അടുത്ത മത്സരം കരിയറിൽ അവസാനത്തേത്, ഫുട്ബോളിൽ നിന്നും വിടവാങ്ങൽ പ്രഖ്യാപിച്ച് ജെറാർഡ് പിക്വ
ഫുട്ബോൾ കരിയർ അവസാനിപ്പിക്കുന്നതായി പ്രഖ്യാപിച്ച് ബാഴ്‌സലോണയുടെ ഇതിഹാസതാരം ജെറാർഡ് പിക്വ. ഇന്നലെ സോഷ്യൽ മീഡിയയിലൂടെയാണ് മുപ്പത്തിയഞ്ചുകാരനായ താരം താൻ ഫുട്ബാളിനോട് വിടവാങ്ങുകയാണെന്ന പ്രഖ്യാപനം നടത്തിയത്. ശനിയാഴ്‌ച അൽമേരിയയും ബാഴ്‌സലോണയും തമ്മിൽ നടക്കുന്ന സ്‌പാനിഷ് ലീഗ് മത്സരം തന്റെ ഫുട്ബോൾ കരിയറിൽ അവസാനത്തെ മത്സരമാകുമെന്ന് ജെറാർഡ് പിക്വ വ്യക്തമാക്കി. ചെറുപ്പം മുതൽ തന്നെ ബാഴ്‌സലോണ ആരാധകനായ ജെറാർഡ് പിക്വ വളരെ വൈകാരിമായ സന്ദേശം ട്വിറ്ററിലൂടെ നൽകിയാണ് വിടവാങ്ങൽ പ്രഖ്യാപനം നടത്തിയത്. നിരവധി ആഴ്‌ചകളായി ആളുകൾ തന്നെക്കുറിച്ചു പലതും സംസാരിക്കുന്നുണ്ടായിരുന്നുവെന്നു […]