അർജന്റീനക്കായി മെസി പിഎസ്‌ജി വിടുന്നു, ടീമിൽ നിന്നും ഒഴിവാക്കാനാവശ്യപ്പെട്ട് താരം
ലോകകപ്പ് അടുത്തിരിക്കെ നിരവധി താരങ്ങൾക്ക് പരിക്കേൽക്കുന്ന സാഹചര്യത്തിൽ പിഎസ്‌ജി കരാറിലെ അർജന്റീന ക്ലോസുപയോഗിക്കാൻ ലയണൽ മെസി ഒരുങ്ങുന്നുവെന്ന് റിപ്പോർട്ടുകൾ. ഫ്രഞ്ച് ക്ലബുമായി കരാർ ഒപ്പിടുമ്പോൾ തന്നെ ക്ലബ് മത്സരങ്ങളെക്കാൾ ദേശീയ ടീമിന്റെ കളികളാണ് പരിഗണിക്കുകയെന്ന ഉടമ്പടി ലയണൽ മെസി കരാറിൽ ഉൾപ്പെടുത്തിയിരുന്നു. ഇതു പ്രകാരം ദേശീയ ടീമിന്റെ മത്സരങ്ങൾ വരുമ്പോൾ നേരത്തെ തന്നെ ക്ലബ് വിടാൻ ലയണൽ മെസിക്ക് കഴിയും. അർജന്റീനിയൻ മാധ്യമമായ ടൈക് സ്പോർട്ട്സിന്റെ ജേർണലിസ്റ്റായ ഗാസ്റ്റൻ എഡുലിന്റെ റിപ്പോർട്ടുകൾ പ്രകാരം പിഎസ്‌ജി കരാറിലുള്ള അർജന്റീന […]