ഐഎസ്എല്ലിൽ നിന്നും യൂറോപ്യൻ ലീഗിലേക്ക്, മാർകോ ലെസ്‌കോവിച്ചിനു പുതിയ ക്ലബായി
ഇവാൻ വുകോമനോവിച്ച് പരിശീലകനായ ആദ്യത്തെ സീസൺ മുതൽ ടീമിനൊപ്പമുണ്ടായിരുന്ന ഡിഫൻഡർ മാർകോ ലെസ്‌കോവിച്ച് കഴിഞ്ഞ സീസൺ അവസാനിച്ചതോടെ ക്ലബ് വിടാൻ തീരുമാനിച്ചിരുന്നു. മൂന്നു വർഷം ക്ലബിനൊപ്പം തുടർന്ന് മികച്ച പ്രകടനം നടത്തി ആരാധകരുടെ പ്രിയങ്കരനായി മാറിയതിനു ശേഷമാണ് ലെസ്‌കോവിച്ച് ക്ലബ് വിടാൻ തീരുമാനിച്ചത്. ബ്ലാസ്റ്റേഴ്‌സിനൊപ്പം മൂന്നു വർഷത്തെ കരിയർ അവസാനിപ്പിച്ച ലെസ്‌കോവിച്ച് പുതിയ ക്ലബ്ബിലേക്ക് ചേക്കേറാനുള്ള ഒരുക്കത്തിലാണെന്നാണ് ഇപ്പോഴത്തെ റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ക്രൊയേഷ്യയിലെ ഫാസ്റ്റ് ഡിവിഷൻ ലീഗിലെ ക്ലബായ എൻകെ സ്ലാവൻ ബെലോപോയുമായി താരം രണ്ടു വർഷത്തെ […]