പരിക്കിന്റെ പിടിയിൽ ടീമിലെ അഞ്ചു പ്രധാന താരങ്ങൾ, ലോകകപ്പ് അടുത്തിരിക്കെ ആശങ്കയോടെ അർജന്റീന
ഖത്തർ ലോകകപ്പിനായി ഇനി ഒരു മാസത്തിൽ കുറഞ്ഞ സമയം മാത്രം ബാക്കി നിൽക്കെ പ്രധാന താരങ്ങളുടെ പരിക്ക് അർജന്റീനക്ക് തിരിച്ചടിയാകുന്നു. ഇന്നലെ നടന്ന പ്രീമിയർ ലീഗ് മത്സരത്തിൽ പരിക്കു മൂലം റൊമേരോ കളിക്കാതിരുന്നതോടെ നിലവിൽ അർജന്റീന ടീമിലെ അഞ്ചു താരങ്ങൾക്കാണ് പരിക്കേറ്റിരിക്കുന്നത്. ഇതിൽ മൂന്നു താരങ്ങളും ലയണൽ സ്‌കലോണിയുടെ ആദ്യ ഇലവനിൽ കളിക്കുന്നവരും രണ്ടു താരങ്ങൾ പകരക്കാരായി ഇടം പിടിക്കുന്നവരുമാണ്. അതുകൊണ്ടു തന്നെ ഈ താരങ്ങൾക്ക് ലോകകപ്പ് നഷ്‌ടമായാൽ അത് അർജന്റീനയുടെ പദ്ധതികളെ കാര്യമായി തന്നെ ബാധിക്കും. […]