മാഞ്ചസ്റ്റർ യുണൈറ്റഡിനായി മാസ് പ്രകടനം നടത്തുമ്പോഴും സ്പെയിൻ ടീമിൽ നിന്നും ഡി ഗിയ തഴയപ്പെടുന്നതിന്റെ കാരണമെന്ത്

നിരവധി വർഷങ്ങളായി മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ പ്രധാന ഗോൾകീപ്പറാണ് ഡേവിഡ് ഡി ഗിയ. ഇക്കാലയളവിൽ മികച്ചതും മോശവുമായ സമയങ്ങളിലൂടെ താരം കടന്നു പോയിട്ടുണ്ട്. പിഴവുകൾ ചിലപ്പോഴൊക്കെ വരുത്താറുണ്ടെങ്കിലും പല മത്സരങ്ങളിലും തന്റെ അവിശ്വസനീയമായ സേവുകൾ കൊണ്ട് മാഞ്ചസ്റ്റർ യുണൈറ്റഡിനെ ഡി ഗിയ രക്ഷിക്കുകയും ചെയ്‌തിട്ടുണ്ട്‌. അതുകൊണ്ടു തന്നെ അത്ലറ്റികോ മാഡ്രിഡിൽ നിന്നും മാഞ്ചസ്റ്റർ യുണൈറ്റഡിൽ എത്തിയതിനു ശേഷം ടീമിന്റെ പ്രധാന ഗോൾകീപ്പറായി ഡി ഗിയ തുടരുന്നത്. ഇന്നലെ വെസ്റ്റ് ഹാം യുണൈറ്റഡും മാഞ്ചസ്റ്റർ യുണൈറ്റഡും തമ്മിൽ നടന്ന മത്സരവും […]

ചാമ്പ്യൻസ് ലീഗിൽ പതറിയാലും സാവിയുടെ ബാഴ്‌സലോണ തന്നെ ലാ ലിഗ നേടും, കണക്കുകളിങ്ങിനെ

സാവി പരിശീലകനായി സ്ഥാനമേറ്റെടുത്തതിനു ശേഷം രണ്ടു തവണയും ചാമ്പ്യൻസ് ലീഗിന്റെ ഗ്രൂപ്പ് ഘട്ടത്തിൽ നിന്നും പുറത്താക്കാനായിരുന്നു ബാഴ്‌സയുടെ വിധി. കഴിഞ്ഞ സീസണിലെ ചാമ്പ്യൻസ് ലീഗിൽ ഏതാനും മത്സരങ്ങളിൽ മാത്രമേ അദ്ദേഹം ബാഴ്‌സലോണയെ പരിശീലിപ്പിച്ചുള്ളൂവെന്നു പറയാമെങ്കിലും ഈ സീസണിൽ അങ്ങനെയായിരുന്നില്ല. സീസണിന്റെ തുടക്കത്തിൽ ചാമ്പ്യൻസ് ലീഗ് നേടുമെന്നു കരുതിയ ടീമാണ് ഗ്രൂപ്പ് ഘട്ടത്തിൽ തന്നെ പുറത്തായത്. എന്നാൽ ചാമ്പ്യൻസ് ലീഗിൽ നിന്നുള്ള പുറത്താകലിലും സാവിയിൽ ബാഴ്‌സക്ക് പ്രതീക്ഷയുണ്ടെന്നാണ് കണക്കുകൾ വ്യക്തമാക്കുന്നത്. ബാഴ്‌സയുടെ പരിശീലകനായി സ്ഥാനമേറ്റെടുത്തതിനു ശേഷം സാവിയുടെ കീഴിൽ […]

ലയണൽ മെസി യൂറോപ്യൻ ഫുട്ബോളിനോട് വിട പറയുന്നു, പിഎസ്‌ജിയുമായി കരാർ പുതുക്കില്ല

ഈ സീസണോടെ പിഎസ്‌ജിയുമായുള്ള കരാർ അവസാനിക്കുന്ന ലയണൽ മെസിയെ സ്വന്തമാക്കാൻ നിരവധി ക്ലബുകൾ ശ്രമം നടത്തുന്നുണ്ട്. താരത്തെ തിരിച്ചെത്തിക്കാൻ ശ്രമിക്കുന്ന മുൻ ക്ലബായ ബാഴ്‌സലോണക്കു പുറമെ ഇംഗ്ലീഷ് പ്രീമിയർ ലീഗ് ക്ലബുകളായ മാഞ്ചസ്റ്റർ സിറ്റി, ചെൽസി എന്നിവർക്കും താരത്തിൽ വളരെയധികം താൽപര്യമുണ്ട്. താരവുമായി കരാർ പുതുക്കാനുള്ള ശ്രമങ്ങൾ പിഎസ്‌ജിയും വളരെ നാളുകളായി ആരംഭിച്ചിട്ടുണ്ട്. അതേസമയം മെസിയെ സ്വന്തമാക്കാനുള്ള ഈ ക്ലബുകളുടെ ആഗ്രഹം നടക്കാൻ പോകുന്നില്ലെന്നാണ് ഇപ്പോൾ പുറത്തു വരുന്ന ഏറ്റവും പുതിയ റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. പ്രമുഖ കായികമാധ്യമമായ […]

കൊച്ചുകുട്ടികളെപ്പോലെ പെരുമാറി റൊണാൾഡോ, തന്നെ വിമർശിച്ചതിന്റെ പേരിൽ മാഞ്ചസ്റ്റർ യുണൈറ്റഡ് ഇതിഹാസത്തെ മൈൻഡ് ചെയ്‌തില്ല

വെസ്റ്റ് ഹാം യുണൈറ്റഡിനെതിരെ ഇന്നലെ നടന്ന പ്രീമിയർ ലീഗ് മത്സരത്തിൽ ആദ്യ ഇലവനിൽ ഉണ്ടായിരുന്നെങ്കിലും ഗോളൊന്നും നേടാൻ ക്രിസ്റ്റ്യാനോ റൊണാൾഡോക്ക് കഴിഞ്ഞിരുന്നില്ല. എങ്കിലും മാർക്കസ് റാഷ്‌ഫോഡ് നേടിയ ഒരേയൊരു ഗോളിൽ വെസ്റ്റ് ഹാം യുണൈറ്റഡിനെതിരെ വിജയം നേടാൻ മാഞ്ചസ്റ്റർ യുണൈറ്റഡിന് കഴിഞ്ഞിരുന്നു. അതേസമയം മത്സരത്തിനു ശേഷം റൊണാൾഡോ വാർത്തകളിൽ ഇടം പിടിക്കുന്നത് തന്നെ വിമർശിച്ചുവെന്നതിനെ പേരിൽ മാഞ്ചസ്റ്റർ യുണൈറ്റഡ് ഇതിഹാസവും മുൻ സഹതാരവുമായ ഗാരി നെവിലിനെ മൈൻഡ് ചെയ്യാത്തതിന്റെ പേരിലാണ്. മത്സരത്തിനു മുൻപ് വാമപ്പിനായി റൊണാൾഡോ മൈതാനത്തേക്ക് […]

അർജന്റീന ടീമിലെ മറ്റൊരു പ്രധാന താരത്തിനു കൂടി പരിക്ക്, ലോകകപ്പിൽ കളിച്ചേക്കില്ല

ലോകകപ്പ് അടുത്തിരിക്കെ നിരവധി താരങ്ങൾ പരിക്കിന്റെ പിടിയിലായ അർജന്റീന ടീമിന് കൂടുതൽ തിരിച്ചടിയായി ടീമിലെ മധ്യനിര താരമായത് ജിയോവാനി ലോസെൽസോയും പരിക്കേറ്റു പുറത്ത്. വിയ്യാറയൽ താരമായ ലോസെൽസോ ഇന്നലെ അത്‌ലറ്റിക് ബിൽബാവോക്കെതിരെ നടന്ന ലീഗ് മത്സരത്തിനിടെയാണ് പരിക്കേറ്റു പുറത്തായത്. ഇരുപത്തിയഞ്ചു മിനുട്ട് മാത്രമാണ് താരം കളിച്ച മത്സരത്തിൽ വിയ്യാറയൽ ഏകപക്ഷീയമായ ഒരു ഗോളിന് തോൽവി വഴങ്ങുകയും ചെയ്‌തിരുന്നു. ലൊ സെൽസോയുടെ പരിക്കുമായി ബന്ധപ്പെട്ട് ഔദ്യോഗികമായ വിവരങ്ങളൊന്നും ഇതുവരെയും ലഭിച്ചിട്ടില്ലെങ്കിലും സ്‌പാനിഷ്‌ മാധ്യമമായ ഡിയാരിയോ എഎസിന്റെ റിപ്പോർട്ടുകൾ പ്രകാരം […]

അവിശ്വസനീയം, ആരു കണ്ടാലും അത്ഭുതപ്പെട്ടു പോകുന്ന സ്‌കില്ലുമായി നെയ്‌മർ

ട്രോയെസിനെതിരെ ഇന്നലെ നടന്ന ഫ്രഞ്ച് ലീഗ് മത്സരത്തിൽ രണ്ടു തവണ പിന്നിൽ നിന്നും തിരിച്ചടിച്ചാണ് പിഎസ്‌ജി മൂന്നിനെതിരെ നാല് ഗോളുകൾക്ക് വിജയം നേടിയത്. നെയ്‌മർ, മെസി എന്നിവർ ഒരു ഗോളും ഒരു അസിസ്റ്റും സ്വന്തമാക്കിയ മത്സരത്തിൽ കിലിയൻ എംബാപ്പയും കാർലോസ് സോളറുമാണ് പിഎസ്‌ജിക്കായി ഗോളുകൾ നേടിയത്. മത്സരത്തിലെ വിജയത്തോടെ രണ്ടാം സ്ഥാനത്തുള്ള ലെൻസിനെക്കാൾ അഞ്ചു പോയിന്റ് വ്യത്യാസത്തിൽ ലീഗിൽ ഒന്നാം സ്ഥാനത്തു വരാൻ പിഎസ്‌ജിക്ക് കഴിഞ്ഞു. നിരവധി മികച്ച മുഹൂർത്തങ്ങൾ നിറഞ്ഞ മത്സരമായിരുന്നു ഇന്നലത്തേത്. അതിൽ ലയണൽ […]

ബ്രസീലും അർജന്റീനയുമല്ല, ലോകകപ്പിലെ ഏറ്റവും ശക്തരായ ടീമിനെ വെളിപ്പെടുത്തി വിനീഷ്യസ് ജൂനിയർ

ഖത്തർ ലോകകപ്പിന് ഇനി ഏതാനും ആഴ്‌ചകൾ മാത്രം ബാക്കി നിൽക്കെ ഏതു ടീമിനാണ് കിരീടം നേടാൻ ഏറ്റവുമധികം സാധ്യതയെന്ന കാര്യത്തിൽ ചർച്ചകൾ നടന്നു കൊണ്ടിരിക്കുകയാണ്. ഫുട്ബോൾ നിരീക്ഷരും മുൻ താരങ്ങളുമെല്ലാം അവരുടെ അഭിപ്രായങ്ങൾ ഇക്കാര്യത്തിൽ വെളിപ്പെടുത്തുന്നുണ്ട്. കഴിഞ്ഞ ദിവസം റയൽ മാഡ്രിഡിന്റെ ബ്രസീലിയൻ താരമായ വിനീഷ്യസ് ജൂനിയറും ലോകകപ്പിൽ ഏറ്റവും കരുത്തുറ്റ ടീമേതാണെന്ന കാര്യത്തിൽ തന്റെ അഭിപ്രായം പറയുകയുണ്ടായി. അർജന്റീനക്കും ബ്രസീലിനും സാധ്യതയുണ്ടെങ്കിലും ടൂർണമെന്റിലെ ഏറ്റവും കരുത്തുറ്റ ടീം ഫ്രാൻസാണെന്നാണ് താരം പറയുന്നത്. “അതൊരു ബുദ്ധിമുട്ടേറിയ കാര്യമാണ്, […]

ലോകകപ്പിനുള്ള ബ്രസീൽ ടീമിന്റെ ഭാഗമാകാൻ ഡാനി ആൽവസ് ബാഴ്‌സക്കൊപ്പം പരിശീലനം നടത്തുന്നു

ഖത്തർ ലോകകപ്പിനുള്ള ബ്രസീൽ ടീമിൽ വെറ്ററൻ താരം ഡാനി ആൽവസും ഇടം പിടിക്കാനുള്ള സാധ്യതകൾ വർധിക്കുന്നു. ലോകകപ്പ് സ്‌ക്വാഡിന്റെ ഭാഗമാകാൻ മുപ്പത്തിയെട്ടുകാരനായ ബ്രസീലിയൻ താരം ബാഴ്‌സലോണയുടെ ട്രെയിനിങ് ഗ്രൗണ്ടിൽ പരിശീലനം ആരംഭിച്ചിട്ടുണ്ട്. ലോകകപ്പിന് ഏറ്റവും മികച്ച രീതിയിൽ തയ്യാറെടുക്കുകയെന്ന ലക്ഷ്യമുള്ള ആൽവസിനു ബാഴ്‌സലോണക്കൊപ്പം പരിശീലനം നടത്താൻ താരത്തിന്റെ ക്ലബായ പ്യൂമാസും അംഗീകാരം നൽകിയിട്ടുണ്ട്. കഴിഞ്ഞ സീസണിൽ ബാഴ്‌സലോണയിൽ കളിച്ച ഡാനി ആൽവസിന് ക്ലബ് പുതിയ കരാർ നൽകാൻ തയ്യാറായിരുന്നില്ല. ഇതേത്തുടർന്നാണ് ജൂലൈയിൽ മെക്‌സിക്കൻ ക്ലബായ പ്യൂമസുമായി താരം […]

ലോകകപ്പ് അടുത്തിരിക്കെ പരിക്കേറ്റ് എമിലിയാനോ മാർട്ടിനസ്, വിവരങ്ങൾ പുറത്തുവിട്ട് ആസ്റ്റൺ വില്ല

ഖത്തർ ലോകകപ്പ് ആരംഭിക്കാൻ ഇനി ഏതാനും ആഴ്‌ചകൾ മാത്രം ബാക്കി നിൽക്കെ പരിക്കിന്റെ തിരിച്ചടികൾ നേരിടുന്ന ടീമുകളിലൊന്നാണ് അർജന്റീന. പൗളോ ഡിബാല, ഏഞ്ചൽ ഡി മരിയ, ക്രിസ്റ്റ്യൻ റോമെറോ, നിക്കോ ഗോൺസാലസ്, ലിയാൻഡ്രോ പരഡെസ് തുടങ്ങിയ താരങ്ങളെല്ലാം നിലവിൽ പരിക്കിന്റെ പിടിയിലാണ്. ഇതിൽ പൗളോ ഡിബാല ഒഴികെയുള്ള താരങ്ങൾ ലോകകപ്പിനു മുൻപ് തിരിച്ചെത്തുമെന്ന പ്രതീക്ഷയുണ്ടെങ്കിലും ആരാധകർക്ക് ആശങ്ക ബാക്കിയാണ്. അതിനിടയിൽ ഇന്നലെ ന്യൂകാസിൽ യുണൈറ്റഡും ആസ്റ്റൺ വില്ലയും തമ്മിൽ നടന്ന മത്സരത്തിനിടെ അർജന്റീന ഗോൾകീപ്പർ എമിലിയാനോ മാർട്ടിനസ് […]

റാമോസിന്റെ അസിസ്റ്റിൽ മെസിയുടെ ബുള്ളറ്റ് ഗോൾ, ഗോളിനെ വെല്ലുന്ന അസിസ്റ്റും സ്വന്തമാക്കി അർജന്റീന താരം

ഇന്നലെ ഫ്രഞ്ച് ലീഗിൽ ട്രോയസിനെതിരെ നടന്ന മത്സരത്തിൽ ഒന്നു പതറിയെങ്കിലും വിജയം നേടാൻ പിഎസ്‌ജിക്ക് കഴിഞ്ഞു. പിഎസ്‌ജിയുടെ മൈതാനത്ത് രണ്ടു തവണ മുന്നിലെത്തിയ ട്രോയെസിനെതിരെ മൂന്നിനെതിരെ നാല് ഗോളുകൾക്കാണ് പിഎസ്‌ജി വിജയം നേടിയത്. മുന്നേറ്റനിരയിലെ ത്രയങ്ങളായ മെസി, നെയ്‌മർ, എംബാപ്പെ എന്നിവരും കാർലസ് സോളറും പിഎസ്‌ജിക്കായി ഗോൾ നേടിയപ്പോൾ ട്രോയസിനായി ബാൾഡി ഇരട്ടഗോളുകളും ആന്റെ പലവേഴ്‌സ ഒരു ഗോളും നേടി. എന്നത്തേയും പോലെ പിഎസ്‌ജിയുടെ വിജയത്തിൽ ചർച്ചാവിഷയമാകുന്നത് ലയണൽ മെസി തന്നെയാണ്. മത്സരത്തിൽ ഒരു ഗോളും ഒരു […]