“റൊണാൾഡോയെ ടീമിലെത്തിക്കുക സ്വപ്‌നമാണ്”- വെളിപ്പെടുത്തലുമായി ചാമ്പ്യൻസ് ലീഗ് ക്ലബിന്റെ പരിശീലകൻ
മാഞ്ചസ്റ്റർ യുണൈറ്റഡിൽ അവസരങ്ങൾ കുറഞ്ഞ ക്രിസ്റ്റ്യാനോ റൊണാൾഡോ ജനുവരിയിൽ ക്ലബ് വിടാനുള്ള സാധ്യത വളരെ കൂടുതലാണെന്നാണ് നിലവിലെ റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. സമ്മർ ജാലകത്തിൽ തന്നെ റൊണാൾഡോ ക്ലബ് വിടാൻ ശ്രമിച്ചെങ്കിലും ചാമ്പ്യൻസ് ലീഗ് യോഗ്യതയുള്ള വമ്പൻ ക്ലബുകളൊന്നും താരത്തിനായി രംഗത്തു വന്നിരുന്നില്ല. സ്പോർട്ടിങ് ലിസ്ബൺ, മാഴ്‌സ തുടങ്ങിയ ചാമ്പ്യൻസ് ലീഗ് യോഗ്യതയുള്ള ക്ലബുകൾക്ക് റൊണാൾഡോയെ സ്വന്തമാക്കാനുള്ള താൽപര്യം ഉണ്ടായിരുന്നെങ്കിലും റൊണാൾഡോ അവയിലേക്ക് ചേക്കേറാൻ താൽപര്യപ്പെട്ടതുമില്ല. അതേസമയം ജനുവരി ട്രാൻസ്‌ഫർ ജാലകത്തിൽ റൊണാൾഡോക്ക് മാഞ്ചസ്റ്റർ യുണൈറ്റഡ് വിടണമെങ്കിൽ താരത്തെ […]