മെസിയില്ലാതെ ഒന്നും സാധ്യമല്ല, ജനുവരിയിൽ തന്നെ താരത്തെ സ്വന്തമാക്കാനുള്ള പദ്ധതിയുമായി ബാഴ്‌സലോണ
ലയണൽ മെസി ക്ലബ് വിട്ടതിന്റെ പ്രത്യാഘാതം കഴിഞ്ഞ രണ്ടു സീസണുകളായി ബാഴ്‌സലോണ അനുഭവിച്ചു കൊണ്ടിരിക്കുകയാണ്. ഈ രണ്ടു സീസണുകളിലും ബാഴ്‌സലോണ ചാമ്പ്യൻസ് ലീഗിന്റെ ഗ്രൂപ്പ് ഘട്ടത്തിൽ തന്നെ പുറത്തു പോകേണ്ടി വന്നു. കഴിഞ്ഞ സീസണിൽ യൂറോപ്പ ലീഗ് കളിച്ച ടീം ഈ സീസണിൽ യൂറോപ്പ ലീഗിലേക്കുള്ള പ്ലേ ഓഫ് കളിക്കാൻ തയ്യാറെടുത്തു കൊണ്ടിരിക്കുകയാണ്. അതേസമയം പിഎസ്‌ജിക്കായി ഈ സീസണിൽ മികച്ച പ്രകടനം നടത്തുന്ന താരത്തെ തിരിച്ചു കൊണ്ടു വരണമെന്ന ആവശ്യം ആരാധകർ ശക്തമായി ഉന്നയിക്കുന്നുണ്ട്. മെസി ക്ലബ് […]