വൈറലായ മെസിയും നെയ്‌മറും ഇനിയുണ്ടാകില്ല, പുള്ളാവൂരിലെ കട്ടൗട്ടുകൾ നീക്കം ചെയ്യണം
ഫുട്ബോൾ ലോകകപ്പിന്റെ ഭാഗമായി അർജന്റീനയുടെയും ബ്രസീലിന്റെയും ആരാധകർ കോഴിക്കോട് പുള്ളാവൂരിലെ ചെറുപുഴയിൽ സ്ഥാപിച്ച കട്ടൗട്ടുകൾ നീക്കം ചെയ്യേണ്ടി വരും. കട്ടൗട്ടുകൾ നീക്കം ചെയ്യണമെന്ന് ചാത്തമംഗലം പഞ്ചായത്താണ് അറിയിച്ചത്. അഭിഭാഷകനായ ശ്രീജിത്ത് പെരുമന നൽകിയ പരാതിയിലാണ് ചാത്തമംഗലം പഞ്ചായത്ത് കട്ടൗട്ടുകൾ നീക്കം ചെയ്യാനുള്ള നിർദ്ദേശം നൽകിയത്. എത്രയും വേഗത്തിൽ കട്ടൗട്ടുകൾ എടുത്തു മാറ്റണമെന്ന് ബ്രസീൽ, അർജന്റീന ആരാധകരോട് പഞ്ചായത്ത് നിർദ്ദേശം നൽകിയിട്ടുണ്ട്. പുഴ മലിനപ്പെടുമെന്ന കാരണം പറഞ്ഞ് അഡ്വക്കേറ്റ് ശ്രീജിത്ത് പെരുമന നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് ഈ തീരുമാനം […]