ടോട്ടനം ഹോസ്‌പർ താരം സോണിനെ റയൽ മാഡ്രിഡിലെത്തിക്കാൻ ആവശ്യപ്പെട്ട് കാർലോ ആൻസലോട്ടി
ഇംഗ്ലീഷ് പ്രീമിയർ ലീഗ് ക്ലബായ ടോട്ടനം ഹോസ്‌പറിന്റെ മുന്നേറ്റനിര താരമായ ഹ്യുങ് മിൻ സോണിനെ ടീമിലെത്തിക്കാൻ റയൽ മാഡ്രിഡ് പരിശീലകനായ കാർലോ ആൻസലോട്ടിക്ക് താൽപര്യം. നിരവധി സീസണുകളായി ടോട്ടനം ഹോസ്‌പറിനു വേണ്ടി മികച്ച പ്രകടനം നടത്തുന്ന സൗത്ത് കൊറിയൻ താരത്തെ ടീമിലെത്തിക്കാൻ റയൽ മാഡ്രിഡിനോട് ഇറ്റാലിയൻ പരിശീലകൻ ആവശ്യപ്പെട്ടുവെന്ന് സ്പോർട്ട് വൺ ആണു റിപ്പോർട്ടു ചെയ്‌തത്. നിരവധി വർഷങ്ങളായി ടോട്ടനം ഹോസ്‌പറിന്റെ പ്രധാനപ്പെട്ട താരമാണ് ഹ്യുങ് മിൻ സോൺ. കഴിഞ്ഞ സീസണിൽ പ്രീമിയർ ലീഗിൽ മുപ്പത്തിയഞ്ചു മത്സരങ്ങളിൽ […]