മാഞ്ചസ്റ്റർ യുണൈറ്റഡ് മധ്യനിരയിലും ആരാധകരുടെ ഹൃദയത്തിലും കസമീറോ സ്ഥാനമുറപ്പിക്കുന്നു
ഫുട്ബാൾ ലോകത്തെ ഒന്നടങ്കം ആശ്ചര്യപ്പെടുത്തിയാണ് സമ്മർ ട്രാൻസ്‌ഫർ ജാലകത്തിന്റെ അവസാനദിവസങ്ങളിൽ ബ്രസീലിയൻ താരം കസമീറോ റയൽ മാഡ്രിഡിൽ നിന്നും മാഞ്ചസ്റ്റർ യുണൈറ്റഡിലേക്ക് ചേക്കേറിയത്. റയൽ മാഡ്രിഡ് മധ്യനിരയിലെ പ്രധാന താരമായിരിക്കുമ്പോൾ ക്ലബ് വിടാനുള്ള കസമീറോയുടെ തീരുമാനം പലരുടെയും നെറ്റി ചുളിപ്പിച്ച ഒന്നായിരുന്നു. മാഞ്ചസ്റ്റർ യുണൈറ്റഡിൽ എത്തിയതിനു ശേഷം ആദ്യ ഇലവനിൽ സ്ഥാനമുറപ്പിക്കാൻ കഴിയാതിരുന്നതോടെ ബ്രസീലിയൻ താരത്തിന്റെ തീരുമാനം അബദ്ധമായെന്ന് നിരവധി പേർ വിലയിരുത്തുകയും ചെയ്‌തു. എന്നാൽ തന്റെ പ്രതിഭ കൊണ്ട് മാഞ്ചസ്റ്റർ യുണൈറ്റഡ് മധ്യനിരയിൽ തന്റെ സ്ഥാനം […]