മാഞ്ചസ്റ്റർ യുണൈറ്റഡിൽ തിളങ്ങി അർജന്റീന താരം, പ്രശംസയും മുന്നറിയിപ്പും നൽകി പരിശീലകൻ
യുവേഫ യൂറോപ്പ ലീഗിൽ ഇന്നലെ മാഞ്ചസ്റ്റർ യുണൈറ്റഡും ഷെരീഫും തമ്മിൽ നടന്ന മത്സരത്തിൽ എതിരില്ലാത്ത മൂന്നു ഗോളുകൾക്ക് മാഞ്ചസ്റ്റർ യുണൈറ്റഡ് വിജയം നേടിയപ്പോൾ ഗോളുകൾ നേടിയത് ഡീഗോ ദാലറ്റ്, മാർക്കസ് റാഷ്‌ഫോഡ്, ക്രിസ്റ്റ്യാനോ റൊണാൾഡോ എന്നിവരായിരുന്നു. എന്നാൽ ഗോളുകൾ നേടിയവർക്കു പുറമെ മറ്റൊരു താരം കൂടി മത്സരത്തിൽ ഏവരുടെയും ശ്രദ്ധ പിടിച്ചു പറ്റിയിരുന്നു. പതിനെട്ടുകാരനായ അർജന്റീനിയൻ താരം അലസാൻഡ്രോ ഗർനാച്ചോയാണ് മാഞ്ചസ്റ്റർ യുണൈറ്റഡ് ആദ്യ ഇലവനിൽ ഇടം പിടിച്ച ആദ്യത്തെ മത്സരത്തിൽ തന്നെ തന്റെ മികച്ച പ്രകടനം […]