടാനാവാതെ ലാറ്റിനമേരിക്കൻ ശക്തികൾ

ഖത്തർ ലോകകപ്പിന് ഏതാനും ആഴ്‌ചകൾ മാത്രം ബാക്കി നിൽക്കെ എല്ലാ തവണയുമെന്ന പോലെ ലാറ്റിനമേരിക്കൻ ടീമുകളെ ചുറ്റിപ്പറ്റിയാണ് ചർച്ചകൾ മുന്നോട്ടു പോകുന്നത്. ഇത്തവണ കിരീടം നേടാൻ ഏറ്റവുമധികം സാധ്യതയുള്ള ടീമുകളിൽ ബ്രസീലും അർജന്റീനയും മുന്നിലുണ്ട് എന്നതു തന്നെയാണ് ഇതിനു കാരണം. രണ്ടു ടീമുകളും കുറച്ചു കാലമായി മികച്ച ഫോമിലാണ് കളിച്ചു കൊണ്ടിരിക്കുന്നതും. യോഗ്യത മത്സരങ്ങളിൽ ഒരു തോൽവി പോലും അറിയാതെ ബ്രസീൽ ലോകകപ്പിനെത്തുമ്പോൾ കഴിഞ്ഞ മുപ്പത്തിയഞ്ചു കളികളിൽ അർജന്റീന തോറ്റിട്ടില്ല. എന്നാൽ ലോകഫുട്ബോളിലെ വമ്പൻ പോരാട്ടത്തിന്റെ ഭൂമികയിൽ […]

കളിച്ച ഒരു മത്സരത്തിൽ പോലും തോറ്റിട്ടില്ല, അർജന്റീന ടീമിലെ ഏറ്റവും പ്രധാനപ്പെട്ട താരമാരാണെന്ന് മെസി പറയുന്നു

മുപ്പത്തിയഞ്ചു മത്സരങ്ങളിലെ അപരാജിത കുതിപ്പുമായാണ് അർജന്റീന ഖത്തർ ലോകകപ്പിന്റെ പോരാട്ടഭൂമികയിലേക്ക് കാലെടുത്തു വെക്കുന്നത്. ഇത്തവണ കിരീടം നേടാൻ സാധ്യതയുള്ള ടീമുകളിൽ ഒന്നായി തന്നെയാണ് ലയണൽ സ്‌കലോണിയുടെ നേതൃത്വത്തിൽ നീലപ്പട എത്തുന്നത്. 2019ലെ കോപ്പ അമേരിക്ക ലൂസേഴ്‌സ് ഫൈനലിങ്ങോട്ട് ഒരു മത്സരം പോലും തോൽക്കാതെ കുതിക്കുന്ന ടീം ഈ സമയത്തിനുള്ളിൽ രണ്ടു പ്രധാന കിരീടങ്ങളും സ്വന്തമാക്കി. ബ്രസീലിനെ അവരുടെ നാട്ടിൽ കീഴടക്കി നേടിയ കോപ്പ അമേരിക്ക കിരീടമാണ് അതിൽ ഏറ്റവും മധുരമേറിയത്. അർജന്റീന ജേഴ്‌സിയിലെ പ്രകടനത്തിന്റെ പേരിൽ മുൻപ് […]

ആ ഫ്‌ളെക്‌സുകൾ അവിടെ നിന്നും വലിച്ചെറിയുമെന്ന് അഡ്വക്കേറ്റ് ശ്രീജിത്ത് പെരുമന, മാറ്റാൻ ആവശ്യപ്പെട്ടിട്ടില്ലെന്ന് ചാത്തമംഗലം പഞ്ചായത്ത്

പുള്ളാവൂരിലെ ചെറുപുഴയിൽ അർജന്റീനയുടെയും ബ്രസീലിന്റെയും ആരാധകർ സ്ഥാപിച്ച ഫ്‌ളെക്‌സുമായി ബന്ധപ്പെട്ട തർക്കങ്ങൾ മുറുകുന്നു. ആ ഫ്‌ളക്‌സുകൾ പ്രകൃതിക്ക് കോട്ടം വരുത്തുന്നതാണെന്നും അതവിടെ നിന്നും വലിച്ചെറിയുമെന്നും അതിനെ സംബന്ധിച്ച് പരാതി നൽകിയ അഡ്വക്കേറ്റ് ശ്രീജിത്ത് പെരുമന കഴിഞ്ഞ ദിവസം ഫേസ്‌ബുക്ക് വഴി കുറിച്ചപ്പോൾ അതവിടെ നിന്നും മാറ്റാൻ തങ്ങൾ ആവശ്യപ്പെട്ടിട്ടില്ലെന്ന് ചാത്തമംഗലം പഞ്ചായത്ത് വ്യക്തമാക്കി. ലോകകപ്പുമായി ബന്ധപ്പെട്ട് അർജന്റീന, ബ്രസീൽ ആരാധകർ പുഴയിൽ സ്ഥാപിച്ച കട്ടൗട്ടുകൾ ആഗോളതലത്തിൽ തന്നെ വൈറലായി മാറിയിരുന്നു. ഇതിന്റെ സന്തോഷത്തിൽ ഓരോ ഫുട്ബോൾ പ്രേമിയും […]

വിജയം നേടാൻ നിർണായകമായത് ആദ്യപകുതിക്ക് ശേഷം നടത്തിയ ടീം മീറ്റിങ്, കേരള ബ്ലാസ്റ്റേഴ്‌സ് പരിശീലകൻ പറയുന്നു

ഇന്ത്യൻ സൂപ്പർ ലീഗിൽ ഇന്നലെ നോർത്ത് ഈസ്റ്റ് യുണൈറ്റഡിനെതിരെ കേരള ബ്ലാസ്റ്റേഴ്‌സ് നേടിയ വിജയത്തിൽ നിർണായകമായത് ആദ്യ പകുതിക്ക് ശേഷം നടത്തിയ ടീം മീറ്റിങ്ങാണെന്ന് പരിശീലകൻ ഇവാൻ വുകോമനോവിച്ച്. ആദ്യ പകുതിയിൽ രണ്ടു ടീമുകളും ഒരു ഗോൾ നേടാൻ പോലും കഴിയാതെ സമനിലയിൽ പിരിഞ്ഞ മത്സരത്തിന്റെ രണ്ടാം പകുതിയിൽ കേരള ബ്ലാസ്റ്റേഴ്‌സ് മൂന്നു ഗോളുകൾ നേടിയിരുന്നു. ഡയമെന്റക്കോസിന്റെ ഗോളും സഹലിന്റെ ഇരട്ടഗോളുകളുമാണ് കേരള ബ്ലാസ്‌റ്റേഴ്‌സിന് വിജയം സമ്മാനിച്ചത്. “മത്സരത്തിനു മുൻപു തന്നെ അത് കടുപ്പമേറിയ ഒന്നാകുമെന്ന് അറിയാമായിരുന്നു. […]

“ഞാൻ ഇവിടെയാണ് ജനിച്ചത്, ഇവിടെ മരിക്കുകയും ചെയ്യും”- വൈകാരികമായ വിടവാങ്ങലുമായി ജെറാർഡ് പിക്കെ

അൽമേരിയക്കെതിരെ ഇന്നലെ നടന്ന ലാ ലിഗ മത്സരത്തിനു ശേഷം ബാഴ്‌സലോണയോടും ഫുട്ബോൾ കരിയറിനോടും വൈകാരികമായി വിട പറഞ്ഞ് ജെറാർഡ് പീക്കെ. കഴിഞ്ഞ ദിവസമാണ് ഫുട്ബോൾ ആരാധകരെ മുഴുവൻ അമ്പരപ്പിച്ച് ജെറാർഡ് പീക്കെ താൻ ഫുട്ബോൾ കരിയറിന് അവസാനം കുറിക്കുകയാണെന്നു വെളിപ്പെടുത്തിയത്. സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്‌ത വീഡിയോയിലൂടെയാണ് നിരവധി വർഷങ്ങൾ നീണ്ട തന്റെ കരിയർ അൽമേരിയക്കെതിരെയുള്ള മത്സരത്തിനു ശേഷം തിരശീലയിടാൻ പോവുന്നുവെന്ന് താരം അറിയിച്ചത്. മത്സരത്തിൽ ആദ്യ ഇലവനിൽ ഇറങ്ങിയ സ്‌പാനിഷ്‌ താരം എൺപത്തിയഞ്ചു മിനുട്ടാണ് കളത്തിലുണ്ടായിരുന്നത്. […]

ഖത്തർ ലോകകപ്പ് നഷ്‌ടമാകുന്ന വമ്പൻ താരങ്ങളുടെ പട്ടികയിലേക്ക് ഒരാൾ കൂടി, ചെൽസി താരവും ലോകകപ്പിനുണ്ടാകില്ല

ലോകകപ്പിനൊരുങ്ങുന്ന ഇംഗ്ലണ്ടിനു കനത്ത തിരിച്ചടി നൽകി ചെൽസിയുടെ ഇംഗ്ലീഷ് ലെഫ്റ്റ് ബാക്കായ ബെൻ ചിൽവെല്ലിനു ടൂർണമെന്റ് നഷ്‌ടമാകും. ഡൈനാമോ സാഗ്രബിനെതിരെ നടന്ന ചാമ്പ്യൻസ് ലീഗ് മത്സരത്തിലേറ്റ പരിക്കാണ് താരത്തിന് ലോകകപ്പ് നഷ്‌ടമാക്കിയത്. ഹാംസ്ട്രിങ് ഇഞ്ചുറിയാണ് ചിൽവെല്ലിനുണ്ടായതെന്നും താരം ലോകകപ്പിൽ കളിക്കില്ലെന്നും ചെൽസി അൽപ്പസമയം മുൻപ് സ്ഥിരീകരിച്ചു. ഡൈനാമോ സാഗ്രബിനെതിരായ മത്സരത്തിൽ മുഴുവൻ സമയവും കളിച്ച താരം മികച്ച പ്രകടനമാണ് നടത്തിയത്. ചെൽസി ഒന്നിനെതിരെ രണ്ടു ഗോളുകൾക്ക് വിജയം നേടി ഗ്രൂപ്പ് ജേതാക്കളായി ക്വാർട്ടർ ഫൈനലിൽ എത്തിയ മത്സരത്തിന്റെ […]

ലയണൽ മെസിക്ക് പരിക്ക്, താരം കളിക്കില്ലെന്നു സ്ഥിരീകരിച്ച് പിഎസ്‌ജി

ലോകകപ്പ് ആരംഭിക്കാൻ ഇനി ആഴ്‌ചകൾ മാത്രം ബാക്കി നിൽക്കെ അർജന്റീന ആരാധകരുടെ നെഞ്ചിടിപ്പേറ്റി ലയണൽ മെസിക്ക് പരിക്ക്. പരിക്കു മൂലം നാളെ നടക്കാനിരിക്കുന്ന പിഎസ്‌ജിയുടെ മത്സരത്തിൽ താരം കളിക്കില്ലെന്ന കാര്യം സ്ഥിരീകരിച്ചിട്ടുണ്ട്. അതേസമയം താരത്തിന്റെ പരിക്ക് ഗുരുതരമല്ലെന്നും ലോകകപ്പ് മത്സരങ്ങൾക്കുള്ള തയ്യാറെടുപ്പിനെ ഇതു ബാധിക്കില്ലെന്നുമാണ് വിവരങ്ങൾ. ഈ വാരാന്ത്യത്തിലെ മത്സരങ്ങൾ മെസിക്ക് നഷ്‌ടമായാലും താരം അടുത്ത വാരത്തിൽ പരിശീലനം പുനരാരംഭിക്കുമെന്ന് പ്രസ്‌താവന വ്യക്തമാക്കുന്നു. ആക്കില്ലെസ് ഇഞ്ചുറി താരത്തിനുണ്ടെങ്കിലും മുൻകരുതലിന്റെ ഭാഗമായി കൂടിയാണ് അടുത്ത മത്സരത്തിൽ നിന്നും താരത്തെ […]